1 GBP = 92.00 INR                       

BREAKING NEWS

'യുക്മ ആദരസന്ധ്യ 2020' വി.പി സജീന്ദ്രന്‍ എംഎല്‍എയ്ക്ക് നിയമനിര്‍മ്മാണ പുരസ്‌കാരം; അഡ്വ. പോള്‍ ജോണിന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്‌കാരം

Britishmalayali
സജീഷ് ടോം

ശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്‌ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ 'ആദരസന്ധ്യ 2020' നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കളായ പത്തു പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  ഫെബ്രുവരി ഒന്നിനു ശനിയാഴ്ച നടക്കുന്ന 'യുക്മ ആദരസന്ധ്യ 2020' നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. നിയമനിര്‍മ്മാണ പുരസ്‌ക്കാരം നേടിയ വി.പി സജീന്ദ്രന്‍ എം.എല്‍.എ, ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍  അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) എന്നിവരെ പരിചയപ്പെടാം.

മികച്ച പാര്‍ലമെന്റേറിയന് യുകെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്‌ക്കാരം വി പി സജീന്ദ്രന്‍ എംഎല്‍എയ്ക്ക്. നിയമ സഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്‌ക്കാരം. യുകെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ചാണ് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) - ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്‌ക്കാരം നേടിയത്.

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്‌ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്‌ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്‌ക്കാരം സമ്മാനിക്കുന്നത്. യു.കെയിലെ പ്രമുഖ ഭരതനാട്യം നര്‍ത്തകി എന്നതിനൊപ്പം തന്നെ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയില്‍ തന്നെയാണ് ദീപയുള്ളത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category