
ബാഗ്ദാദ്: ഇറാന്റെ എല്ലാമെല്ലാമായിരുന്നു ഖാസിം സുലൈമാനി എന്ന പട്ടാളക്കാരന്. അതുകൊണ്ടു തന്നെയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ അദ്ദേഹത്തെ ഇല്ലാതാക്കിയതോടെ എന്തുവില കൊടുത്തും അതിന് പകരം ചോദിക്കുമെന്ന് ഇറാന് ശപഥം ചെയ്തത്. ഇറാഖിലുള്ള യുഎസ് സൈന്യത്തിന് നേരെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഇറാന് നടത്തുന്നത്. ഈ ആക്രമണങ്ങളൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്ന് അമേരിക്ക പറയുമ്പോഴും എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തതയും ഇല്ലെന്നാണ് അറിയുന്നത്. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക നേരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുള്ള യുഎസ് എംബസിക്ക് സമീപത്തും റോക്കറ്റ് ആക്രമണം നടത്തി ഇറാന്.
ഒന്നിനും പിന്നാലെ മറ്റൊന്നായി അഞ്ച് റോക്കറ്റുകളാണ് എംബസിക്ക് മേല്‍ പതിച്ചത്. എംബസിക്കു സമീപം ഞായറാഴ്ച രാത്രി മിസൈല്‍ പതിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ രാജ്യങ്ങളുടെ എംബസി ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റാക്രമണം. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇവിടെ നിന്നുള്ള വിഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നു. 'സുരക്ഷാ സ്ഥാനത്തേക്കു മാറുക' എന്നു സ്പീക്കറിലൂടെ നിര്‍ദ്ദേശിക്കുന്നതും വീഡിയോകളില്‍ കേള്‍ക്കാം.
ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ 25നു ബഗ്ദാദില്‍ വന്‍ പ്രതിഷേധ റാലി നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്കു സമീപമുണ്ടായിരുന്നു. മൂന്നു റോക്കറ്റുകളാണ് അന്നു പതിച്ചത്. അന്നും മുന്നറിയിപ്പു സൈറന്‍ മുഴക്കുകയും സുരക്ഷിതസ്ഥാനത്തേക്കു മാറാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇത്തവണ എംബസിക്കു തൊട്ടടുത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുലൈമാനിയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് ഉറപ്പിച്ച ഇറാന്റെ ആക്രമണം തന്നെയാണ് ഇതെന്നാണ് വ്യക്തമാകുന്ന കാര്യം.
ടൈഗ്രിസ് നദിയുടെ പടിഞ്ഞാറന്‍ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍. ഇവിടെ നിന്ന് വന്‍ മുഴക്കം കേട്ടതായി വിദേശ മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ദിവസത്തെ ഇടവേളയ്ക്കിടെയുണ്ടായ ആക്രമണങ്ങള്‍ മേഖലയിലെ അശാന്തിയേറ്റുന്നതുമായി. മൂന്ന് മിസൈലുകളാണ് പതിച്ചതെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്റെ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖില്‍ യുഎസ് വ്യോമാക്രമണത്തില്‍ വധിച്ചതിനെത്തുടര്ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു.
കാത്യുഷ റോക്കറ്റാക്രമണങ്ങളാണ് എംബസിക്കു സമീപം നേരത്തേ ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല.ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകള്‍ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവര്‍ത്തനം. അതിവേഗത്തില്‍ റോക്കറ്റുകളയയ്ക്കാനും സാധിക്കും. രണ്ടാംലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന് ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനില്‍ ഇവയുടെ നിര്‍മ്മാണ യൂണിറ്റുകളുമുണ്ട്.
അതിനിടെ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് 34 സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെന്റഗണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഒരു സൈനികന് പോലും പരിക്കേറ്റിട്ടില്ലെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തിരുത്തുന്നതാണ് പെന്റഗണ്‍ പുറത്തുവിട്ട വിവരം. മസ്തിഷ്ക ക്ഷതമേറ്റവരില്‍ എട്ട് സൈനികര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച യു.എസില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.
സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെന്റഗണ്‍ വക്താവ് ജൊനാഥന് ഹോഫ്മാനാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇവരില്‍ 17 പേരെ ചികിത്സക്കായി ജര്‍മനിയിലേക്ക് മാറ്റി. ഒമ്പത് പേര് ഇറാഖിലെ സൈനിക ആശുപത്രിയിലാണുള്ളത്. എട്ട് പേരാണ് വിദഗ്ധ ചികിത്സക്കായി യു.എസില്‍ തിരിച്ചെത്തിയതെന്നും വക്താവ് പറഞ്ഞു. മിസൈല്‍ ആക്രമണവും ശക്തമായ സ്ഫോടനവും നടക്കുമ്പോള്‍ പെട്ടെന്നുണ്ടായ അന്തരീക്ഷ മര്‍ദത്തിന്റെ വ്യത്യാസമാണ് മസ്തിഷ്ക ക്ഷതത്തിന് കാരണം.
സൈനികര്‍ക്ക് ചെറിയ തലവേദന മാത്രമാണുള്ളതെന്നും ആര്‍ക്കും ഗുരുതര പരിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്. ജനുവരി എട്ടിനാണ് ഇറാഖിലെ അല്‍ അസദ് സൈനികതാവളത്തിന് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയത്. ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായാണ് അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam