
പ്യോംഗ്യാംഗ്: ഉത്തരകൊറിയിന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്ന കഥകള്‍ പലപ്പോഴും നിറപിടിപ്പിച്ചവ ആണെന്ന ആക്ഷേപം ശക്തമായിരുന്നു. അമ്മാവനെ വെട്ടിക്കൊന്ന് പട്ടിക്ക് ഇട്ടു കൊടുക്കുന്ന കിമ്മിനെ കുറിച്ചാണ് മാധ്യമങ്ങളെല്ലാം എഴുതുന്നത്. ഇങ്ങനെ പുറത്തുവന്ന കഥകളുടെ വസ്തുത എന്താണെന്ന കാര്യത്തില്‍ ശരിക്കും ആര്‍ക്കും വ്യക്തത ഇല്ലെന്നതാണ് വാസ്തവം. ലോകത്തിന് മുമ്പില്‍ കിം തികഞ്ഞ ഏകാധിപതിയും ആണവ ആയുധമുണ്ടാക്കി ലോകത്തെ വെല്ലുവിളിക്കുന്ന വ്യക്തിയുമാണ്. എന്നാല്‍, ഇത്രയും കാലത്തെ ഭരണത്തിനിടയില്‍ ആഭ്യന്തരമായ എതിര്‍പ്പ് കിം നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ ലോകം മരിച്ചുവെന്ന് പറഞ്ഞ് എഴുതി തള്ളിയ കിം കുടുംബത്തിലെ ഒരംഗം ജീവനോടെ പൊതുവേദിയില്‍ എത്തിയിരിക്കുന്നു.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പിതൃസഹോദരി കിം ക്യോങ് ഹുയിയാണ് വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. വധശിക്ഷയ്ക്കു വിധിച്ചെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ആറു വര്‍ഷത്തിന് ശേഷം ഇവര്‍ വീണ്ടും പൊതുവേദിയില്‍ എത്തിയത്. പ്യോംഗ്യാംഗിലെ തീയെറ്ററില്‍ നടന്ന ചാന്ദ്രപുതുവര്ഷാഘോഷ പരിപാടികളിലെ പ്രധാന അതിഥിയായാണ് 73കാരിയായ കിം ക്യോഗ് ഹുയിയെ ഉള്‍പ്പെടുത്തിയത്. കിമ്മിനും ഭാര്യ റിസോള്‍ ജുവിനുമൊപ്പം ഇരുന്ന് ചടങ്ങുകള്‍ വീക്ഷിക്കുന്ന ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു.
കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ ഒരേയൊരു സഹോദരിയാണിവര്‍. ഒരുകാലത്ത് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഡിപ്പാര്‍ട്ട്മെന്റല്‍ ഡയറക്ടറായും ഫോര്‍-സ്റ്റാര്‍ ആര്‍മി ജനറലായും കിം ക്യോങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ കിം ജോങ് രണ്ടാമന് മസ്തിഷ്കാഘാതം ഉണ്ടായതിനു പിന്നാലെ കിം ജോങ് ഉന്നിനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതിലും ഇവര്‍ക്കു നിര്‍ണായക പങ്കുണ്ടെന്നാണു കരുതുന്നത്. ഹൃദയാഘാതത്താല്‍ പിതാവ് മരിച്ചപ്പോള്‍ 2011ല്‍ കിം ജോങ് ഉന്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ 2013 ഡിസംബറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് കിം ക്യോങ്ങിന്റെ ഭര്‍ത്താവ് ജങ് സോങ്ങിനെ കിം വധശിക്ഷയ്ക്കു വിധിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ക്കു ശക്തി പ്രാപിച്ചത്. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ അതുവരെ രാജ്യത്തു രണ്ടാം സ്ഥാനത്ത് ജങ് സോങ് ആയിരുന്നു.
2013ല്‍ കിം ജോങ് രണ്ടാമന്റെ രണ്ടാം ചരമവാര്‍ഷികാചരണ ചടങ്ങിലും കിം ക്യോങ്ങിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഇവരെക്കുറുച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാതായതോടെ കിം ക്യോങ് മരിച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. യുഎസിനെതിരെ ഉള്‍പ്പെടെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായി കുടുംബത്തിന്റെ പിന്തുണയും തനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കാനാണ് പുതിയ നീക്കമെന്നാണു നിരീക്ഷകര്‍ പറയുന്നത്. ക്രൂരനായ ഏകാധിപതി എന്ന പേരില്‍ നിന്നു തല്‍ക്കാലത്തേക്കെങ്കിലും രക്ഷ നേടാനും കിം ജോങ് ഉന്‍ ശ്രമിക്കുന്നതായി അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കിം ക്യോങ് വീണ്ടും അധികാരശ്രേണിയിലെത്താന് സാധ്യതയില്ല. എന്നാല്‍ കിമ്മിന്റെ പുതിയ സാമ്പത്തികകാര്യ രാഷ്ട്രീയ ഉപദേഷ്ടാവായി കിം ക്യോങ് ഉയര്‍ന്നുവരാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.
കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ ഒരേയൊരു സഹോദരിയാണ് ക്യോങ് ഹുയി. കുടുംബാംഗങ്ങളില്‍ പലരേയും വധിച്ചതായി ആരോപണം നേരിടുന്ന കിം ജോങ് ഉന്‍, അമ്മായിയേയും കൊലപ്പെടുത്തതായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കിം ജോങ് ഇല്ലിന്റെ രണ്ടാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ക്യോങ് ഹുയിയെക്കുറിച്ച് പിന്നെ വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ കെസിഎന്‍എ റിപ്പോര്‍ട്ടാണ് ക്യോങ് ഹുയിയെ വീണ്ടും പൊതുശ്രദ്ധയിലെത്തിച്ചിരിക്കുന്നത്. യുഎസുമായുള്ള ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാവുകയും ആണവായുദ്ധ പരിപാടികള്‍ സജീവമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭരണം നിയന്ത്രിക്കുന്ന തന്റെ കുടുംബത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കിം ജോങ് ഉന്‍ എന്ന് ദക്ഷിണകൊറിയയിലെ സെജോങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റ് ചിയോങ് സിയോങ് ചാങ് പറയുന്നു.
അതേസമയം ക്യോങ് ഹുയി, പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലോ നിര്‍ണായക അധികാര സ്ഥാനങ്ങളിലോ വീണ്ടും ഇടംപിടിക്കാന്‍ സാധ്യത കുറവാണ് എന്നാണ് ദക്ഷിണ കൊറിയന്‍ അനലിസ്റ്റിന്റെ വിലയിരുത്തല്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam