1 GBP = 92.00 INR                       

BREAKING NEWS

സ്തേഫാനോസ് വലിയ ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉദാത്ത മാതൃക: മാത്യൂസ് മാര്‍ തിമോത്തിയോസ്

Britishmalayali
kz´wteJI³

സ്തേഫാനോസ് സഹദായുടെ മരണം വലിയ ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്തേഫാനോസ്. സഹദായുടെ ഓര്‍മ്മ പെരുന്നാളില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ പീഡാസഹനം സ്വജീവിതത്തില്‍ പകര്‍ത്തിയ സഹദാ നമ്മുടെ വിശ്വാസത്തിനും ആധ്യാത്മിക വളര്‍ച്ചയ്ക്കും യഥാര്‍ത്ഥ വഴികാട്ടിയാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി.

ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ് സന്ധ്യാ പ്രാര്‍ത്ഥന, പ്രസംഗം, ആശിര്‍വാദം എന്നിവ നടന്നു. ഞായറാഴ്ച പ്രഭാത നമസ്‌കാരം. വി. കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആശിര്‍വാദം, നേര്‍ച്ചവിളമ്പ് തുടര്‍ന്ന് സ്നേഹ വിരുന്ന്, കൊടിയിറക്കം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തിമോത്തിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ: മാത്യൂസ് കുര്യാക്കോസ് സഹകാര്‍മ്മികനായിരുന്നു. ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം തിരുമേനി നിര്‍വ്വഹിച്ചു.

യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണം ജനുവരി 26നു സൈനീക ഐക്യദാര്‍ഢ്യദിനമായി ആചരിക്കുകയും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ധീര ജവാന്‍മാര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടക്കുകയും ചെയ്തു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധങ്ങളായ കര്‍മ്മ പരിപാടികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കിഡ്സ് സ്റ്റാള്‍ നടത്തി. നിജു ചെറിയാന്‍, ജോജോ ജോണ്‍, സബ, ജെറ്റീന വര്‍ഗ്ഗീസ്, ഷിബു ജോര്‍ജ് എന്നിവര്‍ യുവജന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി ജയ്സണ്‍ തോമസ്, മാനജിംഗ് കമ്മറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category