1 GBP = 92.00 INR                       

BREAKING NEWS

രൂപശ്രീയുടെ മൃതദേഹത്തില്‍ തലമുടി ഇല്ലാതായത് മുറിച്ചു നീക്കിയതു കൊണ്ടോ? മുടി മുറിച്ചത് ആഭിചാര കര്‍മത്തിനെന്നും സംശയം; കൊലപാതകത്തിലേക്ക് നയിച്ചത് നഗ്‌നനാരീപൂജയും ദുര്‍മന്ത്രവാദവുമെന്ന് സൂചന; പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്; വെങ്കട്ടരമണ മന്ത്രവാദത്തില്‍ മിടുക്കനെന്നതും കൊലപാതകം നടത്തുന്നതിന് സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തത് ദുര്‍മന്ത്രപൂജകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി പൊലീസ്

Britishmalayali
kz´wteJI³

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് അദ്ധ്യാപികയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദമുണ്ടോ എന്ന സംശയവുമായി പൊലീസ്. മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്‌നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം ബലപ്പെടുത്തുന്ന വിധത്തിലാണ് പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യവും വിരല്‍ചൂണ്ടുന്നത് ദുര്‍മന്ത്രവാദത്തിലേക്കാണ്. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന ആളാണ്, കേസില്‍ അറസ്റ്റിലായ സ്‌കൂളിലെ സഹ അദ്ധ്യാപകന്‍ കൂടിയായ വെങ്കിട്ടരമണ. കൊലപാതകം നടത്തുന്നതിന് വെങ്കട്ടരമണ സ്വന്തം വീടു തന്നെ തെരഞ്ഞെടുക്കാന്‍ കാരണവും മന്ത്രവാദ സാധ്യതകളെ സജീവമാക്കി നിര്‍ത്തുന്നു.

നഗ്‌നനാരീപൂജ കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ നിലനില്‍ക്കുന്ന രീതിയാണ്. ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്തമാണ്. നിയമം മൂലം കര്‍ണാടക സര്‍ക്കാര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ അത്തരം നിയമം ഇല്ലാത്തതിനാല്‍ ഇവിടേക്ക് കര്‍ണാടകത്തില്‍ നിന്നു പോലും ആളുകള്‍ എത്തുന്നുണ്ടായിരുന്നു. അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിന് നിരക്കാത്ത ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം കഴിഞ്ഞ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ പാസാക്കിയത്.

രൂപശ്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ചിത്രകല അദ്ധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര(41), സഹായി മിയാപദവ് സ്വദേശി നിരഞ്ജന്‍കുമാര്‍ (22) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജനുവരി 13 മുതല്‍ വെങ്കിട്ടരമണ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അവധിയും മന്ത്രവാദവുമായി ബന്ധപ്പെട്ടതാണോയെന്നും സംശയമുണ്ട്. രൂപശ്രീക്ക് മറ്റൊരാളുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വെങ്കിട്ടരമണ പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ മൊഴിക്കൊപ്പം ദുര്‍മന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രൂപശ്രീയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാതിരുന്നത് നഗ്‌നനാരീപൂജ നടന്നതുകൊണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. മുടി മുറിച്ചുമാറ്റിയതും ആഭിചാരകര്‍മത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്. രാസവസ്തുക്കല്‍ ഉപയോഗിച്ചു മുക്കിക്കൊന്നു എന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അടക്കം കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

വെങ്കിട്ട രമണ വിവിധ സ്ഥലങ്ങളില്‍ പൂജകള്‍ക്ക് പോകുമ്പോള്‍ സഹായിയായി കൂടെ കൂട്ടാറുള്ളയാളാണ് നിരഞ്ജന്‍. കൊലപാതകം നടക്കുമ്പോള്‍ നിരഞ്ജനും വീട്ടിലുണ്ടായിരുന്നു. ബ്രാഹ്മണരുടെ ഗൂഢപൂജകളില്‍ ബലി നടത്തുന്നതിന് ആയുധമുപയോഗിക്കാതെ പകരം ശ്വാസംമുട്ടിച്ച് കൊല്ലുന്ന രീതിയാണ് അവലംബിക്കാറെന്നും പറയപ്പെടുന്നു. വെങ്കിട്ടരമണയുടെ വീട്ടിനകത്ത് സൂക്ഷിച്ച വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നശേഷം കടലില്‍ തള്ളിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മിയാപദവ് ആസാദ് നഗറിലെ വെങ്കിട്ട രമണയുടെ വീടിനെപ്പറ്റിയും സമീപവാസികള്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. നിഗൂഡത ഏറെയുള്ള വീടിനകത്ത് അഗ്‌നികുണ്ഡവും മന്ത്രവാദക്കളവുമുണ്ട്. പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറിയുണ്ടെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു.

ജനുവരി 16ന് രൂപശ്രീ വിവിധ ആവശ്യങ്ങളുടെ പേരില്‍ ഉച്ചയ്ക്കു ശേഷം സ്‌കൂളില്‍നിന്ന് അവധിയെടുത്തിരുന്നു. വഴിയില്‍ കാത്തുനില്‍ക്കാമെന്ന് വെങ്കിട്ട രമണ നേരത്തേ തന്നെ രൂപശ്രീയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. രൂപശ്രീ സ്‌കൂട്ടറില്‍ പോകുമ്പോള്‍ അല്‍പ്പം പിന്നിലായി വെങ്കിട്ട രമണയുടെ കാറും പോകുന്നതിന്റെ സിസി ടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. നിരഞ്ജനും കാറില്‍ ഒപ്പമുണ്ടായിരുന്നു. ദുര്‍ഗിപ്പള്ള എന്ന സ്ഥലത്തെത്തിയപ്പോള്‍ രൂപശ്രീ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തുകയും കാറില്‍ കയറി വെങ്കിട്ട രമണയുടെ വീട്ടിലേക്കു പോവുകയുമായിരുന്നു. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന വെങ്കിട്ടരമണയ്ക്ക് ധാരാളം പണം ലഭിച്ചിരുന്നു. രൂപശ്രീയെ ഇയാള്‍ സാമ്പത്തികമായി കൈയയച്ച് സഹായിക്കുകയും ചെയ്തിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വെങ്കിട്ടരമണയായിരിക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി രൂപശ്രീയുടെ മകന്‍ വെളിപ്പെടുത്തിയിരുന്നു. ജനുവരി 16 ന് കാണാതായ രൂപശ്രീയുടെ മൃതദേഹം 18 ന് പുലര്‍ച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തുന്നത്.

രൂപശ്രീയെ കാണാതായപ്പോള്‍ തന്നെ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് നേരത്തെ തന്നെ ഇയാളുടെ മേല്‍ പിടിമുറുക്കിയിരുന്നു. ആദ്യം ചോദ്യംചെയ്തു വിട്ടയച്ചുവെങ്കിലും കൊലപാതകമാണെങ്കിലും ആത്മഹത്യയാണെങ്കിലും വെങ്കിട്ട രമണയ്ക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. പിന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നിരന്തരമായി നടന്ന ചോദ്യംചെയ്യലില്‍ ആ ചിത്രകലാ അദ്ധ്യാപകന് എല്ലാം തുറന്നുപറയേണ്ടിവന്നു. എല്ലാം ഉറപ്പിക്കാന്‍ പ്രതികളായ വെങ്കിട്ട രമണയെയും ഡ്രൈവര്‍ നിരഞ്ജന്‍ കുമാറിനെയും മാറിമാറി ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് സത്യം പൊളിഞ്ഞത്.

അദ്ധ്യാപകനാണെങ്കിലും പ്രതിയുടെ മുഖ്യതൊഴില്‍ പൂജയും ദുര്‍മന്ത്രവാദവുമാണ്. സ്‌കൂളില്‍ ജോലിക്ക് ഹാജരാകാതെ അവധിയെടുത്തു കര്‍ണാടകയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹോമം നടത്താനും ദുര്‍മന്ത്രവാദം ചെയ്യാനും പോകുന്നത് പതിവാക്കിയിയിരുന്നു ഇയാള്‍.ജനുവരി 16-ന് ഉച്ചയ്ക്കുശേഷമാണ് രൂപശ്രീയെ കാണാതായത്. 18-ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രൂപശ്രീയെ സഹാധ്യാപകനും വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് കടലില്‍ത്തള്ളിയതാണെന്ന് തെളിഞ്ഞിരുന്നു. ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലര്‍ച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്. വെള്ളം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category