1 GBP = 92.40 INR                       

BREAKING NEWS

പതിനെട്ട് തവണ ഓള്‍സ്റ്റാര്‍ ചാമ്പ്യന്‍; അഞ്ച് വട്ടം എന്‍ബിഎ നേടി; രണ്ട് ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ്; രണ്ട് തവണ ഓസ്‌കര്‍ നേടി; മകളോടൊപ്പം ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ട അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം; കോബെ ബ്രയാന്റിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ

Britishmalayali
kz´wteJI³

ഞായറാഴ്ച രാവിലെ കാലിഫോര്‍ണിയയിലെ കലാബാസാസില്‍ വച്ച് പ്രൈവറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ്  പ്രശസ്ത അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം  കോബെ ബ്രയാന്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ലോകം ഇനിയും മുക്തമായിട്ടില്ല. 41 വര്‍ഷത്തെ ജീവിതത്തിനിടയില്‍ സ്വപ്നസമാനമായ അപൂര്‍വ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ സാധിച്ച യുഗപുരുഷനാണ് ബ്രയാന്റ് പതിനെട്ട് തവണ ഓള്‍സ്റ്റാര്‍ പുരസ്‌കാരം നേടിയ ഇദ്ദേഹം അഞ്ച് വട്ടം എന്‍ബിഎ നേടിയിരുന്നു. കൂടാതെ  രണ്ട് ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവുമായ ബ്രയാന്റ് രണ്ട് തവണ ഓസ്‌കര്‍ നേടിയിട്ടുമുണ്ട്.

ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ബ്രൈയന്റിനൊപ്പമുണ്ടായിരുന്ന മകള്‍  ഗിയാനയും മറ്റ് മൂന്ന് പേരും കൂടി കൊല്ലപ്പെട്ടിരുന്നു. ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും സക്രിയവും ആഘോഷപൂര്‍ണവുമായി ജീവിച്ചിരുന്ന ഒരു സെലിബ്രിററിയുടെ ജീവിതത്തിനാണ് ഞായറാഴ്ച അപ്രതീക്ഷിതമായി തിരശ്ശീല വീണിരിക്കുന്നത്. അധികമാര്‍ക്കു മില്ലാത്ത തരത്തിലുള്ള ആത്മവിശ്വാസമായിരുന്നു ബ്രൈയന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. തന്റെ 17ാം വയസില്‍ ഫിലാദല്‍ഫിയ ഹൈസ്‌കൂളില്‍ നിന്നും എന്‍ബിഎ ഡ്രാഫ്റ്റിലേക്ക് നേരിട്ട് ചാടിയതും ഈ ആത്മവിശ്വാസത്തിലായിരുന്നു.

ടീമിലുള്ള പ്രഗത്ഭരുടെ കഴിവുകളെക്കുറിച്ചോര്‍ത്ത് സ്വയം ചെറുതാവാന്‍ അനുവദിക്കാതെ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ ആര്‍ക്കും മുന്നേറാനും മഹത്തായ കാര്യങ്ങള്‍ ചെയ്യാനുമാവുമെന്ന് ബ്രയാന്റ്  സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ എപ്പോഴും ഏവരെയും ഉപദേശിക്കാറുണ്ടായിരുന്നു. ആത്മാര്‍ത്ഥമായ പ്രയത്നത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ലെന്നും അദ്ദേഹം എപ്പോഴും ഓര്‍മിപ്പിക്കാറുള്ള കാര്യമാണ്. സംഭവബഹുലവും വിജയേതിഹാസങ്ങള്‍ ഏറെ എഴുതിയിട്ടുള്ളതുമായ തന്റെ കായിക ജീവിതത്തില്‍ നിന്നും റിട്ടയര്‍ ചെയ്തിട്ടും കായികരംഗത്ത് നിറഞ്ഞ് നില്‍ക്കാന്‍ ബ്രയാന്റിന് സാധിച്ചിരുന്നു.

കളിയില്‍ നിന്നും പിരിഞ്ഞതിന് ശേഷം തന്റേതായ ഒരു സ്പോര്‍ട്സ് ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കോബെക്. ഐഎന്‍സി എന്നാണത് അറിയപ്പെടുന്നത്. 2018ല്‍ 200 മില്യണ്‍ ഡോളറിന്റെ മൂല്യമുള്ള ബിസിനസായി ഇത് മാറിയിരുന്നു. ആ വര്‍ഷം തന്നെ അദ്ദേഹം ഒരു ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തിരുന്നു. ഡിയര്‍ ബാസ്‌കറ്റ് ബോള്‍ എന്നാണിതിന്റെ പേര്. ഇതിന് ഓസ്‌കര്‍ അവാര്‍ഡും സ്പോര്‍ട്സ് എമ്മിയും ലഭിച്ചിരുന്നു. വിവിധ മേഖകളില്‍ കഴിവുള്ളതിനാല്‍ ബ്രയാന്റ് കായിക മേഖലയില്‍ മാത്രമായിരുന്നില്ല അറിയപ്പെട്ടിരുന്നത്.  വിവിധ സമൂഹങ്ങളുമായി പല തലങ്ങളില്‍ ഇടപഴകിയിരുന്ന അദ്ദേഹം ഏതിനോടും പോസിറ്റീവായ ഒരു സമീപനം പുലര്‍ത്തിയിരുന്നു വെന്നാണ് അദ്ദേഹവുമായി അടുത്തിടപഴകിയിരുന്നവരെല്ലാം വേദനയോടെ സ്മരിക്കുന്നത്.

ബാസ്‌കറ്റ് ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളായാണ് കോബ് ബ്രയന്റിനെ ലോകം വിലയിരുത്തുന്നത്. ബ്രയാന്റും സംഘവും സഞ്ചരിച്ചിരുന്ന സികോര്‍സ്‌കൈ എസ്-76 എന്ന കോപ്ടര്‍ കലാബസ് ഹില്‍സില്‍ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സിലാണ് കോബെ 20 വര്‍ഷവും കളിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category