1 GBP = 92.40 INR                       

BREAKING NEWS

പൗരത്വ ഭേദഗതി ബില്‍

Britishmalayali
ജോജി പോള്‍

കുന്ത്രാണ്ടം ഇപ്പൊ പൊങ്ങി വന്നോണ്ട് ഒരു ഉപകാരം ഉണ്ടായി. പൂര്‍വ്വികരെ തേടി കുറെ ദൂരം പിന്നോട്ട് പോകാന്‍ പറ്റി. എട്ട് തലമുറ മുന്‍പ് അതായത് അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്റപ്പന്റെ അപ്പന്‍ ഹിന്ദുവായിരുന്നത്രെ. വെറും ഹിന്ദുവല്ല, നമ്പൂരി ഹിന്ദു. വെറും നമ്പൂരി അല്ല, പോന്നൂര് ഇല്ലത്തെ നമ്പൂരി.

കേട്ടപാതി പോന്നൂര് ഇല്ലക്കാരെ അന്വേഷിച്ച് നടപ്പായി. എവടങ്ങാണ്ട് ഇപ്പഴും ഇണ്ടത്രേ. അങ്ങനെ അങ്ങനെ നടന്ന് നടന്ന് ഉത്സവ പറമ്പിന് അടുത്തെത്തിയപ്പോഴാണ് അരയില്‍ തോര്‍ത്തും കെട്ടി, ഷര്‍ട്ടിടാണ്ട്, പൂണൂല്‍ ഇട്ട ഒരാള് നടക്കണ കണ്ടത്.

''നമ്പൂര്യാല്ലേ, എങ്കടാ പോണേ?''

''ആസ്പത്രീ പൂവാ. ആനപ്പുറത്തിരിക്കണ പതിവുണ്ടെ. ആനചീറ്റല് കാരണം മേലൊക്കെ ചൊറിച്ചിലാ.''

''ഈ പോന്നൂര് ഇല്ലംന്ന് കേട്ടിട്ടുണ്ടോ, നമ്പൂര്യാരെ?''

''ഹായ്, എന്താപ്പാ ഇങ്ങനൊരു ചോദ്യം? അല്ലാ, പോന്നൂര് ഇല്ലായിട്ട് എന്താ ബന്ധം?''

''ഞാനും പോന്നൂര് ഇല്ലത്തൂന്നാണ്. ഇപ്പൊ ഇല്ലായിട്ട് ഒരു ബന്ധവും ഇല്ല. ഇല്ലോം ഇല്ലക്കാരുമൊക്കെ ഇപ്പോഴും ഉണ്ടോന്നറിയാനാ. വിരോധല്ലാന്ന് വെച്ചാ നമ്പൂരി ഒന്ന് അന്വേഷിക്കോ?''

''ഒരു ഇരുപത്തിയഞ്ച് ഉറുപ്പിക എടുക്കാനുണ്ടാവോ? ഇന്നൊരുവക കഴിച്ചിട്ടില്ല.''

വേഗം ഒരമ്പത് രൂപ എടുത്ത് കൊടുത്തു.

''നമ്പൂരിനെ ഇനി എവിടയാ കാണാ?''

'' അരിയങ്ങാടീല്‍ക്ക് വന്നോളൂ. വലിവണ്ടി വലിക്കണ നമ്പൂരിന്ന് പറഞ്ഞാമതി. പോന്നൂര് നമ്പൂരിന്ന് പറഞ്ഞാ ആര്‍ക്കും മനസ്സിലാവില്ല.''

നമ്പൂരി തിരിഞ്ഞ് നോക്കാണ്ട് നടന്നു. ശിവേലി കാണാന്‍ വന്ന ആള്‍ക്കൂട്ടത്തില്‍ അയാള്‍ അപ്രത്യക്ഷനായി.

അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലാത്തോണ്ട് അമ്പലത്തീ കേറാതെ അരക്കിലോ അലുവേം വാങ്ങി അരയാല്‍ ചോട്ടിലിരുന്ന് അതങ്ങട് മുഴുവന്‍ തിന്ന് തീര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam