1 GBP = 92.00 INR                       

BREAKING NEWS

യേശുക്രിസ്തു ഒരു അഭയാര്‍ത്ഥിയായതിനാലാണ് അപരത്വം കല്‍പ്പിക്കുന്നവരുടെ കൂടെ നില്‍ക്കുന്നത്; ശക്തമായി നിലപാട് എടുക്കേണ്ട സാഹചര്യത്തില്‍ ലൗജിഹാദ് ആരോപിച്ച് മാറി നില്‍ക്കുന്നവരെ മതേതര സമൂഹം കാണുന്നുണ്ട്; മുസ്ലിം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തില്‍ അവരോട് ഒപ്പം നില്‍ക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നതു കൊണ്ടാണ്: മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി ഗീവര്‍ഗീസ് മാര്‍ കുറിലോസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നലെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മനുഷ്യ ശൃംഖല സംഘടിപ്പിച്ചതില്‍ രാഷ്ട്രീയത്തിന് അതീതമായ പങ്കാളിത്തമാണ് ഉണ്ടായത്. യുഡിഎഫുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ വരെ പരിപാടിയില്‍ പങ്കെടുത്തു. ക്രൈസ്തവ പുരോഹിതരും മനുഷ്യ ശൃംഖലയുടെ ഭാഗമായിരുന്നു. ഇക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു നിരണം ഭദ്രാസനാധിപന്‍ ഫാദര്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്. മറ്റുള്ളവര്‍ക്കൊപ്പം കുറിലോസും പ്രതിഷേധത്തില്‍ പങ്കാളികളായി.

എന്താകൊണ്ടാണ് താന്‍ പങ്കെടുത്തത് എന്നു വിശദീകരിച്ചു കൊണ്ട് കുറിലോസ് രംഗത്തുവന്നു. പൗരത്വ നിയമത്തില്‍ പ്രതിഷേധക്കാത്തവരെയും അദ്ദേഹം വിമര്‍ശിച്ചു. ലൗജിഹാദ് ആരോപിച്ച് മാറി നില്‍ക്കുന്നത് മതേതരസമൂഹം കാണുന്നുണ്ടെന്നും അത്തരക്കാരോട് സഹതാപമാണെന്നും ഗീവര്‍ഗീസ് മാര്‍ കുറിലോസ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചര്‍ച്ചയിലായിരുന്നു കുറിലോസിന്റെ പ്രതികരണം.

മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് പ്രധാനമായും രണ്ട് കാരണങ്ങള്‍കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 'മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് പ്രധാനമായും രണ്ട് കാരണങ്ങള്‍കൊണ്ടാണ്. അതില്‍ ഒന്ന് ഞാനൊരു ഇന്ത്യന്‍ പൗരനായതുകൊണ്ട്. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്നുള്ള ഒരു ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ എനിക്കും ഉത്തരവാദിത്തമുണ്ട് എന്ന ബോധ്യത്തിലാണ് ആലപ്പുഴയിലെ ഒരു കണ്ണിയായി അവിടെ എത്തിച്ചത്.

രണ്ടാമതായി ഞാനൊരു ക്രിസ്റ്റ്യാനിയായതുകൊണ്ടാണ്. ഞാന്‍ വിശ്വസിക്കുന്ന യേശുക്രിസ്തു ഒരു അഭയാര്‍ത്ഥിയായിരുന്നു. ജനിച്ചയുടനെ തന്നെ സാമ്രാജ്യത്വശക്തികള്‍ ഉന്നം വെക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യേണ്ടിവന്നൊരു അഭയാര്‍ത്ഥിയായിരുന്നു യേശുക്രിസ്തു. അതുകൊണ്ട് ദൈവത്തെ കാണേണ്ടത് അഭയാര്‍ത്ഥികളിലാണ്. അപരത്വം കല്‍പ്പിക്കപ്പെട്ടവരിലാണ്.' ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു.

ഇവിടെ മുസ്ലിം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തില്‍ അവരോട് ഒപ്പം നില്‍ക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ കൂടി ചുതലയാണെന്ന ബോധ്യം കൊണ്ടാണ് ഞാന്‍ മനുഷ്യ ശൃംഖലയില്‍ അണിചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്കായ ഇ.കെ. സുന്നി വിഭാഗവും ഇടതുപക്ഷത്തിന്റെ മനുഷ്യ ശൃംഖലയുടെ ഭാഗമായിരുന്നു. മലബാറിലെ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ മനുഷ്യ മഹാശൃംഖല വലിയ മുന്നേറ്റമായി മാറിയെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. സിപിഎമ്മുമായി അടുത്തു നില്‍ക്കുന്ന കാന്തപുരം എ.പി വിഭാഗത്തിന് എക്കാലത്തും ലീഗിനൊപ്പം നിന്ന ഇ.കെ വിഭാഗം സുന്നികളും ശൃംഗലയില്‍ കണ്ണിചേര്‍ന്നു. മുജാഹിദ് വിഭാഗം തലവന്‍ ടി.പി അബ്ദുല്ലക്കോയമദനിയും കോഴിക്കോട്ടെ സമരവേദിയില്‍ എത്തി. കോഴിക്കോട് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഭരണഘടന ആമുഖം വായിച്ചു.

വയനാട് മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയായി. 17 ഇടങ്ങളില്‍ പൊതുയോഗം നടന്നു. കണ്ണൂരില്‍ കാലിക്കടവ് മുതല്‍ പൂഴിത്തല വരെ എണ്‍പത്തിനാല് കിലോമീറ്റര്‍ ശ്യംഖല തീര്‍ത്തു. പുലാമന്തോള്‍ മുതല്‍ ചെറുതുരുത്തിവരെ 27 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പാലക്കാട്ടെ ശൃഖലയില്‍ കണ്ണിേചര്‍ന്നു,സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും മലബാറിലെ പ്രതിഷേധ ശൃഖലയുടെ ഭാഗമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category