1 GBP = 92.00 INR                       

BREAKING NEWS

ഹോണ്‍സ്ലോയിലെ വീട്ടിലിരുന്ന് മാതാപിതാക്കളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഷെയറുകള്‍ വിറ്റ് ശേഖരിച്ചത് 45 മില്യണ്‍ പൗണ്ട്; ഉപയോഗിച്ചിരുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മാത്രം; ഇന്ത്യന്‍ വംശജനായ ഈ യുവാവ് ജയിലിലേക്ക് പോകുമ്പോള്‍ മലയാളികളും ആശങ്കപ്പെടേണ്ടിയിരിക്കുന്നു

Britishmalayali
kz´wteJI³

വാള്‍ സ്ട്രീറ്റിനെ ചതിച്ച് കൊണ്ട് ഓഹരി വ്യാപാരത്തിലൂടെ മില്യണ്‍ കണക്കിന് പൗണ്ടുകള്‍ സമ്പാദിച്ച വെസ്റ്റ് ലണ്ടനിലെ ഇന്ത്യന്‍ വംശജനായ യുവാവ് നവീന്ദര്‍ സറാവോ(41) വിന് ഇനി ജയിലില്‍ കിടക്കാം. ഹോണ്‍സ്ലോയിലെ ടെറസ് വീട്ടിലെ മുറിയിലിരുന്ന് മാതാപിതാക്കളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഷെയറുകള്‍ വിറ്റ് ഇയാള്‍ ശേഖരിച്ചത് 45 മില്യണ്‍ പൗണ്ടാണ്. ഇത്രയൊക്കം പണം സമ്പാദിച്ചിട്ടും ഇയാള്‍ ഉപയോഗിച്ചിരുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മാത്രമാണ്. ഇന്ത്യന്‍ വംശജനായ ഈ യുവാവ് ജയിലിലേക്ക് പോകുമ്പോള്‍ ഇങ്ങനെ മുതലാളിമാരായ മലയാളികളും ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

വെസ്റ്റ് ലണ്ടനിലെ സിഖ് മാതാപിതാക്കളുടെ ഇളയമകനായി പിറന്ന സറാവോ തന്റെ മൂന്നാം വയസ് മുതല്‍ ഈ വീട്ടില്‍ തന്നെയാണ് കഴിയുന്നത്. കടുത്ത ഫുട്ബോള്‍ ആരാധകനായ ഇയാള്‍ മെസ്സിയെ ദൈവസമാനമാണ് കാണുന്നത്. കുട്ടിക്കാലത്ത് ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയ സറാവോ ബുദ്ധിയേറെ ഉള്ള വ്യക്തിയുമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നല്ല ചികിത്സ ലഭിച്ച ഇയാളില്‍ കഴിവും ഡിസ്എബിലിറ്റിയും സമ്മേളിച്ചിട്ടുണ്ടെന്നാണ് ഒരു സൈക്കോളജിസ്റ്റ് വിലയിരുത്തിയിരിക്കുന്നത്. സ്‌കൂളില്‍ വച്ച് മാത് സില്‍ പ്രാഗല്‍ഭ്യം തെളിയിച്ച സറാവോ ബ്രൂണെല്‍ യൂണിവേഴ്സിറ്റിയിലാണ് കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചത്.

ഈ യൂണിവേഴ്സിറ്റിയില്‍ വച്ചാണ് സറാവോ ആദ്യമായി ഓഹരി വ്യാപാരം ആരംഭിച്ചത്. സങ്കീര്‍ണമായതും ഏത് സമയത്തും മാറാവുന്നതുമായ ഡാറ്റ പാറ്റേണുകളെ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും സറാവോയ്ക്കുള്ള അസാധാരണമായ കഴിവാണ് ഷെയര്‍ ട്രേഡിംഗ് രംഗത്ത് മുന്നേറി മില്യണ്‍ കണക്കിന് പൗണ്ടുണ്ടാക്കാന്‍ ഇയാളെ പ്രാപ്തനാക്കിയത്. ഇത്തരത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നത് ഗെയിം കളിക്കുന്നത് പോലെ സറാവോ ആസ്വദിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നതില്‍ തുടക്കം മുതലേ ഇയാള്‍ വീഴ്ച വരുത്തിയതാണ് ഇപ്പോള്‍ വിനയായിത്തീര്‍ന്നിരിക്കുന്നത്.

മറ്റുള്ളവര്‍ നിയമങ്ങള്‍ പാലിച്ചു കൊണ്ട് ട്രേഡിംഗ് നിര്‍വഹിക്കുമ്പോള്‍ തന്റെ നേട്ടത്തിനായി കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമായി ബോധിപ്പിച്ച് ട്രേഡിംഗ് നടത്തിയെന്ന കുറ്റവും സറാവോയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. സറാവോയുടെ കുറ്റങ്ങള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് 2015ല്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും 2016ല്‍ വിചാരണക്കായി അമേരിക്കയിലേക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് തന്റെ കുറ്റങ്ങള്‍ സറാവോ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന കഥകളാണ് ജാമ്യം കിട്ടി തിരിച്ച് യുകെയിലേക്കെത്തിയ സറാവോ വെളിപ്പെടുത്തിയിരുന്നത്.

ഷെയര്‍ ട്രെഡിംഗ് രംഗത്ത് നടക്കുന്ന ഇതുവരെ കേള്‍ക്കാത്ത തട്ടിപ്പുകള്‍ വെളിപ്പെടുത്താനായിരുന്നു പിന്നീട് സറാവോ തുനിഞ്ഞിറങ്ങിയത്. ഇതിലൂടെ യുഎസ് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് തട്ടിപ്പ് നടത്തുന്ന നിരവധി പേരെ പിടികൂടാനും നിയമത്തിന്റെ മുന്നിലെത്തിക്കാനും സാധിച്ചു. ഇത്തരത്തില്‍ തട്ടിപ്പുകള്‍ പുറത്ത് കൊണ്ട് വരാന്‍ അധികൃതര്‍ക്കൊപ്പം നിന്ന സറാവോയ്ക്ക് ഇന്നലെയാണ് താന്‍ ചെയ്ത കുറ്റങ്ങളുടെ പേരില്‍ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category