1 GBP = 92.00 INR                       

BREAKING NEWS

മദ്യക്കച്ചവടത്തിന് പണം ആവശ്യം വന്നപ്പോള്‍ അഞ്ച് കോടി വാഗ്ദാനം ചെയ്തത് ജോസ് നാലപ്പാടനും മിഥുന്‍ ഇട്ടൂപ്പും; മൂന്നു കോടി നല്‍കിയപ്പോള്‍ അവരുടെ സ്വന്തം കമ്പനിയായ കെഎല്‍എം ആക്സിവയില്‍ പണയപ്പെടുത്തേണ്ടി വന്നത് 15 കോടിയുടെ ഭൂമി; പിന്നാലെ വന്നത് വഞ്ചനാ കേസുകള്‍; എംആന്‍ഡ്ബി മദ്യ ബിസിനസ് പങ്കാളികള്‍ ചതിച്ചപ്പോള്‍ വഴിയാധാരമായ കഥ പറഞ്ഞ് മമ്മൂട്ടി സിനിമയുടെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടന്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: എംആന്‍ഡ്ബി അസോസിയേറ്റ്സ് എന്ന മദ്യക്കമ്പനിയില്‍ സംഭവിക്കുന്നതെന്ത്? മദ്യം ഇറക്കുമതിക്ക് ലൈസന്‍സുള്ള ഈ കമ്പനിയുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകള്‍ ദുരൂഹമായി നിലനില്‍ക്കുമ്പോള്‍ പതിവുപോലെ കേരളാ പൊലീസ് മൗനം തുടരുകയാണ്. പ്രമുഖ സ്വകാര്യ പണമിടപാട് കമ്പനിയായ കെഎല്‍എം ആക്സിവയ്ക്ക് കൂടി ഈ പണമിടപാടുകളില്‍ ബന്ധമുള്ളതുകൊണ്ടാണ് അന്വേഷണം നിശ്ചലാവസ്ഥയിലാകാന്‍ കാരണമെന്നും സൂചനകളുണ്ട്. ബെല്‍ജിയത്തില്‍ നിന്ന് അഞ്ചു കോടിയുടെ മദ്യം ഇറക്കുമതി ചെയ്യുകയും അത് കസ്റ്റംസ് തീരുവ അടയ്ക്കാത്തതിനെ തുടര്‍ന്ന് ബംഗളൂര് കസ്റ്റംസ് ഗോഡൗണില്‍ പിടിച്ചുവയ്ക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നു വന്ന പ്രശ്നങ്ങളെ തുടര്‍ന്നാണ് എംആന്‍ഡ്ബിയുടെ ദുരൂഹ പണമിടപാടുകള്‍ വെളിയില്‍ വന്നത്. വന്‍ തട്ടിപ്പും വഞ്ചനകളുമാണ് എംആന്‍ഡ്ബിയെ ചുറ്റിപ്പറ്റി നടക്കുന്നത്. എംആന്‍ഡ്ബി പൊന്മുട്ടയിടുന്ന താറാവാണ് എന്ന് മനസിലാക്കി ഈ കമ്പനിയിലേക്ക് വന്നവരാണ് പ്രതിസന്ധി തീര്‍ത്തിരിക്കുന്നത്.

മദ്യം ഇറക്കുമതിയിലുള്ള വന്‍ ലാഭം മനസിലാക്കി കമ്പനി കൈവശപ്പെടുത്താനായി വന്ന ചിലര്‍ നടത്തിയ നീക്കങ്ങളാണ് നല്ല നിലയില്‍ മുന്നോട്ടു നീങ്ങിയിരുന്ന എംആന്‍ഡ്ബിക്ക് പ്രതിസന്ധി തീര്‍ത്തത്. ഈ മദ്യകമ്പനിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും വാര്‍ത്തകളും ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. എംആന്‍ഡ്ബിയുമായി ബന്ധപ്പെട്ടു നടന്ന ദുരൂഹമായ പണമിടപാടുകളില്‍ ആദ്യം ആരോപണവിധേയനായ പ്രമുഖ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടന്‍ വഞ്ചനയുടെ മറ്റൊരു ക്രൂരമുഖമാണ് തുറന്നു കാട്ടുന്നത്. ഇപ്പോള്‍ ഫ്രാന്‍സിസിന് എതിരെ പരാതി നല്‍കിയിരിക്കുന്ന മിഥുന്‍ ഇട്ടൂപ്പും ജോസ് ആലപ്പാടനും എങ്ങിനെ തന്നെ ചതിയില്‍ വീഴ്ത്തി എന്നതിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് ഫ്രാന്‍സിസ് കണ്ണൂക്കാടന്‍ വിവരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ വിവാദമായി തുടര്‍ന്ന 'കുബേര'യുടെ വലയിലാണ് ഫ്രാന്‍സിസ് അകപ്പെട്ടത്. ഇത് വഴി ഫ്രാന്‍സിസിന് നഷ്ടമായിരിക്കുന്നത് കോടികള്‍ വിലമതിക്കുന്ന പത്തേക്കര്‍ ഭൂമിയാണ്. തുച്ഛമായ വിലയ്ക്കാണ് കോടികളുടെ ഈ ഭൂമി കെഎല്‍എം ആക്സിവയിലും ബന്ധപ്പെട്ട കമ്പനികളും കൈവശമാക്കിയിരിക്കുന്നത്. അതേസമയം എംആന്‍ഡ്ബിയുടെ പാര്‍ട്ണര്‍ ആയ മഞ്ജുള ഒരു പരാതി ഡിജിപിക്ക് പരാതിനല്‍കിയിട്ടുണ്ട്. സൂര്യനെല്ലി പ്ലാന്റെഷന്റെ എംഡിയായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെതിരെയാണ് മഞ്ജുള പരാതി നല്‍കിയിരിക്കുന്നത്. എംആന്‍ഡ്ബിയുടെ ഓഹരി നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നും പണം വാങ്ങിയത് മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍ ആണെന്നാണ് മഞ്ജുള നല്‍കിയ പരാതിയില്‍ പറയുന്നത്. കമ്പനിയുടെ ഓഹരികള്‍ പണം നല്‍കാതെ കൈവശപ്പെടുത്തി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയത് മാര്‍ട്ടിനാണെന്നാണ് മഞ്ജുള നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം ഇപ്പോള്‍ തണുത്ത് കിടക്കുന്ന അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ ഉന്നതതലത്തില്‍ നിന്നും പൊലീസിന് നിര്‍ദ്ദേശം വന്നതായും സൂചനയുണ്ട്. എംആന്‍ഡ്ബിയുടെ പാര്‍ട്ണര്‍ ആയ ഫ്രാന്‍സിസ് കണ്ണൂക്കാടന്‍ താന്‍ അകപ്പെട്ട ചതിയുടെ കഥ മറുനാടനോട് പറഞ്ഞു. ആ കഥ ഇങ്ങനെ:

വഞ്ചനയുടെ കഥ ഫ്രാന്‍സിസ് കണ്ണൂക്കാടന്‍ പറയുന്നു:
കൊടും ചതിയാണ് നടന്നത്. ഞങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയവര്‍ ഞങ്ങളെ ചതിക്കുകയാണ് ചെയ്തത്. എംആന്‍ഡ്ബി ഒറിജിനല്‍ കമ്പനിയാണ്. കൃത്യമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമാണ്. ഈ കമ്പനിക്ക് വിദേശമദ്യം ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സുമുണ്ട്. ഞങ്ങള്‍ക്ക് പണം ആവശ്യമുണ്ടായിരുന്നു. അഞ്ചു കോടി രൂപ എംആന്‍ഡ്ബിക്ക് നല്‍കാം എന്ന് പറഞ്ഞാണ് ജോസ് നാലപ്പാടനും ഇട്ടൂപ്പും ഞങ്ങളുടെ അടുക്കല്‍ വന്നത്. ഇവന്‍ച്വര്‍ ക്യാപ്പിറ്റല്‍ പോലെ ഡയറക്റ്റ് ഇന്‍വെസ്റ്റ് ചെയ്ത് വില്‍ക്കുന്ന ഒരു ബോട്ടിലിന് 41 രൂപവെച്ച് കമ്മിഷന്‍ നല്‍കാം എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അത് സ്റ്റോക്ക് വാങ്ങിച്ച് ഇംപോര്‍ട്ട് ചെയ്തു കേരള ബീവറെജസില്‍ നിന്നും കിട്ടുന്ന പൈസയില്‍. ഈ പൈസയാണ് 41 രൂപ. ഇങ്ങിനെ പറഞ്ഞുവന്ന അവര്‍ പിന്നീട് പറഞ്ഞത് അവരുടെ ഫണ്ടുകള്‍ ഇപ്പോള്‍ ടൈറ്റാണ് എന്ന്. ഇവര്‍ കണ്ണ് വയ്ക്കുന്നത് കോടികള്‍ വിലമതിക്കുന്ന ഞങ്ങളുടെ ഭൂമിയിലാണെന്ന് ഞാന്‍ മനസില്ലാക്കിയുമില്ല. ഞങ്ങളുടെ ഭൂമി തത്ക്കാലത്തേക്ക് അറ്റാച്ച് ചെയ്ത് അതില്‍ നിന്നും പണം കണ്ടെത്താം എന്നാണ് ഇവര്‍ പറഞ്ഞത്. ഈ രണ്ടുപേരും കെഎല്‍എം ആക്സിവയുടെ ഡയറക്ടര്‍മാരാണ്. ഈ ഫിനാന്‍സില്‍ ഭൂമി അറ്റാച്ച് ചെയ്ത് അവര്‍ ലോണ്‍ എടുക്കും എന്നാണ് എന്നാണ് പറഞ്ഞത്.

ഇവരുടെ വാക്കുകളിലും പ്രവര്‍ത്തികളിലും ചതി ഇതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാന്‍ മനസിലാക്കിയില്ല.ഞങ്ങളുടെ ഭൂമി അറ്റാച്ച് ചെയ്ത് അവര്‍ അവരുടെ പേരില്‍ ലോണ്‍ എടുക്കും. അവര്‍ അവരുടെ സ്വന്തം കമ്പനിയായ കെഎല്‍എമ്മില്‍ ഞങ്ങളുടെ ഭൂമി വെച്ച് എടുക്കുന്ന ലോണ്‍ എന്റെ കമ്പനിയില്‍ താത്ക്കാലത്തേക്ക് നിക്ഷേപിക്കും. അവരുടെ ഫണ്ടുകള്‍ റിലീസാകുമ്പോള്‍ ഞങ്ങളുടെ ഭൂമി തിരികെ നല്‍കും. ഇതാണ് അവര്‍ എനിക്ക് മുന്നില്‍ വെച്ച നിര്‍ദ്ദേശം. ഇത് വിശ്വസിച്ചാണ് എന്റെ ഫാദറിന്റെ മദറിന്റെയും പേരിലുള്ള ആറേക്കര്‍ ഭൂമി, പതിനഞ്ചു കോടിയോളം മതിപ്പ് വിലയുള്ള ഭൂമിയാണ് ഇവര്‍ക്ക് അറ്റാച്ച് ചെയ്യാന്‍ ഞാന്‍ വിട്ടു നല്‍കിയത്. എന്റെ ഒന്നാമത്തെ പാളിച്ച, ഞങ്ങളെ പൂര്‍ണമായി തകര്‍ക്കുന്ന ചതിക്കാണ് ഞാന്‍ അരുനില്‍ക്കുന്നത് എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. ഇതിനു ഒരു അഗ്രിമെന്റും വെച്ചു. അഞ്ചു കോടി രൂപ ഞങ്ങള്‍ക്ക് തരാമെന്നുള്ള എഗ്രിമെന്റ് ആണ് വെച്ചത്. ഇതില്‍ മൂന്നു കോടി രൂപ തന്നിട്ടുണ്ടെന്നും എഗ്രിമെന്റില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.ഞങ്ങള്‍ക്ക് എത്ര ഏക്കര്‍ ഭൂമി ഇന്ന സര്‍വേ നമ്പറിലുണ്ട് എന്നും അത് കെഎല്‍എമ്മില്‍ പ്ലഡ്ജ് ചെയ്തിട്ടാണ് തന്നിരിക്കുന്നതെന്നും ഇതില്‍ പറഞ്ഞിട്ടുണ്ട്.

അതേപോലെ ബിസിനസ് മുന്നോട്ടു പോകുമ്പോള്‍ അവര്‍ക്ക് വരാമെന്ന പണം വരുമ്പോള്‍ തിരികെ എടുത്ത് തരാമെന്നും ഇതേ എഗ്രിമെന്റിലുണ്ട്. വേറൊരു ക്ലോസ് ആ എഗ്രിമെന്റില്‍ ഉള്ളത് വേറെ ഏതെങ്കിലും രീതിയില്‍ ഇത് നടക്കാതെ വന്നാല്‍ ആര്‍ബിട്രേഷന്‍ നല്‍കണമെന്നും ഇതുവഴി ഈ പ്രശ്നം സോള്‍വ് ചെയ്യണമെന്നും ഇതേ എഗ്രിമെന്റിലുണ്ട്. അത് കൂടാതെ വേറെ ഒരു പ്രശ്നമുള്ളത് ഏതെങ്കിലും കാരണവശാല്‍ എഗ്രിമെന്റ് നടക്കാതെ വന്നാല്‍, തടസം വന്നാല്‍ ഈ ലോണ്‍ ഞങ്ങളുടെ മാത്രം ബാധ്യതയായി മാറും എന്ന്. അവര്‍ക്ക് ഒരു ബാധ്യതയുമില്ലാ എന്നും ഇവര്‍ എഗ്രിമെന്റില്‍ പറഞ്ഞിരുന്നു. സത്യം പറഞ്ഞാല്‍ കെഎല്‍എമ്മിന്റെ ഡയറക്ടര്‍മാരുടെ പണം ഇതിലില്ല. ഞങ്ങളുടെ ഭൂമി അവര്‍ പ്ലഡ്ജ് ചെയ്ത് ഞങ്ങളുടെ പണമാണ് അവരുടെ പണമായി ഞങ്ങള്‍ക്ക് തന്നിരിക്കുന്നത്. അതും അവരുടെ കമ്പനിയിലുള്ള അവരുടെ സ്വന്തം പണം. മൂന്നു മാസത്തിനുള്ളില്‍ അവര്‍ ബാക്കി രണ്ടു കോടി രൂപ നല്‍കാം എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങളുടെ ഭൂമി പണയം വെച്ച് നല്‍കിയ മൂന്ന് കോടിയല്ലാതെ മറ്റൊരു പണവും അവര്‍ ഞങ്ങള്‍ക്ക് നല്‍കിയില്ല. അതായത് എഗ്രിമെന്റ് അവര്‍ തന്നെ ലംഘിച്ചു കഴിഞ്ഞിരിക്കുന്നു.

ഇതിനനുസരിച്ച് ഞങ്ങള്‍ വിദേശമദ്യം പര്‍ച്ചേസ് ചെയ്തു. അതിനു ഡ്യൂട്ടി അടയ്ക്കണം. അതായത് വന്നിരിക്കുന്ന മദ്യത്തിന്റെ 150 ശതമാനമാണ് എക്സൈസ് ഡ്യൂട്ടി. അതിനായി ഡ്യൂട്ടി അടയ്ക്കാന്‍ ഞാന്‍ ഇവരോട് പണം ചോദിച്ചു. അവര്‍ നല്‍കാനുള്ള പണം. പണമില്ല. പണം വന്നിട്ടില്ല. കാത്തിരിക്കണം എന്ന മറുപടിയാണ് ജോസ് ആലപ്പാടന്‍ പറഞ്ഞത്. പിന്നെ ജോസ് വിളിച്ചിട്ട് പറഞ്ഞു ഷിബു എന്നുള്ള സുഹൃത്തുണ്ട്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പലിശയ്ക്ക്, ഒരു ലക്ഷത്തിനു 3500 രൂപ പലിശയ്ക്ക് 85 ലക്ഷം രൂപ താത്കാലികമായി വാങ്ങിച്ച് തരാം. ജോസ് നല്‍കാനുള്ള രണ്ടു കോടി വരുമ്പോള്‍ ഇത് തിരികെ നല്‍കാം എന്നും പറഞ്ഞു. ഈ പണത്തിനു ഈടായി എന്റെ അപ്പന്റെയും അമ്മയുടെയും പേരിലുള്ള രണ്ടു ചെക്കും പ്രോമിസറി നോട്ടും രണ്ടു ഭൂമികളും, ഒരു പതിനഞ്ചു സെന്റ് ഭൂമിയും ഒരു നാല് സെന്റ് ഭൂമിയും, ഇതിനു തന്നെ ഒന്നരക്കോടി രൂപയോളം വിലവരുന്നുണ്ട്. ഇത് അവര്‍ക്ക് നല്കി ഒന്‍പത് ലക്ഷം രൂപ പലിശയും എടുത്ത് അവര്‍ക്ക് നല്‍കി. എന്നിട്ടാണ് 40 ലക്ഷം രൂപയും 45 ലക്ഷം രൂപയുമായി ഈ എണ്‍പത്തിയഞ്ചു ലക്ഷം രൂപ ഇവര്‍ നല്‍കുന്നത്. ഓര്‍ക്കണം. എല്ലാം ഞങ്ങളുടെ ഭൂമി വെച്ചുള്ള പണം. അഞ്ചു കോടി നല്‍കാം എന്ന് പറഞ്ഞവര്‍ ഒരു ചില്ലിക്കാശ് പോലും ഞങ്ങള്‍ക്ക് നല്‍കിയില്ല. അവര്‍ നല്‍കാം എന്ന് പറഞ്ഞപണം മുഴുവന്‍ ഞങ്ങളുടെ ഭൂമി ഈട് നല്‍കി അവര്‍ തന്നതാണ്. രണ്ടാമത് നല്‍കിയ പണവും ഞങ്ങളുടെ ഭൂമി ഈട് വെച്ചിട്ട് ഞങ്ങള്‍ തന്നെ പലിശയും നല്‍കിയ പണമാണ്. ഈ പണം വെച്ചിട്ടാണ് ഞങ്ങള്‍ സ്റ്റോക്ക് ചെറിയ രീതിയില്‍ റിലീസ് ചെയ്ത് മദ്യം തിരികെ എടുക്കാന്‍ തുടങ്ങിയത്.

ഇതു കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടും ഇവര്‍ തരാമെന്നു പറഞ്ഞ രണ്ടു കോടി തിരികെ നല്‍കിയില്ല. നല്‍കിയിരിക്കുന്ന പണം ഞങ്ങളുടെ ഭൂമി പണയംവെച്ചും. പലിശ ഞങ്ങള്‍ നല്‍കിയിട്ടുമുണ്ട്.രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് 85 ലക്ഷം രൂപ തന്നെ ഷിബു വക്കീല്‍ നോട്ടീസ് എന്റെ അപ്പന്റെ പേരിലയച്ചു. സ്ഥലം വാങ്ങിക്കാനായി 85 ലക്ഷം രൂപ നല്‍കിയപ്പോള്‍ സ്ഥലം നല്‍കാതെ എന്നെ വഞ്ചിച്ചു എന്നും ചെക്ക് ബൗണ്‍സ് ആയി എന്നും പറഞ്ഞാണ് ഞങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് നല്‍കിയത്. എന്തിനാണ് ഷിബുവില്‍ നിന്നും ജോസ് പണം വാങ്ങി നല്‍കിയത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഞാന്‍ അവരോടു ചോദിച്ചത് ബിസിനസില്‍ അവര്‍ നല്‍കാനുള്ള രണ്ടു കോടി രൂപയാണ്. അതിനാണ് ജോസ് വേറെ പണം, ഷിബുവില്‍ നിന്നുള്ള പണം അറേഞ്ച് ചെയ്ത് നല്‍കിയത്. അവര്‍ ബിസിനസില്‍ മുടക്കാനുള്ള പണം നല്‍കിയത് ഞങ്ങളുടെ ഭൂമി രണ്ടാമത് പ്ലഡ്ജ് ചെയ്തും. പലിശ നല്‍കിയത് ഞാനും. ഇവര്‍ ബിസിനസില്‍ നല്‍കാമെന്നു ഏറ്റ സ്ഥലത്തിന് ഞങ്ങള്‍ ഈടായി നല്‍കിയത് രണ്ടു തവണമായി ആറേക്കര്‍ പത്തൊമ്പത് സെന്റ് ഭൂമിയാണ്. വക്കീല്‍ നോട്ടീസിനു ഞങ്ങള്‍ റിപ്ലെ നല്‍കി. പണം ഇടപാട് മിഥുന്‍ ഇട്ടൂപ്പും ജോസ് ആലപ്പാട്ടും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്.അവര്‍ ഞങ്ങള്‍ക്ക് തരാമെന്നു പറഞ്ഞ പണത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ കയ്യില്‍ നിന്നും പണം വാങ്ങിയിരിക്കുന്നത്.അതുകൊണ്ട് ഈ ട്രാന്‍സാക്ഷന് ഞങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും കണക്റ്റഡ് ആയിട്ടുള്ളത് ജോസും ഇട്ടൂപ്പുമാണെന്ന് ഞങ്ങള്‍ മറുപടി നല്‍കി.

പിന്നീട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസിപി ലാല്‍ജി ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങള്‍ എഗ്രിമെന്റ് എല്ലാം കാണിച്ചു. കാര്യങ്ങള്‍ പറഞ്ഞു. ലാല്‍ജിക്ക് യാഥാര്‍ത്ഥ്യം മനസിലായി.ഇത് പണം ഇടപാട് മാത്രമാനെന്നും ചീറ്റിങ് ഇല്ലെന്നും എസിപിക്ക് മനസിലായി. ഞങ്ങളെ ഇവര്‍ ചതിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ ഭൂമി ചുളുവില്‍ ഇവര്‍ കരസ്ഥമാക്കി കൈവശം വെച്ചു. ഞങ്ങള്‍ ഇവര്‍ക്ക് എംആന്‍ഡ്ബിയുടെ ഷെയര്‍ നല്‍കാം എന്ന് പറഞ്ഞിട്ടില്ല. എഗ്രിമെന്റ് നിലവിലുണ്ട്. ഒരു ബോട്ടില്‍ വില്‍ക്കുമ്പോള്‍ 41 രൂപ കമ്മിഷന്‍ എന്നാണ് പറഞ്ഞത്. ഇതോടെ പരാതി അങ്ങിനെ നിന്നു. ഞങ്ങളെ ചതിക്കാന്‍ വേണ്ടിയാണ് ഇട്ടൂപ്പും ജോസും ഇറങ്ങിത്തിരിച്ചിക്കുന്നത്. അവരുടെ പരാതിയില്‍ പൊലീസ് കേസ് എടുക്കില്ല എന്ന് മനസിലായപ്പോള്‍ കോടതിയെ സമീപിച്ചാണ് ഈ കേസില്‍ എഫ്ഐആര്‍ ഇടാനുള്ള ഉത്തരവ് വാങ്ങിയത്.

85 ലക്ഷം തന്ന ഷിബു കടവന്ത്ര സ്റ്റേഷനില്‍ വേറെ പരാതി നല്‍കി. എനിക്കും ഫാദറിനും മദറിനും എതിരെയാണ് പരാതി നല്‍കിയത്. ആക്രമിച്ചു. വീട്ടില്‍ വന്നു എന്നൊക്കെയുള്ള കള്ളക്കേസ് ആണിത്. ഇതു കൂടാതെ കൊരട്ടിയില്‍ ഞങ്ങള്‍ക്ക് 88 സെന്റ് സ്ഥലമുണ്ട്. ഇതിനു 12 കോടി വിലമതിക്കും. ആ ഭൂമിയിലും ഈ 85 ലക്ഷം രൂപയ്ക്ക് അറ്റാച്ച്മെന്റും വന്നു. ഞങ്ങളുടെ ബിസിനസില്‍ പണം മുടക്കാന്‍ വന്നിട്ട് ഞങ്ങളെ വഞ്ചിച്ച വിധം കണ്ടില്ലേ? എത്ര ഏക്കര്‍ സ്ഥലമാണ് ഇവരുടെ അധീനതയില്‍ വന്നത് എന്ന് കണ്ടില്ലേ? ഈ പ്രശ്നങ്ങളില്‍ തൃശൂര്‍ റൂറല്‍ എസ്പിക്കും ചാലക്കുടി ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ എഫ്ഐആര്‍ വന്നിട്ടില്ല. ചാലക്കുടി ഡിവൈഎസ്പി ജോസ്, ഇട്ടൂപ്പ് എന്നിവരെ വിളിപ്പിച്ചിരുന്നു. പക്ഷെ അവര്‍ വന്നില്ല. പിന്നീട് ഞാന്‍ കാണുന്നത് വാര്‍ത്തയും തട്ടിപ്പിന്റെ കഥകളുമാണ്.

ഷിബുവിന്റെ തട്ടിപ്പിന്റെ കഥ:
ഷിബു ഞങ്ങള്‍ക്ക് 85 ലക്ഷം തന്നത് സുകൃതി എഫോര്‍ഡബിള്‍ ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ്. ഈ കമ്പനി ജോസും ഇട്ടൂപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കമ്പനി തന്നെയാണ്. അതായത് ജോസ്, ഇട്ടൂപ്പ്, ഷിബു എന്നിവരൊക്കെ ഒരു കമ്പനിയുടെ ഭാഗം തന്നെയാണ്. ഇവര്‍ എല്ലാം ഒത്തുചേര്‍ന്നുള്ള വന്‍വഞ്ചനയാണ് ഇതില്‍ നടന്നത്. ഈ പണത്തിനു നല്‍കിയ പ്രോമിസറി നോട്ടിലും സാക്ഷികള്‍ ജോസും, മിഥുനും തന്നെയാണ്. എന്നിട്ടാണ് ഞങ്ങള്‍ക്ക് എതിരെ കേസ് നല്‍കിയത്.- ഫ്രാന്‍സിസ് കണ്ണൂക്കാടന്‍ പറഞ്ഞു നിര്‍ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category