1 GBP = 92.50 INR                       

BREAKING NEWS

കെ.സുരേന്ദ്രനെ തോല്‍പ്പിച്ചത് വെള്ളാപ്പള്ളി നടേശന്‍: എന്‍സിപിയെ സഹായിച്ചതിന് പാരിതോഷികമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനം; യോഗവുമായി ഇടഞ്ഞ് നില്‍ക്കുന്ന സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ ബിഡിജെഎസ് സമാന്തര കമ്മിറ്റി; യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും; എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്ത്നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ മാറ്റണമെന്നാവശ്യം ശക്തം

Britishmalayali
kz´wteJI³

കായംകുളം: പുകഞ്ഞ കൊള്ളിയെ പുറത്തെറിഞ്ഞു കൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളി ബി.ഡി.ജെ.എസില്‍ ശുദ്ധികലശം നടത്തിയത്. വിശ്വസ്തര്‍ക്കെല്ലാം സ്ഥാനം നല്‍കി മറുകണ്ടം ചാടാതിരിക്കാനുള്ള പ്രതിരോധ നടപടികളും തുഷാര്‍ തുടങ്ങിയിരുന്നു്. എസ്എന്‍ഡിപി യോഗവുമായി ഇടഞ്ഞ് നില്‍ക്കുന്ന സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ്. സമാന്തര കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. തിങ്കളാഴ്ച കായംകുളത്ത് ചേര്‍ന്ന യോഗം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക രൂപംനല്‍കിയതാണ് സൂചന. എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്ത്നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി.നേതൃത്വത്തിന് കത്തുനല്‍കാന്‍ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

ബിജെപി. കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് ഉടന്‍ കത്തുനല്‍കുമെന്ന് സുഭാഷ് വാസു പത്രസമ്മേളനത്തില്‍ പറഞ്ഞു. തുഷാറിന് പകരം എന്‍.ഡി.എ.സംസ്ഥാന കമ്മിറ്റിയിലെ ബി.ഡി.ജെ.എസ്.പ്രതിനിധി ബി.സുരേഷ് ബാബുവിനെ കണ്‍വീനറാക്കണമെന്നാണ് ആവശ്യം. ഒരേസമയം എന്‍.ഡി.എ.യെയും എല്‍.ഡി.എഫിനൈയും കൂടെനിര്‍ത്തി തടി രക്ഷപ്പെടുത്താന്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും നടത്തിയ നടപടികള്‍ ബിജെപി.കേന്ദ്രനേതൃത്വത്തിന് ബോധ്യമാട്ടുണ്ടെന്നാണ് സൂചന. ലോകസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ തോല്‍പ്പിച്ചത് വെള്ളാപ്പള്ളി നടേശനാണ്. പാലായില്‍ എന്‍.സി.പി.യെ സഹായിച്ചതിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് പാരിതോഷികം.

അതേ സമയം, സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ സുഭാഷ് വാസു ഇരുന്ന കസേരയില്‍ പകരക്കാരായി രണ്ട് പേരെയാണ് പാര്‍ട്ടി നിയമിച്ചത്. പാര്‍ട്ടി സൈബര്‍ വിങ്ങിന്റെ ചുമതലയുള്ള അനിരുദ്ധന്‍ കാര്‍ത്തികേയനെയും യൂത്ത് വിങ്ങ് സെക്രട്ടറി പച്ചയില്‍ സന്ദീപിനെയും ജനറല്‍ സെക്രട്ടറിമാരാക്കി നിയമനം നടത്തി. സംസ്ഥാന സെക്രട്ടറിയായിരുന്ന സിനില്‍ മുണ്ടപ്പള്ളിയെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ഉള്‍പ്പെടുന്ന കായംകുളം പള്ളിക്കല്‍ ശ്രീ ഗുരുദേവാ ചാരിറ്റബിള്‍ & എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി പകരം റിസീവര്‍ ഭരണം ഏര്‍പ്പെടുത്താന്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് മെമ്പര്‍ മുഖാന്തരം, തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴ ജില്ലാ കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു.

ടി.പി.സെന്‍കുമാറിനെ മുന്‍നിര്‍ത്തി കളിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് സുഭാഷ് വാസു. ബി.ഡി.ജെ.എസിന്റെ അധ്യക്ഷന്‍ താനാണെന്ന അവകാശവാദത്തില്‍ ഉറച്ച് നിന്നു കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നതും. എന്നാല്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് സുഭാഷ് വാസു സമാന്തരപാര്‍ട്ടിയുമായി മുന്നോട്ട് പോകുന്നതും. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കമാണ് യോഗം നടത്തുന്നതെന്നതില്‍ ഒട്ടും സംശയമില്ല. സെന്‍കുമാറിന്റെ മകന്‍ അരുണ്‍ പുതിയ സമാന്തരപാര്‍ട്ടിയില്‍ എത്തുന്നുണ്ട്.

അതേസമയം, വെള്ളാപ്പള്ളി നടേശനെയും മകനെയും 90 ദിവസത്തിനകം ജയിലിലാക്കുമെന്ന് സുഭാഷ് വാസു. ആദ്യമായി തുറുങ്കില്‍ അടയ്ക്കപ്പെടുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരിക്കും വെള്ളാപ്പള്ളിയെന്നും ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലില്‍ തന്നോടൊപ്പം നില്‍ക്കുന്നവരുടെ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി ഞാനാണ് ബിഡിജെഎസ് പ്രസിഡന്റ്. സംസ്ഥാന കൗണ്‍സിലിലെ 11 അംഗങ്ങളില്‍ 10 പേരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. തലയും കുത്തി നിന്നാലും തുഷാറിന് ബിഡിജെഎസ് എന്ന ഞങ്ങളുടെ പാര്‍ട്ടിയെ പിടിച്ചടക്കാന്‍ പറ്റില്ല.

സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങള്‍ അടുത്ത മാസം 6നു വെളിപ്പെടുത്തും. ചങ്ങനാശേരിയിലെ പെണ്‍കുട്ടിയുടെ മരണവും അന്വേഷിക്കും. ബിഡിജെഎസിനെ മറയാക്കി ഇവര്‍ കുതിരക്കച്ചവടം നടത്തുകയായിരുന്നു. അപ്രസക്ത മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢതന്ത്രം പയറ്റി. എന്‍ഡിഎ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു. എട്ടുകാലി മമ്മൂഞ്ഞാണ് തുഷാര്‍. കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സമൂഹത്തിലെ ഉന്നതനായ വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കും, ജയിപ്പിക്കും. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കില്ലെന്നും സുഭാഷ് വാസു പറഞ്ഞു.പി.എസ്.രാജീവന്‍, വി.പി.ദാസന്‍ കണ്ണൂര്‍, ബി.സുരേഷ് ബാബു, ബിജു വയനാട്, സദാശിവന്‍ ഓച്ചിറ, സുധ ആമ്പാടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category