1 GBP = 93.60 INR                       

BREAKING NEWS

ഏഴ് ദിവസം കൊണ്ട് പണി തീര്‍ക്കാന്‍ തുടങ്ങിയ 1000 ബെഡ് ആശുപത്രിയുടെ നിര്‍മാണം നാലാം ദിവസം പാതിയോളം പൂര്‍ത്തിയായി; ഞൊടിയിടയില്‍ മൂന്ന് താല്‍ക്കാലിക ആശുപത്രികള്‍ കൂടി പണിയും; കൊറോണ വൈറസിനെ നേരിടാന്‍ ചൈന നടത്തിയത് സമാനതകള്‍ ഇല്ലാത്ത തയ്യാറെടുപ്പ്

Britishmalayali
kz´wteJI³

നിയും ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിക്കൊണ്ട് നിരവധി പേരുടെ ജീവന്‍ കവര്‍ന്നെടുത്ത് മുന്നേറുന്ന കൊറോണ വൈറസിനെ നേരിടാന്‍ ചൈന പ്രത്യേകമായി നിര്‍മിക്കുന്ന 1000 ബെഡ് ഹോസ്പിറ്റല്‍ മിഴിയടച്ച് തുറക്കും മുമ്പാണ് കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് പണി തീര്‍ക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ  ഈ ഹോസ്പിറ്റലിന്റെ നിര്‍മാണം നാലാം ദിവസമാകുമ്പോഴേക്കും പാതിയോളം പൂര്‍ത്തിയായെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.  ഇത്തരത്തിലുള്ള മൂന്ന് താല്‍ക്കാലിക ആശുപത്രികള്‍ കൂടി കൊറോണ വൈറസ് ബാധിതരെ പാര്‍പ്പിക്കുന്നതിനായി പണിയാനാണ് ചൈന ഇപ്പോള്‍ ഒരുങ്ങുന്നത്. കൊലയാളി വൈറസിനെ നേരിടാന്‍ ചൈന ഇത്തരത്തില്‍ നടത്തുന്നത് സമാനതകള്‍ ഇല്ലാത്ത തയ്യാറെടുപ്പാണ്.

കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന 1000 ബെഡ് ഹോസ്പിറ്റല്‍ ആറ് ഏക്കറിലാണ് നിലകൊളളുന്നത്. നിരവധി ജെസിബികളും മറ്റ് യന്ത്രോപകരണങ്ങളും നൂറു കണക്കിന് തൊഴിലാളികളും രാപ്പകല്‍ മെനക്കെട്ട് ഈ ആശുപത്രി പണിയാന്‍ തുടങ്ങിയതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ പണി പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുരോഗതിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കൊറോണ ബാധിതര്‍ക്കായി വുഹാനിലേത് പോലെ ഹുബെയ്, ഹെനാന്‍ പ്രവിശ്യകളിലും ഇത്തരം താല്‍ക്കാലിക ആശുപത്രികള്‍ പണിയാനാണ് ചൈനീസ് അധികൃതര്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

നിലവിലുള്ള ഒരു ഹോസ്പിറ്റലിനെ കൊറോണ ബാധിതരെ പാര്‍പ്പിക്കുന്നതിന് യോജിച്ച വിധത്തില്‍ മാറ്റിയെടുക്കാന്‍ ഹെനാനിലെ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. വെറും രണ്ട് ദിവസം കൊണ്ടായിരിക്കും ഈ ഹോസ്പിറ്റല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കുന്നത്. ചൈനയില്‍ 81 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചിരിക്കുന്നത്. ഇതിന് പുറമെ ലോകത്തിലെ 14 രാജ്യങ്ങളിലായി 2800ല്‍ അധികം പേര്‍ക്കിത് ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിലും എത്രയോ അധികം പേരെ വൈറസ് ബാധിച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

വുഹാനില്‍ പണിയുതര്‍ത്തിക്കൊണ്ടിരിക്കുന്ന ആശുപത്രി ഹുവാഷെന്‍ഷാന്‍ അല്ലെങ്കില്‍ ഫയര്‍ഗോഡ് മൗണ്ടെയിന്‍ ഹോസ്പിറ്റല്‍ എന്നാണറിയപ്പെടുന്നത്. വുഹാനിലെ പടിഞ്ഞാറന്‍ സബര്‍ബുകളിലാണിത് നിലകൊള്ളുന്നത്. ചൈനീസ് ന്യൂഇയര്‍ ഹോളിഡേ ആഘോഷങ്ങള്‍ക്ക് പോലും അവധി നല്‍കാതെ തൊഴിലാളിക്കൊണ്ട് പണിയെടുപ്പിച്ച് എത്രയും വേഗം ഈ ആശുപത്രിയുടെ പണി പൂര്‍ത്തിയാക്കണമെന്നാണ് ചൈനീസ് അധികൃതര്‍ നാല് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചൈന കണ്‍സ്ട്രക്ഷന്‍ തേഡ് എന്‍ജിനീയറിംഗ് ബ്യൂറോ, വുഹാന്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് ഗ്രൂപ്പ്, വുഹാന്‍ മുനിസിപ്പല്‍ എന്‍ജിനീയറിംഗ് ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വുഹാന്‍ ഹനിയാന്‍ മുനിസിപ്പല്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് എന്നിവയാണിവ.

ഇവിടേക്ക് ആദ്യഘട്ടത്തില്‍ രോഗികളെ സ്വീകരിക്കുന്നത് ഫെബ്രുവരി മൂന്നിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ട്രക്കുകള്‍, ഡിഗറുകള്‍ എന്നിവ ഉപയോഗിച്ച് നിരവധി തൊഴിലാളികള്‍ വുഹാനില്‍ ഹോസ്പിറ്റല്‍ പണിയുന്നതിന്റെ ഡ്രോണ്‍ ഫൂട്ടേജുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പണിക്കായി ഉപയോഗിക്കാന്‍ ഇവിടേക്ക് കൊണ്ടു വന്ന ഡസന്‍ കണക്കിന് ഷിപ്പിംഗ് കണ്ടയിനറുകളും പ്രദേശത്ത് കാണാം. വുഹാനില്‍ കൊറോണയെ ചെറുക്കാനായി ചൈന നിര്‍മിക്കുന്ന രണ്ടാമത്തെ ഹോസ്പിറ്റലിന്റെ പേരാണ് ലെയ്ഷാന്‍ഷാന്‍ അല്ലെങ്കില്‍ തണ്ടര്‍ ഗോഡ് മൗണ്ടെയിന്‍ ഹോസ്പിറ്റല്‍. ഇവിടുത്തെ ജിയാന്‍ഗ്ക്സിയ ജില്ലയിലാണിത്. സിറ്റി സെന്ററിന്റെ  തെക്കുള്ള സബര്‍ബന്‍ ഏരിയയിലാണിത് പണിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category