1 GBP = 92.00 INR                       

BREAKING NEWS

ഈസ്റ്റ് ക്രോയ്ഡോണ്‍ സ്റ്റേഷനില്‍ പട്ടാപ്പകല്‍ കുത്തേറ്റു മരിച്ചത് 18കാരന്‍; ചോര വാര്‍ന്നൊലിച്ച് റെയില്‍വേ സ്റ്റേഷന്‍; ലണ്ടന്‍ കൊലപാതകങ്ങളുടെ തലസ്ഥാന പദവി നിലനിര്‍ത്തുമ്പോള്‍ ജീവന്‍ പൊലിയുന്നതേറെയും യുവാക്കളുടെ

Britishmalayali
kz´wteJI³

ഇംഗ്ലീഷ് തലസ്ഥാനമായ ലണ്ടന് കൊലപാതകങ്ങളുടെ ലോക തലസ്ഥാനമെന്ന കുപ്രസിദ്ധി ഉപേക്ഷിച്ചിട്ടില്ലെന്ന് ഏറ്റവും പുതിയ കൊലപാതകവും വ്യക്തമാക്കുന്നു. പട്ടാപ്പകല്‍ നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ ലണ്ടനിലെ ഈസ്റ്റ് ക്രോയ്ഡൊന്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ വൈകുന്നേരം നാലേ മുക്കാലിന് 18 കാരന്‍ കുത്തേറ്റ് മരിച്ചത്. കുത്തേറ്റ ചെറുപ്പക്കാരന്റെ ശരീരത്തില്‍ നിന്നും ചോര വാര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ രക്തപ്രളയമായിരുന്നു. ഈ വിധത്തില്‍ ലണ്ടനില്‍ കൊലയും ആക്രമസംഭവങ്ങളും പെരുകുമ്പോള്‍ ജീവന്‍ പൊലിയുന്നതേറെയും യുവാക്കളുടേതാണ്.

സംഭവത്തെ തുടര്‍ന്ന് ഇവിടേക്ക് കുതിച്ചെത്തിയ പോലീസ് കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയുടെ വിവരമറിഞ്ഞ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ്, ലണ്ടന്‍ എയര്‍ ആംബുലന്‍സ് തുടങ്ങിയവ അടക്കം എമര്‍ജന്‍സി സര്‍വീസുകള്‍ ഇവിടേക്കെത്തിയിരുന്നു. കുത്തേറ്റ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക്സ് ശ്രമിച്ചുവെങ്കിലും ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഒരു വാളുമായി ഒരാള്‍ തിരക്കേറിയ സ്റ്റേഷനില്‍ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നുവെന്നും അധികം വൈകാതെ 18കാരന്‍ കുത്തേറ്റ് ടിക്കറ്റ് ഓഫീസിന് മുന്നില്‍ വീണ് പിടയുന്നതിനും താന്‍ സാക്ഷ്യം വഹിച്ചുവെന്നാണ് ഒരു യാത്രക്കാരന്‍ വെളിപ്പെടുത്തുന്നത്.

സംഭവത്തെ തുടര്‍ന്ന് ഇവിടെ രക്തപ്രളയമായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. യുവാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചുവെന്ന കാര്യം ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം സ്റ്റേഷന്‍ പോലീസ് കസ്റ്റഡിയിലുമായിരുന്നു. ഇത് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നാണ് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ടായ ഗാരെത്ത് വില്യംസ് പറയുന്നത്. അതായത് വളരെ തിരക്കേറിയ ട്രാന്‍സ്പോര്‍ട്ട് ഹബായ ക്രോയ്ഡോന്‍ പോലുള്ള ഇടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടന്നുവെന്നത് കടുത്ത അരക്ഷിതബോധമാണുണ്ടാക്കുന്നതെന്നും അദ്ദേഹം എടുത്തു കാട്ടുന്നു.

ഇത് സംബന്ധിച്ച മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും സംഭവം നേരിട്ട് കണ്ടവരും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവരും ഇക്കാര്യം പോലീസുമായി പങ്ക് വയ്ക്കാന്‍ തയ്യാറാകണമെന്നും ഗാരെത്ത് വില്യംസ് പറയുന്നു. ഈസ്റ്റ് ക്രോയ്ഡൊന്‍ സ്റ്റേഷന്റെ റസ്‌കിന്‍ സ്‌ക്വയറിന് സമീപത്തുള്ള പുറകിലത്തെ എന്‍ട്രസിന്‍സിന് അടുത്താണ് കൊല നടന്നിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ പോലീസ് നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. കൊലയെ തുടര്‍ന്ന് ഇവിടുത്തെ റെയില്‍ സര്‍വീസുകളെയും ട്രാംലിങ്കിനെയും ബാധിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category