1 GBP = 92.50 INR                       

BREAKING NEWS

പങ്കജാക്ഷിയമ്മയെ തേടി ദേശിയ അംഗീകാരം എത്തിയപ്പോഴും മൂഴിക്കല്‍ വീട്ടിലേക്ക് എത്താന്‍ നല്ല വഴിപോലും ഇല്ല; പാലത്തടിയില്‍ തീര്‍ത്ത പാവകളുമായി പാരീസ് വരെ പറന്ന പങ്കജാക്ഷിയമയുടെ വീട്ടിലെത്താന്‍ നടപ്പ് ചില്ലറയൊന്നുമല്ല

Britishmalayali
kz´wteJI³

കുറവിലങ്ങാട്: അന്യംനിന്നു പോകുമായിരുന്ന നോക്കുവിദ്യ പാവകളി എന്ന കലാരൂപം സംരക്ഷിക്കുകയും തലമുറകള്‍ക്കു കൈമാറുകയും ചെയ്ത പങ്കജാക്ഷിയമ്മയെ തേടി ഒടുവില്‍ ദേശിയ പുരസ്‌ക്കാരം വരെ എത്തി. എന്നാല്‍ ഇല്ലായ്മയുടെ നടുവിലാണ് ഈ കുടുംബം കഴിയുന്നത്. പങ്കജാക്ഷിയമ്മയുടെ മൂഴിക്കല്‍ വീട്ടിലേക്കു എത്തണമെങ്കില്‍ നല്ലവഴി പോലുമില്ല.

മോനിപ്പള്ളി ദേവി ക്ഷേത്രത്തില്‍ നിന്നു മീറ്ററുകള്‍ അകലെയാണു മൂഴിക്കല്‍ വീട്. മോനിപ്പള്ളി ഇലഞ്ഞി റോഡില്‍ നിന്നു വീതി കുറഞ്ഞ ഉപറോഡിലേക്കു പ്രവേശിച്ചാല്‍ കുറെ ദൂരം വാഹനത്തില്‍ പോകാം. ഉപറോഡിന്റെ നല്ലൊരു ഭാഗം പൊതുവഴി. പക്ഷേ ഇവിടെ നിന്ന് മൂഴിക്കല്‍ വീട്ടിലേക്കു എത്തണമെങ്കില്‍ വീതി കുറഞ്ഞ ഇടവഴിയിലൂടെ നടക്കണം.

മകള്‍ എം.എസ്.രാധാമണി, കൊച്ചുമകന്‍ രഞ്ജിത്ത്, കൊച്ചുമകള്‍ രഞ്ജിനി എന്നിവര്‍ക്കു ഒപ്പമാണ് താമസം. രാധാമണി കൂലിപ്പണിചെയ്തു കിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ പ്രധാന ആശ്രയം. രഞ്ജിത്തിനും ചെറിയ ജോലിയുണ്ട്. മുത്തശ്ശിയുടെ ശിക്ഷണത്തില്‍ നിന്നു നോക്കുവിദ്യ പാവകളി പഠിച്ച രഞ്ജിനി വിവിധ സ്ഥലങ്ങളില്‍ അവതരണത്തിനു പോകുന്നുണ്ട്. അതില്‍ നിന്നു ലഭിക്കുന്ന വരുമാനവും ചെറുതാണ്. പടി കടന്നെത്തിയ പത്മശ്രീ പുതിയൊരു ലോകം തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പലത്തടിയില്‍ തീര്‍ത്ത പാവകളുമായി പങ്കജാക്ഷിയമ്മ പാരീസില്‍ വരെ പോയെങ്കിലും ഇല്ലായ്മകള്‍ക്ക് നടുവിലാണ് ഈ കുടുംബം. മൂഴിക്കല്‍ വീട്ടിലേക്കു അഭിനന്ദന പ്രവാഹമാണ്. എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു ഈ കുടുംബം. തോമസ് ചാഴികാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം മൂഴിക്കല്‍ വീട്ടില്‍ എത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category