1 GBP = 92.00 INR                       

BREAKING NEWS

ഏഴും പതിനൊന്നും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയത് ഭര്‍ത്താവിന്റെ മാതൃസഹോദരിയുടെ മകനുമായി; ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ കാമുകനുമൊത്ത് താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയെ; മക്കളെ ഉപേക്ഷിച്ചുള്ള അമ്മയുടെ ഒളിച്ചോട്ടത്തില്‍ പൊലീസ് ചുമത്തിയത് ജുവൈനല്‍ ജസ്റ്റിസ് ആക്ട്; പെരിന്തല്‍മണ്ണയിലെ പ്രണയവും ഒളിച്ചോട്ടവും അഴിക്കുള്ളിലെത്തുമ്പോള്‍

Britishmalayali
kz´wteJI³

പെരിന്തല്‍മണ്ണ: സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ 28 കാരിയും കേസില്‍ കുടുങ്ങി. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെ കേസെടുത്തു. ഇതോടെ ഇരുവരും അഴിക്കുള്ളിലാവുകയും ചെയ്തു. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്ന അമ്മമാര്‍ക്കെതിരെ കേസെടുക്കുന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ കേസ്.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ കാമുകനേയും കാമുകിയേയും കോടതി റിമാന്‍ഡ്ചെയ്തു. 2019 നവംബര്‍ ഏഴിനാണ് യുവതിയെ വീട്ടില്‍നിന്നും കാണാതായത്. ഏഴും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടാക്ലാസ്സിലും അഞ്ചാംക്ലാസ്സിലും പഠിക്കുന്നവരാണ് കുട്ടികള്‍. അന്വേഷണത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ കാമുകനുമൊത്ത് താമസിച്ചുവരുന്നതായി കണ്ടെത്തി. ഭര്‍ത്താവിന്റെ മാതൃസഹോദരിയുടെ മകനും അവിവാഹിതനുമാണ് കാമുകന്‍.

ഇരുവരെയും അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. എസ്ഐ. മഞ്ജിത്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ വഴിക്കടവില്‍ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഓരാഴ്ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ആളിനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായിരുന്നു. കണ്ണൂര്‍ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ് (31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പില്‍ ലിസ (23) എന്നിവര്‍ ആണ് വഴിക്കടവ് പൊലീസിന്റെ പിടിയില്‍ ആയത്. വഴിക്കടവ് സിഐ പി. ബഷീര്‍, എസ്‌ഐ ബി.എസ്. ബിനു എന്നിവര്‍ അടങ്ങിയ സംഘമാണ് ഇരിട്ടിയില്‍ ഇവരെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മൊബൈല്‍ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. ലിസയുടെ കുഞ്ഞിന്റെ പ്രായം 11 മാസം മാത്രം ആണ്. ലിസയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ വച്ചാണ് ലിസയെയും കാമുകന്‍ ജിനീഷിനെയും പൊലീസ് പിടികൂടിയത്. മമ്പാട് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്. വഴിക്കടവ് സ്വദേശിയായ ഭര്‍ത്താവ് ഈ മാസം 24 ന് കൊടുത്ത പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതിന് സമാനമായ കേസാണ് പെരിന്തല്‍മണ്ണയിലും സംഭവിച്ചത്.

മക്കളെ ഉപേക്ഷിച്ചുകൊണ്ട് വിവാഹിതരുടെ ഒളിച്ചോട്ടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് വകുപ്പുകളില്‍ നടപടി ശക്തമാക്കുകയാണ് പൊലീസ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പുകളില്‍ കേസെടുത്താണ് പൊലീസ് നടപടി ശക്തമാക്കിയത്. എന്നാല്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്നും വ്യക്തി സ്വാതന്ത്ര്യത്തിനമേലുള്ള കടന്നുകയറ്റം ആവാമെന്നു വ്യാപക വിമര്‍ശനം ഉണ്ടായിട്ടുണ്ട്. ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് തൊടുപുഴ ചീനിക്കുഴിയിലെ വിമല്‍ കൃഷ്ണയ്കൊപ്പം ഒളിച്ചോടിയെ കോഴിക്കോട് പെരുമ്പൊയില്‍ വട്ടോളിച്ചാലില്‍ മീത്തല്‍ അമ്പിളിയെ പൊലീസ് അറസ്റ്റു ചെയ്തതതോടെ ഈ കേസെടുക്കല്‍ ചര്‍ച്ചയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തത്. വിമല്‍ കൃഷ്ണക്കെതിരെ ചുമത്തിയത് പ്രേരണാ കുറ്റമാണ്.

വിവാഹ ബന്ധം വേര്‍പെടുത്തിയ വിമല്‍ കൃഷ്ണ മറ്റൊരു വിവാഹം കഴിക്കാനായി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇയാള്‍ അമ്പിളിയുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ പതിനെട്ടാം തിയ്യതി രാവിലെ ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലും പോയപ്പോള്‍ അമ്പിളി വീടുവിട്ടിറങ്ങുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തൊടുപുഴ ചീനിക്കുഴിയില്‍ വച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category