1 GBP = 92.00 INR                       

BREAKING NEWS

മകളുടെ കാമുകനെ തീരെ ബോധിച്ചിട്ടില്ലെങ്കിലും മനസില്ലാ മനസോടെ ആശിര്‍വദിക്കാന്‍ മാതാപിതാക്കള്‍; മകളുടെ ആറ് വര്‍ഷം നീണ്ട പ്രണയം സഫലമാകുന്നു; 'പറക്കുന്ന കാമുകനെ' വിവാഹം കഴിക്കാനൊരുങ്ങി യുവതി

Britishmalayali
kz´wteJI³

ബെര്‍ലിന്‍: ആറു വര്‍ഷം നീണ്ട ബന്ധത്തിനൊടുവില്‍ താന്‍ പ്രണയിക്കുന്നയാളെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ജര്‍മ്മന്‍ സ്വദേശി മിഷേല്‍ കോബ്കെ. പ്രണയത്തിന് കണ്ണില്ലെന്നും അതിരില്ലെന്നുമൊക്കെ നാം നിരന്തരം കേള്‍ക്കുന്ന വാക്കാണ്. എന്നാല്‍ പ്രണയം മൂത്ത് വിമാനത്തെ വിവാഹം കഴിക്കാനൊരുങ്ങുന്ന യുവതിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. എന്നാല്‍ അത്തരമൊരു പ്രണയമാണ് മിഷേല്‍ കോബ്കെയുടേത്. 

ഇനി അത്തരമൊരു വിവാഹം നടക്കാന്‍ പോവുകയാണ്. വരന്‍ ബോയിങ് 737-800 വിമാനമാണ്. വധു ജര്‍മന്‍കാരിയായ മിഷേല്‍ കോബ്കി. കഴിഞ്ഞ ആറു വര്‍ഷമായി മിഷേല്‍ വിമാനവുമായി പ്രണയത്തിലാണ്. ജര്‍മ്മന്‍ ഭാഷയില്‍ പ്രിയപ്പെട്ടവന്‍ എന്നര്‍ഥം വരുന്ന ഷറ്റ്സ് എന്ന ഓമനപ്പേരിട്ടാണ് വിമാനത്തെ മിഷേല്‍ വിളിക്കുന്നത്. വിമാനത്താവളത്തിലെ ജനാലകള്‍ വഴി മാത്രം കണ്ടുകൊണ്ടിരുന്ന പ്രണയത്തെ ആകെ ഒരുതവണ മാത്രമാണ് അരികില്‍ നിന്ന് കാണാനായത്. അന്ന് തന്റെ പ്രിയതമനെ ചുംബിച്ചിരുന്നുവെന്നും മിഷേല്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ ബന്ധത്തില്‍ ഒരു പടി കൂടി മുന്നോട്ട് കടക്കാനൊരുങ്ങുകയാണ് ഈ യുവതി. അടുത്ത തവണ കാണുമ്പോള്‍ വിമാനത്തെ വിവാഹം ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. ഈ മാര്‍ച്ചില്‍ ആംസ്റ്റര്‍ഡാമില്‍ വച്ച് ബോയിങ് 737-800നെ വരനാക്കാനാണ് മിഷേല്‍ ഒരുങ്ങുന്നത്. വളരെ അടുത്ത ആളുകള്‍ മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങായിരിക്കും ഇതെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മകളുടെ കാമുകനെ തീരെ ബോധിച്ചിട്ടില്ലെങ്കിലും മനസില്ലാ മനസോടെ കൂടെ നില്‍ക്കുകയാണ് മിഷേലിന്റെ മാതാപിതാക്കള്‍.

സെയില്‍സ് വുമണ്‍ ആയി ജോലിചെയ്യുകയാണ് മിഷേല്‍. വിമാന ഭാഗങ്ങള്‍ ശേഖരിക്കുക എന്നതാണ് മിഷേലിന്റെ ഹോബി. എന്നെങ്കിലുമൊരിക്കല്‍ എയര്‍ക്രാഫ്റ്റ് മെക്കാനിക് ആവുക എന്നതാണ് മിഷേലിന്റെ സ്വപ്നം. നിര്‍ജീവമായ വസ്തുക്കളോട് പ്രണയമോ ലൈംഗിക താത്പര്യമോ തോന്നുന്ന ഒബ്ജക്ടോഫീലിയ ( objectophilia) എന്ന മാനസികാവസ്ഥയാണ് മിഷേലിനെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.  ചിലര്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ചില റൈഡുകളോടോ, കരടിയുടെ പാവയോടൊ ഒക്കെ ഇത്തരം ആകര്‍ഷണം അനിയന്ത്രിതമായി ഉണ്ടാകാറുണ്ട്. ഈ മാനസികാവസ്ഥ ലോകത്തെല്ലായിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് വിവാഹത്തിലേക്കെത്തുന്നത് ആദ്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category