1 GBP = 92.50 INR                       

BREAKING NEWS

ഒരു വശത്ത് സമസ്ത പിണറായി ഭക്തിയില്‍ വീണ് പോയതിന്റെ അങ്കലാപ്പ്, മറുവശത്ത് എസ്ഡിപിഐ നേതൃത്വം ഏറ്റെടുക്കുന്നതിലെ ആശങ്ക: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം മുതല്‍ ആഞ്ഞടിച്ച് രംഗത്തിറങ്ങിയ ലീഗിന് അവസാന നിമിഷം അടിപതറുന്നു; ഇടതു സ്വീകര്യത തിരിച്ചടിയാവുമെന്നറിഞ്ഞ് നിലപാടെടുക്കാനാവാതെ കുഞ്ഞാലികുട്ടിയും സംഘവും

Britishmalayali
kz´wteJI³

മലപ്പുറം:  മുസ്ലിംലീഗ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമായി അടവു നയം സ്വീകരിച്ചപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിച്ച സംഘടന കൂടിയായിരുന്നു സമസ്ത ആ സമസ്തയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന രീതിയിലേക്ക് മാറിയത് അങ്ങനെ ഇ.കെ സമസ്ത സുന്നി വിഭാഗത്തിന്റെ നിലപാടാണ് ഒടുവില്‍ ഇടതിന് അനുകൂലമായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മദ്രസകളുള്ള വലിയ മുസ്ലിം സാമുദായിക സംഘടനയാണ് തങ്ങളുടേതെന്നാണ് സമസ്ത നേതൃത്വവും അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ലീഗിന്റെ ഈ വലിയ വോട്ടു ബാങ്കിലാണ് ഇടതുപക്ഷമിപ്പോള്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത് അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ മുസ്ലിം ലീഗും അടിമുടി അമ്പരന്നിരിക്കുകയാണിപ്പോള്‍.

പൗരത്വ ഭേദഗതി നിയമ ബില്ലിന്റെ കാര്യത്തിലും കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് കേരളത്തില്‍. കാലങ്ങളായി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ലീഗ് അണികള്‍ക്കിടയില്‍ നിലപാട് വിശദമാക്കാന്‍ ബുദ്ധിമുട്ടി എന്നതും ഏറ്റെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ സമസ്തയുടംെ നിലപാടില്‍ ഇപ്പോള്‍ പെട്ടിരിക്കുന്നത് മുസ്ലിം ലീഗാണ്. എന്നാല്‍ കേന്ദ്രത്തിനെതിരായ സമരത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി വേണമെന്ന സിപിഎമ്മിന്റെ നിലപാടാണ് സമസ്തയ്ക്കുമുള്ളത്. പിണറായിയെയും സിപിഎമ്മിനെയും ഒരുകാലത്തും അംഗീകരിക്കാതിരുന്ന സമസ്തയാണ് മലപ്പുറത്ത് നടത്തിയിരുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സജീവ സാന്നിധ്യമായതും.

എന്നാല്‍ തുടക്കും മുതലേ യുഡിഎഫില്‍ സിപിഎമ്മുമായി സഹകരിച്ചു പോകുന്നതില്‍ മുന്നണിയില്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തോട് തത്ത്വത്തില്‍ യോജിപ്പുണ്ടെങ്കിലും യുഡിഎഫ് വീണ്ടും മറിച്ചൊരു നിലപാടിലേക്ക് നിങ്ങുമെന്നാണ് ഇപ്പോള്‍ ലാഗിന് തലവേദയായികൊണ്ടിരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ്- സിപിഎം സമരപരിപാടികള്‍ക്ക് എല്ലാം മറന്ന് കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തില്‍ ഒറ്റകെട്ടായി പോകണമെന്ന് ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നതും.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ സമരം സംസ്ഥാനത്ത് രാഷ്ട്രീയവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി വേണമെന്ന സിപിഎം. നിലപാടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കുമുള്ളത്. ഈ അഭിപ്രായത്തോട് തത്ത്വത്തില്‍ യോജിപ്പുണ്ടെങ്കിലും യു.ഡി.എഫ്. മറിച്ചൊരു നിലപാടിലേക്ക് നീങ്ങുന്നതാണ് ലീഗിന് തലവേദനയാവുന്നത്. സമരം ഒന്നിച്ചുകൊണ്ടുപോകുന്നതിനെതിരേ ആരംഭത്തില്‍തന്നെ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചുള്ള സമരം വേണ്ടെന്ന നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് നിലപാടിനെ തള്ളാനും സമസ്തയുടെ നിലപാടിനെ കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ലീഗ് ഇപ്പോള്‍ എന്നതും ഏറെ ശ്രദ്ധേയമാണ്.

എല്‍.ഡി.എഫ്. ഉള്‍പ്പെടെ ആരുമായും ചേര്‍ന്ന് പൗരത്വനിയമത്തിനെതിരേ പോരാടണമെന്നും അക്കാര്യത്തില്‍ ലീഗ് എന്തുനിലപാടെടുക്കുമെന്നത് പ്രശ്നമല്ലെന്നുമാണ് സമസ്ത കരുതുന്നത്. യു.ഡി.എഫ്. സ്വന്തംനിലയില്‍ സമരം നടത്തുമെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചതിനുശേഷമാണ് കോഴിക്കോട്ട് എല്‍.ഡി.എഫ്. സംഘടിപ്പിച്ച പൗരത്വനിയമഭേദഗതിക്കെതിരായ റാലിയില്‍ സമസ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടിമുസ്ല്യാര്‍ പങ്കെടുത്തത്. ലീഗിന്റെ പ്രധാന വോട്ടുബാങ്കായ സമസ്ത ഒറ്റക്കെട്ടായി സിപിഎമ്മിനൊപ്പം അണിനിരക്കേേുമ്പാള്‍ ലീഗ് നേതൃത്വം ആശങ്കയിലാകുന്നത്.

കേരളത്തില്‍ സിപിഎമ്മുമായി ചേര്‍ന്നുള്ള സമരം കടുത്ത എതിര്‍പ്പുമായു കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരുന്നത്. ചില സ്ഥലങ്ങളില്‍ സിപിഎമ്മുമായി സഹകരിക്കുന്നതില്‍ ലീഗിനും എതിരഭിപ്രായമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരുമിച്ച് നടത്തിയ സമരത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ സിപിഎം. അടിച്ചുമാറ്റുമെന്ന ഭയം കോണ്‍ഗ്രസിനുണ്ടെന്നുള്ളത് പറയാതെ വയ്യ. അതാണ് ലീഗിനെയും സമസ്തയുടെ കാര്യത്തിലും അലട്ടുന്നത്.

എസ്.ഡി.പി.ഐ.പോലെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ പൗരത്വനിയമഭേദഗതി വിഷയത്തിലെടുക്കുന്ന നിലപാടാണ് ലീഗിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷിയെന്നനിലയില്‍ പ്രക്ഷോഭം അക്രമത്തിലേക്ക് തിരിയരുതെന്ന നിര്‍ബന്ധബുദ്ധിയും ലീഗിനുണ്ട്. തീവ്രസംഘടനകള്‍ പ്രക്ഷോഭം തട്ടിയെടുക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ലീഗിനുള്ളില്‍തന്നെ ഇക്കാര്യത്തില്‍ അഭിപ്രായഭിന്നത വെളിവാക്കുന്നതായിരുന്നു തിങ്കളാഴ്ച ലീഗ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴുള്ള പ്രതികരണം നടത്തിയത്.

ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പങ്കെടുത്തത് വലിയ വിഷയമാക്കേണ്ടെന്ന് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്ത് പറഞ്ഞപ്പോള്‍ അത് പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് തിരുവനന്തപുരത്ത് പറഞ്ഞത്. എന്തായാലും കേന്ദ്രത്തിനെതിരെ ഭരണ-പ്രതിപക്ഷം ഒറ്റകെട്ടായി മുന്നേറുന്ന സമയത്താണ് ഇപ്പോള്‍ മുന്നണികള്‍ക്കുള്ളില്‍ ഏറ്റെ അസ്വാരസ്യം നിറയുന്നതെന്നും ഏറെ വിചിത്രമാണ്.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category