1 GBP = 93.60 INR                       

BREAKING NEWS

എങ്ങനെയാണ് യുകെയില്‍ നഴ്സാകാന്‍ കഴിയുക? ജിസിഎസ്ഇ പഠിക്കാത്ത മുതിര്‍ന്നവര്‍ക്ക് വഴിയുണ്ടോ? സകലര്‍ക്കും അഡല്‍റ്റ് നഴ്സിംഗ് പഠിക്കാന്‍ ഉള്ള വഴികള്‍ ഇവ

Britishmalayali
kz´wteJI³

യുകെയില്‍ ഒരു അഡല്‍റ്റ് നഴ്സ് അഥവാ രജിസ്ട്രേഡ് ജനറല്‍ നഴ്സസ് (ആര്‍ജിഎന്‍) ആയിത്തീരുകയെന്നത് മിക്കവരുടെയും സ്വപ്നമാണ്. മോശമല്ലാത്ത ശമ്പളവും സാമൂഹിക പദവിയുമുള്ള ജോലിയായതിനാലാണിത്. ജിസിഎസ്ഇ പഠിക്കാത്ത മുതിര്‍ന്നവര്‍ക്കും ഇതിനുള്ള വഴിയുണ്ടോ? എന്ന ചോദ്യം നിരവധി പേര്‍ ഉന്നയിക്കാറുണ്ട്. സകലര്‍ക്കും അഡല്‍റ്റ് നഴ്സിംഗ് പഠിക്കുന്നതിനുള്ള വഴികളാണിവിടെ പരാമര്‍ശിക്കുന്നത്. ആര്‍എന്‍ എന്നത് രജിസ്ട്രേഡ് നഴ്സിനെ സൂചിപ്പിക്കുന്നതാണ്. വിശാലമായ അര്‍ത്ഥത്തില്‍ തങ്ങളുടെ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്ന ഏത് നഴ്സിനെയും സൂചിപ്പിക്കാനുമിത് ഉപയോഗിക്കാറുണ്ട്.


അഡല്‍റ്റ്, ചൈല്‍ഡ്, മെന്റല്‍ ഹെല്‍ത്ത്, ലേണിംഗ് ഡിസ് എബിലിറ്റി എന്നിങ്ങനെയുള്ള നാല് സ്പെഷ്യലിസങ്ങളിലൊന്നിലാണ് ഡിഗ്രിയോ ഡിപ്ലോമയോ നഴ്സുമാര്‍ നേടിയെടുക്കുന്നത്. ഈ ലേഖനത്തില്‍ രജിസ്ട്രേഡ് അഡല്‍റ്റ് അല്ലെങ്കില്‍ ജനറല്‍ നഴ്സായിത്തീരുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് വിവരിക്കുന്നത്.

എങ്ങനെ ഒരു രജിസ്ട്രേഡ് അഡല്‍റ്റ് നഴ്സാകാം?
ഒരു രജിസ്ട്രേഡ് അഡല്‍റ്റ് നഴ്സാകാന്‍ നിങ്ങള്‍ നഴ്സിംഗ് ഡിഗ്രി അല്ലെങ്കില്‍ ഹയര്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമ നേടണം. ഒരു നഴ്സായി പരിശീലനം നേടുന്നതിന് അപേക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് ഇംഗ്ലീഷ്, മാത് സ്, എന്നിവയടക്കമുള്ള ജിസിഎസ്ഇയില്‍ 2നും 3നും ഇടയിലുള്ള ഗുഡ് എ ലെവലുകള്‍ നേടിയിരിക്കണം. നിങ്ങള്‍ കൂടുതല്‍ മച്വര്‍ ആയ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആക്സസ് കോഴ്സ്, എന്‍വിക്യുഎസ്, അല്ലെങ്കില്‍ ഹെല്‍ത്ത് ആന്‍ഡ് സേഷ്യല്‍ കെയറില്‍ ബിടിഇസി എസ് എന്നീ ആല്‍ട്ടര്‍നേറ്റീവ് ക്വാളിഫിക്കേഷനുകള്‍ പൂര്‍ത്തിയാക്കാം. ഇവ എ ലെവലുകള്‍ക്ക് സമാനമാണ്. ഇത്തരത്തില്‍ ഏറ്റവും ചുരുങ്ങിയ അക്കാദമിക് എന്‍ട്രി റിക്വയര്‍മെന്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ യൂണിവേഴ്സിറ്റി ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ്(യുസിഎഎസ്) വഴി ഒരു അക്രെഡിറ്റഡ് കോഴ്സിനായി അപേക്ഷിക്കണം. സെപ്റ്റംബറില്‍ അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ അവര്‍ അപേക്ഷ സ്വീകരിക്കുമ്പോഴാണിത് സമര്‍പ്പിക്കേണ്ടത്.

അഡല്‍റ്റ് നഴ്സിംഗ് ലഭിക്കുന്ന ശമ്പളം എത്ര?
ബാന്‍ഡ് 5ലുളളതും യോഗ്യത നേടിയതുമായ ഒരു രജിസ്ട്രേഡ് അഡല്‍റ്റ് നഴ്സിന് ഈ വര്‍ഷം ഏപ്രിലോടെ 24,970 പൗണ്ടിനും 30,615 പൗണ്ടിനും ഇടയില്‍ ശമ്പളം ലഭിക്കും. ബാന്‍ഡ് 6 ലുള്ള അഡല്‍റ്റ് നഴ്സുമാര്‍ക്ക് 33,165 പൗണ്ടിന് മേല്‍ ശമ്പളം ലഭിക്കും. തുടര്‍ന്ന് നിങ്ങള്‍ മെഡിക്കല്‍ കരിയര്‍ കൂടുതല്‍ പഠിച്ചും പരിശീലനം നേടിയും മുന്നോട്ട് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബാന്‍ഡ് 8 നഴ്സാകുന്നതോടെ 45,000 പൗണ്ടിന് മേല്‍ ശമ്പളം നേടാനാവും. ബാന്‍ഡ് 8ലുള്ള ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന നഴ്സുമാര്‍ക്ക് വര്‍ഷത്തില്‍ 80,000 പൗണ്ടിന് മേല്‍ വരെ ശമ്പളം ലഭിക്കും.

നഴ്സിംഗ് കോഴ്സുകള്‍ക്ക് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ ദൈര്‍ഘ്യമുണ്ടായിരിക്കും. പാരാമെഡിക്സ്, ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരെ പോലുള്ള മറ്റ് ഹെല്‍ത്ത് കെയര്‍ പ്രഫഷന്‍ സ്റ്റുഡന്റ്സിനൊപ്പമായിരിക്കും നിങ്ങള്‍ക്ക് പരിശീലനം ലഭിക്കുന്നത്. യോഗ്യത നേടുകയും നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്ട്രര്‍ ചെയ്യാനും സാധിച്ചാല്‍ അത്തരക്കാര്‍ രജിസ്ട്രേഡ് നഴ്സ് എന്നറിയപ്പെടും. നിങ്ങള്‍ രജിസ്ട്രേഷന്‍ ഫീസ് നല്‍കുകയും നിങ്ങള്‍ക്ക് എന്‍എംസിയില്‍ നിന്നും പിന്‍ ലഭിക്കുകയും ചെയ്യുന്നതോടെയാണ് ഇത്തരത്തില്‍ രജിസ്ട്രേഡ് നഴ്സായിത്തീരുന്നത്. ഇത്തരത്തില്‍ രജിസ്ട്രേഷന്‍ ലഭിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ജോലി ചെയ്യുന്ന പരിസ്ഥിതിയുടെ സ്വഭാവത്തിന് അനുസരിച്ച് ബാന്‍ഡ് മൂന്ന് അല്ലെങ്കില്‍ നാലില്‍ തുടക്കത്തില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യാം.

ഒരു രജിസ്ട്രേഡ് അഡല്‍റ്റ് നഴ്സിന്റെ ചുമതലകള്‍
നിങ്ങള്‍ ഏതിലാണ് സ്പെഷ്യലൈസേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണിക്കാര്യം തീരുമാനിക്കപ്പെടുന്നത്. സാധാരണയായി നിങ്ങള്‍ ഹോസ്പിറ്റലുകളിലോ അല്ലെങ്കില്‍ കമ്മ്യൂണിറ്റിയിലോ ആയിരിക്കം ജോലി ചെയ്യേണ്ടുന്നത്. ഹോസ്പിറ്റലുകളില്‍ നിങ്ങള്‍ എ ആന്‍ഡ് ഇ, വാര്‍ഡുകള്‍ അല്ലെങ്കില്‍  ഓങ്കോളജി പോലുള്ള ഏരിയ എന്നിങ്ങനൈയുള്ള എല്ലാ തരത്തിലുമുള്ള ഇന്‍ പേഷ്യന്റ്, ഔട്ട് പേഷ്യന്റ് സെറ്റിംഗ്സുകളിലും ജോലി ചെയ്യേണ്ടി വരും. ഇനി കമ്മ്യൂണിറ്റിയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ സ്‌കൂളുകള്‍, ജയിലുകള്‍ അല്ലെങ്കില്‍ ജിപി സര്‍ജറികള്‍ എന്നിവിടങ്ങളിലായിരിക്കും നിങ്ങള്‍ സേവനം ചെയ്യേണ്ടി വരുന്നത്. ഇന്‍ഫ്രന്റ് ലൈന്‍ ജോബുകള്‍ നിര്‍വഹിച്ച ശേഷം നിങ്ങള്‍ക്ക് എഡ്യുക്കേഷന്‍, മാനേജിരിയല്‍ വര്‍ക്ക് എന്നിവിടങ്ങളിലേക്ക് ആഗ്രഹമനുസരിച്ച് നീങ്ങാന്‍ സാധിക്കും. ഇതിനായി നിങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category