1 GBP = 92.50 INR                       

BREAKING NEWS

ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി; രോഗലക്ഷണം കാണും മുമ്പ് രോഗം പകരുമെന്ന് തെളിഞ്ഞതോടെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് സ്ഥിരീകരിച്ചു അധികൃതര്‍; ആയിരങ്ങള്‍ ഭയാശങ്കയോടെ ആശുപത്രിയില്‍; ലോകമെമ്പാടും അനേകം പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍; അണുബാധയുടെ ഉറവിടം തിരിച്ചറിയാത്തതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അമ്പേ പാളുന്നു; ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അതിവിനാശകാരിയാകുന്നു

Britishmalayali
kz´wteJI³

ബെയ്ജിങ്: ലോകത്തിന്റെ അന്തക വൈറസായി കൊറോണ വൈറസ് മാറുമോ? ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട രോഗബാധ ലോകത്തെ ഞെട്ടിക്കുന്ന വിധത്തില്‍ അതിവേഗം പടരുമ്പോള്‍ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ കടുത്ത ആശങ്കയിലാണ്. ചൈന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 56 പേര്‍ മാത്രമേ രോഗത്തില്‍ മരണമടഞ്ഞിട്ടുള്ളൂ എങ്കിലും യഥാര്‍ത്ഥ വിവരങ്ങള്‍ അതിലു കൂടുതലായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടായിരത്തോളം പേര്‍ ചികിത്സയിലാണെന്നാ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാനൂറോളം രോഗബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗം വീണ്ടും പടര്‍ന്നേക്കുമെന്ന ആശങ്കയാണ് എങ്ങും.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് റദ്ദാക്കിയിട്ടുണ്ട്. ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷനാണ് ചാംപ്യന്‍ഷിപ് റദ്ദാക്കുന്ന കാര്യം അറിയിച്ചത്. ഹാങ്ചൗവില്‍ ഫെബ്രുവരി 12, 13 തീയതികളിലാണ് ചാംപ്യന്‍ഷിപ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ചാംപ്യന്‍ഷിപ്പിനെ കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.

മാര്‍ച്ച് 13 മുതല്‍ 15 വരെ ചൈനയിലെ നാന്‍ജിങ്ങില്‍ നടത്താനിരുന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നു ലോക അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയുമായും ഫെഡറേഷനുകളുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണെന്നും അസോസിയേഷന്‍ പ്രതികരിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

നാന്‍ജിംഗില്‍ നടക്കാനിരിക്കുന്ന ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിനെ കൊറോണവൈറസ് ബാധ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേശം ലഭിച്ചാല്‍ ബന്ധപ്പെട്ടവരെ ഉടന്‍ അറിയിക്കുമെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ചാമ്പ്യന്‍ഷിപ്പിന് ഏഴ് ആഴ്ചകള്‍ ബാക്കി നില്‍ക്കെ ചൈനയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സമയമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു.

അതേസമയം ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണവൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത് രോഗത്തെ പ്രതിരോധിക്കുന്നതില്‍ വന്ന വീഴ്ച്ചയായി വിലയിരുത്തപ്പെടുന്നു. രാജ്യത്ത് 56 ആളുകള്‍ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. കൊറോണവൈറസ് പടര്‍ന്ന്പിടിക്കുന്നതിനിടെ എല്ലാ വന്യമൃഗങ്ങളേയും വില്‍പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണിത്. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

രോഗം ബാധിച്ചവരില്‍ 461 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ചൈനീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ രോഗത്തില്‍ മരിച്ചവരുടെ എണ്ണം അഥിവേഗം ഉയരുകയാണ്. ഇത് ആയിരത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ദ്ധര്‍ക്കുള്ളത്. സാര്‍സിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ലോകം നേരിടുന്നത്. ഒരുപക്ഷേ സാര്‍സ രോഗത്തേക്കാള്‍ അപകടകാരിയായ വൈറസായി കൊറോണ മാറുന്നു.

ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുവരിലേക്ക് പടരുന്നത്. 'പുതിയ കൊറോണവൈറസ് അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല, മാത്രമല്ല അതിന്റെ പരിവര്‍ത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തതയില്ലെന്നും ചൈനീസ് ആരോഗ്യ മന്ത്രി പറഞ്ഞു. പല നഗരങ്ങളും അടച്ചിട്ടതിന് പുറമെ തലസ്ഥാനമായ ബീജിംങില്‍ നിന്നടക്കം ദീര്‍ഘദൂര ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.

രോഗം ഇപ്പോഴും പടരുന്നു എന്ന് ചൈനീസ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നതില്‍ കടുത്ത ആശങ്കയാണ് ബ്രിട്ടീഷ് ആരോഗ്യവിദഗ്ധരും പങ്കുവെക്കുന്നത്. വൈറസിന്റെ വ്യാപനം അതീവ ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഒരാളില്‍ നിന്നും വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്ന രോഗമായതിനാല്‍ ഇത് വളരെ ആശങ്ക ഉളവാക്കുന്നയി ഈസ്റ്റ് ആംഗ്ലിയ മെഡിക്കല്‍ സ്‌കൂളിലെ അദ്ധ്യാപകരും പറുയുന്നു.

ചൈനീസ് നഗരമായ ഷാങ്ഹായില്‍ കൊറോണ ബാധിച്ചുള്ള ആദ്യ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഹുബെയില്‍ ആകെ മരിച്ചവരുടെ എണ്ണം 52 ആണ്. വടക്കന്‍ ഹുബൈ പ്രവിശ്യയില്‍ എല്ലാ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഹൈനാന്‍ പ്രവിശ്യയിലും ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. അതിനിടെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ നഗരം വിടാന്‍ അനുവദിക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിവരമുണ്ട്. 700ന് അടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണു വുഹാനിലും അടുത്ത നഗരങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. രോഗം പടരുന്നതു പ്രതിരോധിക്കുന്നതിനാണ് വുഹാനില്‍നിന്നു ജനങ്ങളെ അധികൃതര്‍ തടയുന്നത്.

ചൈനീസ് പുതുവര്‍ഷ ആഘോഷത്തിന്റെ അവധി ആയതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പലരും നേരത്തേ നാട്ടിലേക്കു തിരിച്ചിരുന്നു. എന്നാല്‍ ഏകദേശം 300 ഓളം വരുന്ന ഇന്ത്യക്കാര്‍ ഇപ്പോഴും വുഹാനിലുണ്ടെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ജനുവരി 23ന് യാത്രാ നിയന്ത്രണം വരുന്നതിനു മുന്‍പു തന്നെ പല ഇന്ത്യക്കാരും ചൈന വിട്ടിരുന്നു. ചൈനയില്‍നിന്ന് എത്തുന്ന യാത്രക്കാരെ ഇന്ത്യയും നിരീക്ഷിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category