1 GBP = 92.80 INR                       

BREAKING NEWS

പിണറായിക്ക് ലാവ്ലിന്‍ പേടി; കേന്ദ്ര മന്ത്രി നിതിന്‍ ഗട്കരി കേരളത്തില്‍ വന്നാല്‍ ഊണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലാണ്; ലാവ്ലിന്‍ ധാരണയുടെ പിറവി അങ്ങനെയാണ് തുടങ്ങുന്നത്; മോദിയേയും അമിത് ഷായേയും വിമര്‍ശിക്കാന്‍ പിണറായിക്ക് പേടി; പൗരത്വ നിയമത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരായ പ്രമേയത്തെ സിപിഎം തള്ളി പറയുന്നതില്‍ ലാവ്ലിന്റെ രാഷ്ട്രീയമോ? കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വ ഭേദഗതി നീയമത്തില്‍ സിപിഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും ഇരട്ടത്താപ്പ് ചര്‍ച്ചയാക്കാനുറച്ച് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെ ഗവര്‍ണറോടുള്ള മൃദുസമീപനത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പിണറായിയുടെ ലാവ്ലിന്‍ ഭയമാണ് എല്ലാത്തിനും കാരണമെന്നാണ് ചര്‍ച്ച. കോണ്‍ഗ്രസ് നേതാവ് ശൂരരാട് രാജശേഖരന്റെ പോസ്റ്റും ലക്ഷ്യമിടുന്നത് പിണറായിയെയാണ്.

ശൂരനാട് രാജശേഖന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയത്തെ മന്ത്രി ബാലനും കണ്‍വീനര്‍ വിജയരാഘവനും എതിര്‍ക്കുന്നത് എന്തിന്? സിപിഎമ്മിന്റെ ഇരട്ടത്താപ്പാണിത്.

പിണറായിക്ക് ' ലാവ്ലിന്‍ ഭയം''; രമേശ് ചെന്നിത്തലയുടെ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത് ബാലന്‍ മന്ത്രിയും വിജയരാഘവന്‍ കണ്‍വീനറും. ബാലന്‍ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറും പ്രതിപക്ഷ നേതാവിന്റെ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിനെതിരെ രംഗത്ത് വന്നതു പൗരത്വ ഭേദഗതി നീയമത്തില്‍ സിപിഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും ഇരട്ടത്താപ്പാണ് കാണിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെ ഗവര്‍ണറോടുള്ള മൃദുസമീപനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കാണാന്‍ സാധിക്കുന്നത്.

പൗരത്വഭേദഗതി നീയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നാള്‍ മോദിയേയും അമിത് ഷാ യേയും പേരെടുത്ത് പറയാതെ ആക്രമിക്കാന്‍ മൂഖ്യമന്ത്രി പിണറായി ആദ്യം മുതലേ ശ്രമിച്ചിരുന്നു. ലാവ്ലിന്‍ പേടിയായിരുന്നു ഇതിനു പിന്നില്‍.. കേന്ദ്ര മന്ത്രി നിതിന്‍ ഗട്കരി കേരളത്തില്‍ വന്നാല്‍ ഊണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലാണ്... ലാവ്ലിന്‍ ധാരണയുടെ പിറവി അങ്ങനെയാണ് തുടങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ മനുഷ്യചങ്ങലക്ക് മുമ്പ് ബിജെപി യെ ശക്തമായി ആക്രമിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുകളോടെ ബാലനും വിജയരാഘവനും തിരിഞ്ഞത്.

കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി സമരവും നീയമസഭയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ട് വന്നതും രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശങ്ങളായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ രമേശ് ചെന്നിത്തലയുടെ നിലപാടുകള്‍ രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. ഗവര്‍ണര്‍ ഇന്ന് സര്‍ക്കാരിനെ പ്രശംസിച്ചതും ശ്രദ്ധേയമാണ്.

കേരള സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തലയായിരുന്നു. ബാലന്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് കൊടുത്തതെന്ന് വെളിപ്പെടുത്തിയതു രാഷ്ട്രീയ കേരളം ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ച സംഭവങ്ങളാണ്.നാഴികക്ക് നാല്‍പതു വട്ടം കേരളത്തിലെ പൊതു ജനങ്ങളുടെ വികാരത്തെ ഹനിക്കുന്ന ഗവര്‍ണറെ നീക്കം ചെയ്യാന്‍ രാഷ്ട്രപതി യോട് അഭ്യര്‍ത്ഥിക്കണമെന്ന പ്രമേയം രമേശ് ചെന്നിത്തല കൊണ്ട് വന്നതും ജനവികാരം കണക്കിലെടുത്താണ്.രമേശ് ചെന്നിത്തലയുടെ പ്രമേയത്തിനെതിരെ ബാലനും വിജയരാഘവനും പ്രസ്താവനയുമായി വന്നത് ജനവികാരത്തിന്റെ കടക്കല്‍ കത്തി വക്കുന്ന നടപടിയാണ്. ഈ നിലപാട് ആയാണ് സിപിഎം മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും ഇത് എന്ന് നുറുശതമാനം ഉറപ്പാണ്. അതിന്റെ കാരണം ഒന്നേയുള്ളു ' കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്'.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category