1 GBP = 98.50INR                       

BREAKING NEWS

കെ എസ് ചിത്രയുടെ വാക്കുകള്‍ വെറുതെയായില്ല; യുകെ മലയാളികളുടെ പുണ്യം എന്ന വിളിപ്പേര് അംഗീകാരമാക്കി നൂറുകണക്കിന് പാട്ടുകാര്‍ക്കു മുന്നില്‍ ജേതാവായത് ജിയാക്കുട്ടി; പാട്ടുവഴികളില്‍ അപൂര്‍വ നേട്ടം കൊയ്‌തെടുക്കുന്ന നാണം കുണുങ്ങി വേദിയില്‍ എത്തിയാല്‍ സാക്ഷാല്‍ നാദരൂപിണിയാകും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യേശുദാസിന്റെ അതുല്യ സ്വരത്തിലൂടെ 38 വര്‍ഷം മുന്‍പ് മലയാളി കേട്ടാസ്വദിച്ച ഗാനം എന്ന സിനിമയിലെ അതിസുന്ദര ഗാനമായ ആലാപനം എന്ന് തുടങ്ങുന്ന സെമി ക്ലാസിക്കല്‍ പാട്ടിനെ ഒട്ടും ഭംഗി ചോരാതെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ സ്റ്റോക് ഓണ്‍ ട്രെന്റിലെ വേദിയില്‍ ശ്രുതിമനോഹരമായി പാടി തീര്‍ത്ത ജിയാ ഹരികുമാറിന്, പാട്ടുകഴിഞ്ഞപ്പോള്‍ അപൂര്‍വമായ ഒരംഗീകാരം ലഭിച്ചു. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും സംഗീത സംവിധായകന്‍ ശരതും നയിച്ച വേദിയില്‍ പാടാന്‍ എത്തിയ ആറാം ക്ലാസുകാരി ജിയാ ഹരികുമാറിനെ തേടിയാണ് ചിത്രയില്‍ നിന്നും അപൂര്‍വ അംഗീകാരം പിറന്നു വീണത്.

ഇവള്‍ യുകെ മലയാളികളുടെ പാട്ടുഭാഗ്യം എന്ന ചൊല്ലിയാണ് ചിത്ര ജിയയെ പാട്ടുപാടിക്കഴിഞ്ഞപ്പോള്‍ വേദിയില്‍ നിന്നും യാത്രയാക്കിയത്. ചിത്രയുടെ പാട്ടു വിരിഞ്ഞിരിങ്ങുന്ന നാവിനു നൂറുകോടി പുണ്യമാണ് എന്ന് തെളിയിച്ചു ജിയാ ഹരികുമാര്‍ വീണ്ടും വാര്‍ത്തകളില്‍ എത്തുകയാണ്. ലോകം എമ്പാടും നിന്നായി  നൂറുകണക്കിന് പാട്ടുകാര്‍ മത്സരിച്ച ഓണ്‍ലൈന്‍ മത്സര വേദിയിലും വിജയി ആയതു യുകെയുടെ ഭാഗ്യമായ ജിയാ ഹരികുമാര്‍ തന്നെ. അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള പാട്ടുകാര്‍ ആണ് സിങ് ഇന്‍ ശ്രുതി എന്ന മത്സരത്തിന്റെ ഫൈനല്‍ വേദിയില്‍ ജിയയോടൊപ്പം മത്സരിക്കാന്‍ ഉണ്ടായിരുന്നത്. 

ദാസേട്ടന്റെ പാടാന്‍ പ്രയാസമുള്ള പാട്ടുകള്‍ പോലും പ്രായത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തു പാടുന്ന ജിയാ ഇത്തവണ ജാനകിയമ്മയെയാണ് ഫൈനലില്‍ കൂട്ട് പിടിച്ചത്. യേശുദാസ് ഒക്ടോബറില്‍ നടത്തിയ യുകെ ടൂറില്‍ പാടുന്നതിനു വേണ്ടി ജിയാ പഠിച്ച ജാനകിയുടെ ശിങ്കാര വേലനെ ദേവ എന്ന പാട്ടാണ് ഫൈനല്‍ റൗണ്ടില്‍ വിധികര്‍ത്താക്കള്‍ ജിയയെ വെല്ലാന്‍ തല്‍ക്കാലം മറ്റൊരു പാട്ടുകാര്‍ ഈ മത്സരത്തില്‍ ഇല്ല എന്ന് നിശ്ചയിക്കാന്‍ കാരണമായത്.

ഏതാനും മാസമായി ഓണ്‍ലൈന്‍ തരംഗമായ സ്മ്യുല്‍ വഴിയാണ് ലോകത്തെങ്ങും നിന്നും മത്സരാര്‍ത്ഥികള്‍ വാശിയോടെ മത്സരിച്ചിരുന്നത്. സാറ്റലൈറ്റ് ചാനലുകള്‍ നടത്തുന്ന റിയാലിറ്റി മ്യൂസിക് ഷോകളെ വെല്ലും തരത്തില്‍ വാശിയോടെയാണ് മത്സരത്തിന്റെ ഓരോ ഘട്ടവും പിന്നിട്ടിരുന്നത്. ഒടുവില്‍ ആവേശം സമ്മര്‍ദ്ദത്തിന് കാരണമായെങ്കിലും തികഞ്ഞ സൗഹൃദ മനോഭാവവും മത്സരാര്‍ത്ഥികള്‍ തമ്മില്‍ അവസാനം വരെ നിലനിന്നിരുന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയായി. 
ഈ മത്സരത്തില്‍ തമിഴ് പാട്ടുകള്‍ പാടാന്‍ അറിയുന്നവര്‍ക്കാണ് പ്രധാനമായും അവസരം ലഭിച്ചിരുന്നത്. ലോകം എമ്പാടും നിന്നായി അഞ്ചു റൗണ്ടുകള്‍ ആയി നടന്ന മത്സരത്തില്‍ 378 പേരാണ് പങ്കെടുത്തത്. പ്രിയ ഗാനം, മെലഡി റൗണ്ട്, വെസ്റ്റേണ്‍ റൗണ്ട് എന്നീ പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം സെമി ഫൈനലില്‍ നാടന്‍ പാട്ടും ഭക്തിഗാനവും ഉള്‍പ്പെടുത്തിയിരുന്നു. ഫൈനല്‍ റൗണ്ടില്‍ പാട്ടുകാരുടെ പ്രാവീണ്യം ശരിക്കും മനസിലാക്കാന്‍ കഴിയും വിധം ശാസ്ത്രീയ സംഗീതത്തിന്റെ അതിരുകള്‍ തേടിയുള്ള പാട്ടുകള്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. യുകെയിലെ പ്രധാന സംഗീത ഇവന്റുകളിലെ സാന്നിധ്യമായ ജിയക്കു കാര്യമായ മുന്നൊരുക്കം കൂടാതെ ഈ മത്സരത്തില്‍ അവസാനം വരെ മുന്നേറാന്‍ കഴിഞ്ഞതും സവിശേഷതയായി. യുകെയില്‍ ഏറ്റവും അറിയപ്പെടുന്ന കുട്ടിപ്പാട്ടുകാരില്‍ മിക്കവരും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ജിയയോടൊപ്പം ഉണ്ടായിരുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ഐഡിയ സ്റ്റാര്‍ താരമായ മലപ്പുറത്തെ മാളവിക അനില്‍കുമാറിന്റെ കിഴില്‍ സ്‌കൈപ് വഴിയാണ് ജിയ പാട്ടു പഠിക്കുന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ സംഗീതം ലഹരിയായി കൂടെ കരുതുന്ന ഐ ടി വിദഗ്ധന്‍ കൂടിയായ അച്ഛന്‍ ഹരികുമാറില്‍ നിന്നുമാണ് ജിയ പാട്ടിന്റെ ഹരിശ്രീ കുറിക്കുന്നത്. പിന്നീട് ഈ ടീനേജുകാരിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടുത്ത വര്‍ഷം ഗ്രാമര്‍ സ്‌കൂള്‍ പഠനം ലക്ഷ്യമിടുന്ന ജിയക്കു യുകെയിലെ പ്രശസ്തമായ ഗ്രാമര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ കഴിയും വിധം പ്രവേശന പരീക്ഷകളില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാനായി എന്നതാണ് മറ്റൊരു വിശേഷം.

പാട്ടിനു പിന്നാലെ പായുമ്പോഴും പഠനത്തിലും ഒരു തരി പിന്നില്‍ അല്ലെന്നു വ്യക്തം. എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ എന്നിവരുടെ വേദികളില്‍ കഴിഞ്ഞ വര്‍ഷം പാടാന്‍ കഴിഞ്ഞ ജിയ 2018 - 19 ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടന്ന സീ ടിവിയുടെ സരിഗമ ലിറ്റല്‍ ചാം റിയാലിറ്റി ഷോയില്‍ ഒരു മാസം മുംബൈയില്‍ താമസിച്ചാണ് പങ്കെടുത്തത്. 2018ലെ ബ്രിട്ടീഷ് മലയാളിയുടെ യുവ പ്രതിഭയെ തേടിയുള്ള അവാര്‍ഡ് നൈറ്റിലും ജിയ ഫൈനലിസ്റ്റ് ആയി മാറിയിരുന്നു. 

പാട്ടിന്റെ കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും ഒക്കെ താല്‍പ്പര്യങ്ങള്‍ ജിയയെ സഹായിക്കുന്നുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കും വിധമാണ് പാട്ടിനോടുള്ള ജിയയുടെ താല്‍പ്പര്യം. ഒരു പാട്ടു കേട്ടാല്‍ അതിന്റെ ശ്രുതിയും താളവും ഒക്കെ പൊടുന്നനെ ജിയാ ഹൃദയസ്തം ആക്കുന്നത് അത്ഭുതമൊന്നുമില്ല, മറിച്ചു താവഴിയായി കിട്ടിയ ജന്മ സുകൃതം തന്നെയാണ്.

മുത്തച്ഛന്‍ ആകാശവാണി ഗ്രേഡ് ആര്‍ട്ടിസ്റ്റായിട്ടും അച്ഛന്‍ സംഗീതത്തിനും വാദ്യോപകരണത്തിലും ശാസ്ത്രീയ പഠനം നടത്തി യൂണിവേഴ്സിറ്റി തല മത്സരങ്ങളില്‍ പോലും ജയിച്ചെത്തിയ ആളും ആകുമ്പോള്‍ കൊച്ചു ജിയാ പാട്ടിന്റെ ലോകത്തു തന്നെയാണ് എത്തിപ്പെടേണ്ടത്. ഈ കഴിവ് പ്രോത്സാഹിപ്പിക്കുവാന്‍ അച്ഛന്‍ ചെറുപ്പത്തിലെ ശ്രദ്ധ നല്‍കിയതിനാല്‍ പാട്ടിന്റെ ''വളവു തിരിവുകളില്‍ '' ജിയ്ക്കു ഒട്ടും പ്രയാസമില്ലാതെ മുന്നേറാന്‍ കഴിയുന്നുണ്ട്.  ഐടി ജീവനക്കാരനായ അച്ഛന്‍ ഹരികുമാറും ഇപ്പോള്‍ വീട്ടമ്മയുടെ റോള്‍ വഹിക്കുന്ന 'അമ്മ നിഷയുടെയും പൂര്‍ണ പിന്തുണയിലാണ് ജിയയുടെ പാട്ടു യാത്രകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category