1 GBP = 92.00 INR                       

BREAKING NEWS

ഫാ. ബിജു കുന്നയ്ക്കാട്ട് നാട്ടിലേക്ക് മടങ്ങുന്നു; സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി ചെസ്റ്റര്‍ഫീല്‍ഡ് ആന്റ് ക്ലെയ്‌ക്രോസ് സീറോ മലബാര്‍ കൂട്ടായ്മ

Britishmalayali
kz´wteJI³

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള കുര്‍ബാന കേന്ദ്രമായ ക്ലെയ്‌ക്രോസ് സെയ്ന്റ് പാട്രിക് & ബ്രിജിത് പള്ളിയില്‍ ഞായറാഴ്ച പതിവ് കുര്‍ബാനക്കു ശേഷം നടന്ന പൊതു യോഗത്തില്‍ യൂണിറ്റ് വുമണ്‍സ് ഫോറം പ്രസിഡന്റ് സീന ബോസ്‌കോ കഴിഞ്ഞ ഏഴു വര്‍ഷകാലത്തെ അച്ചന്റെ ശുശ്രൂഷയെ അവലോകനം ചെയ്തു, ആശംസകളും, നന്ദിയും അര്‍പ്പിച്ചു. ചെസ്റ്റര്‍ഫീല്‍ഡ് & ക്ലെയ്‌ക്രോസ് കൂട്ടായ്മയുടെ സ്നേഹോപഹാരം അച്ചന് ബോസ്‌കോ ജോസഫ് സമ്മാനിച്ചു. പ്രിന്‍സ് മാത്യു അച്ചന്റെ സേവനങ്ങളെ പ്രശംസിക്കുകയും, കൂട്ടായ്മയ്ക്കു വേണ്ടി നന്ദി പറഞ്ഞു.

ഫാദര്‍ ബിജു കുന്നക്കാട്ട് പാലാ രൂപതയുടെ അജപാലന ശുശ്രൂഷയില്‍ നിന്നും ഉപരിപഠനാര്‍ത്ഥം ഇംഗ്ലണ്ടിലെ നോട്ടിന്‍ഹാമില്‍ വരുകയും, ഡെര്‍ബി യൂണിവേഴ്സിറ്റിയില്‍ നിന്നും ഹ്യൂമന്‍ റിസോഴ്‌സില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. മാതൃ രൂപതയുടെ ആജ്ഞാനുസരണം ഫെബ്രുവരി ആദ്യവാരം നാട്ടിലേക്കു മടങ്ങുകയാണ്.

ഫാ. ബിജു കുന്നയ്ക്കാട്ട് പതിനാലു വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിന്റെ, കഴിഞ്ഞ ഏഴു വര്‍ഷക്കാലം നോട്ടിങ്ഹാം രൂപതക്കുവേണ്ടിയും, അതിനു ശേഷം വന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക്കുവേണ്ടിയും ശുശ്രൂഷ ചെയ്യുകയായിരുന്നു. സഭ വളരെ അധികം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, കുര്‍ബാന മധ്യയുള്ള ഫാ. ബിജു കുന്നയ്ക്കാട്ടിന്റെ വചന പ്രഘോഷണത്തിലൂടെ വിശ്വാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ വചനാദിഷ്ടമായ പരിഹാരം നല്‍കാന്‍ സാധിക്കുന്നു എന്നത് ദിവ്യകൃപയാലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category