1 GBP = 94.40 INR                       

BREAKING NEWS

ഇന്ത്യയില്‍ നിന്നും എയ്തുവിട്ടാല്‍ ഏഷ്യയില്‍ എവിടെ വേണേങ്കിലും പറന്നെത്തും; യൂറോപ്പില്‍ എത്താനും ശേഷി; കടലിന്നടിയില്‍ നിന്നും അന്തര്‍വാഹിനിയില്‍ നിന്നും തൊടത്തുവിടാം; മിസൈല്‍മാന്‍ അബ്ദുള്‍ കലാമിന്റെ പേരിലുള്ള കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാന്‍ ഡിആര്‍ഡിഒ; ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈല്‍ സാങ്കേതിക വിദ്യയുമായി ഇന്ത്യ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന നേട്ടം കൈവരിക്കുന്നു. ഇന്ത്യന്‍ മിസൈല്‍മാന്‍ എപിജെ അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കുന്നുണ്ട്. സാറ്റലൈറ്റുകള്‍ എയ്തുവീഴ്ത്താന്‍ ശേഷിയുള്ള രാജ്യമായി മാറിയ ഇന്ത്യ. പുതിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. 3500 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യം അന്തര്‍വാഹിനിയില്‍ നിന്ന് തൊടുത്ത് തകര്‍ക്കാന്‍ സാധിക്കുന്ന കെ-4 മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ പരിഷ്‌കരിച്ച മിസൈല്‍ പതിപ്പുമായി മുന്നോട്ടു പോകുകയാണ് രാജ്യം. 5000 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കുന്ന മിസൈല്‍ വികസിപ്പിക്കാനാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ പദ്ധതിയിടുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് തന്നെ വിക്ഷേപിക്കാവുന്ന നിര്‍ദിഷ്ട മിസൈലിന് ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, ദക്ഷിണ ചൈനാ കടല്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങളിലെ ലക്ഷ്യ സ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുണ്ടാവും. ഇതിന് സാധിക്കത്തക്കവിധമാണ് മിസൈലിന് രൂപം നല്‍കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്. നിലവില്‍ പരീക്ഷിച്ച് വിജയിച്ച കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്. മിസൈലിനേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നിലവില്‍ ഇന്ത്യയ്ക്ക് കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന 5000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അഗ്‌നി-5 മിസൈല്‍ സ്വന്തമായുണ്ട്. ഇത് സേനയുടെ ഭാഗമാകുന്നതിന് മുമ്പുള്ള പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനേക്കാള്‍ പ്രഹര പരിധിയിയുള്ളതും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈല്‍ നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക വിദ്യ കൈവശമുണ്ടെന്നാണ് ഡിആര്‍ഡിഒ അവകാശപ്പെടുന്നത്.

അന്തര്‍ വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ രണ്ട് പരീക്ഷണങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. 2020 ജനുവരി 19 നും 24നും രണ്ട് പരീക്ഷണങ്ങളാണ് ഡിആര്‍ഡിഒ നടത്തിയത്. രണ്ടും വിജയകരമായിരുന്നു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള കെ-4 മിസൈല്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ത് ക്ലാസ് അന്തര്‍വാഹിനികളിലാകും ഘടിപ്പിക്കുക. 5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഡിആര്‍ഡിഒയുടെ അടുത്ത നീക്കം. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ കൈവശമുള്ളത്. ഈ പട്ടികയില്‍ ഇടം നേടുകയെന്നതാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.

അഗ്നി 3 (3000 കിലോമീറ്റര്‍ ദൂരപരിധി), അഗ്നി 2 (2000 കിലോമീറ്റര്‍), അഗ്നി 1 (700 കിലോമീറ്റര്‍), പൃഥ്വി 2 (350 കിലോമീറ്റര്‍) എന്നിവയാണു നിലവില്‍ കരമാര്‍ഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകള്‍. യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വര്‍ എന്നിവ ആണവ മിസൈലുകള്‍ വഹിക്കാന്‍ സജ്ജമാണ്. ഇതു കൂടാതെ മുങ്ങിക്കപ്പലില്‍ നിന്നും കൊടുക്കാവുന്ന വിധത്തിലാണ് ഇപ്പോല്‍ കെ 4 മിസൈലും രൂപപ്പെടുത്തിയിരിക്കുന്നത്.

മിസൈല്‍ രംഗത്ത് അതികായരായ ഇന്ത്യ നേരത്തെ ഉപഗ്രഹ വേധ മിസൈല്‍ സാങ്കേതിക വിദ്യയും സ്വായക്തമാക്കിയിരുന്നു. ഉപഗ്രഹവേധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിലൂടെ, ബഹിരാകാശ രംഗത്ത് പ്രതിരോധമുദ്ര പതിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയു കടന്നിരുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഈ ശേഷിയുള്ളത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടം.

ഉപഗ്രഹവേധ മിസൈല്‍ സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങള്‍ ആരംഭിച്ചത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. ചൈന ഇതു വിജയകരമായി നടത്തിയതിനു പിന്നാലെയാണ് ഇന്ത്യയും ശ്രമം തുടങ്ങിയത്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്റെ നേതൃത്വത്തില്‍ സ്‌പേസ് സെക്യൂരിറ്റി ഏകോപന സമിതിക്കു (എസ്എസ്സിജി) രൂപം നല്‍കി. ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം ചൈനക്കുള്ള മുന്നറിയിപ്പെന്ന നിലയിലായിരുന്നു വിലയിരുത്തപ്പെട്ടത്. ബഹരികാശത്തുള്ള മിസൈലുകളെ വീഴ്ത്തുന്നതില്‍ പരീക്ഷിച്ചു വിജയിച്ച രാജ്യമാണ് ചൈന. സാറ്റലൈറ്റുകളെ വീഴ്ത്തുന്നതില്‍ ചൈന മൂന്നു വര്‍ഷം മുന്‍പ് വിജയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ പരീക്ഷണം. മിഷന്‍ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനാണ്. ഇതിനാലാണ് ലോകശക്തികള്‍ പോലും പെട്ടെന്ന് പരീക്ഷണം നടത്താന്‍ മുതിരാത്തത്.

ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകര്‍ത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടി എത്തിയിരിക്കുന്നു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങള്‍ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച ദൗത്യം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആയുധം പ്രയോഗിച്ചാണ് നടപ്പിലാക്കിയത്. 2017ല്‍ ഈ പരീക്ഷണം പൂര്‍ത്തിയാക്കിയ ചൈന ഡോങ് നെങ് 3 എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് ഉപയോഗിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തെത്തിയാണ് മിസൈല്‍ പൊട്ടിത്തെറിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category