1 GBP = 94.00 INR                       

BREAKING NEWS

ഇന്നു മാലാഖ വന്നിട്ടുണ്ട്..... ചായ കുടിക്കാന്‍ പോരേ തേനീച്ചേ ! 17-ാം വയസില്‍ സ്വകാര്യ ബസിലെ ക്ലീനറായും ഡോര്‍ ചെക്കറായും പണിയെടുത്ത് സൗഹൃദങ്ങള്‍ക്ക് തുടക്കമിട്ടു; താത്തയെ പരിചയപ്പെട്ടതോടെ വാണിഭ ദല്ലാളായി; മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വളച്ചെടുത്ത് ലക്ഷങ്ങളുണ്ടാക്കി; അത്യാഡംബര ജീവിതത്തിന് സുഷി സഞ്ചരിച്ചത് ഓണ്‍ലൈന്‍ വഴികളിലൂടെ; പച്ചമാങ്ങ മുതല്‍ തേന്‍വരിക്ക വരെയുള്ള കോഡ് ഭാഷകള്‍ പൊളിയുമ്പോള്‍

Britishmalayali
kz´wteJI³

ചാലക്കുടി: മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനംചെയ്ത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും മറ്റു പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രാധന കണ്ണിയായ യുവാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്യുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പൊന്മാനിക്കുടം കീഴ്പ്പുള്ളി വീട്ടില്‍ സുഷി എന്ന സുഷിന്‍ (32), ഇരിങ്ങാലക്കുട മനവലശ്ശേരി താണിശേരി പാലക്കല്‍ വീട്ടില്‍ അനീഷ് എന്ന ജെഷിന്‍ രാജ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ സുഷി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പച്ചമാങ്ങ മുതല്‍ തേന്‍വരിക്കവരെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ കോഡുഭാഷകള്‍. പെണ്‍വാണിഭക്കേസില്‍ അസ്റ്റിലായ സുഷിയില്‍നിന്നും ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോഴാണ് കോഡുകള്‍ കണ്ടെത്തിയത്. വാട്സ്ആപ് സന്ദേശങ്ങളില്‍ യുവതിളെ മാലാഖമാര്‍ എന്നാണ് പറഞ്ഞിരുന്നത്. ഇടുപാടുകളെ 'ചായകുടി' എന്നും എസ്‌കോര്‍ട്ട് എന്നും ഗൈഡ് എന്നുമൊക്ക പറയുന്പോള്‍ ഇടപാടുകാരെ 'ഹണിബി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

'ഇന്നു മാലാഖ വന്നിട്ടുണ്ട്. ചായ കുടിക്കാന്‍പോരേ തേനീച്ചേ'യെന്ന് 70 ലേറെ പേര്‍ക്ക് യുവതിയുടെ ചിത്രമടക്കം വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിച്ചുണ്ട്. സുഷി പിടിയിലായതറിയാതെ ഒട്ടേറെ പേരാണ് ഇടപാടുകള്‍ക്കായി ഇയാളുടെ ഫോണിലേക്ക് ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ വിചിത്രമായ പേരുകളില്‍ ഇയാള്‍ ഫോണില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍വാണിഭത്തിലൂടെ സമ്പാദിക്കുന്ന തുക അത്യാഢംബരജീവിതം നയിക്കാനാണ് ചെലവഴിച്ചിരുന്നതെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചു.

സുഷിയെ പിടികൂടുന്പോള്‍ വീട്ടില്‍ ഇടപാടുകള്‍ക്കായി എത്തിയിരുന്ന യുവതികളും യുവാക്കളും ഓടിരക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഫോണുകളും മറ്റും കൊണ്ടുപോയി. വീട്ടിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് എത്തിയപ്പോള്‍ വീടിനകത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടാണ് അയല്‍വാസികള്‍ക്ക് സംഭവം പിടികിട്ടിയത്. കാര്‍ റെന്റ് സ്ഥാപന ഉടമ എന്നു പരിചയപ്പെടുത്തിയതിനാല്‍ ഇവിടെ വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

മുമ്പ് അറസ്റ്റിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയും ഡിസ്‌ക് ജോക്കിയുമായ അപ്പു എന്ന അജില്‍ വഴിയാണ് പെണ്‍കുട്ടി സുഷിയുടെ കെണിയില്‍പ്പെട്ടത്. പിന്നീട് വാട്സ്ആപ്പ് വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പലര്‍ക്കും അയച്ച് പണംവാങ്ങി ഒട്ടേറെ പേര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. 17-ാം വയസില്‍ സ്വകാര്യ ബസിലെ ക്ലീനറായും ഡോര്‍ ചെക്കറായും പണിയെടുക്കുന്പോഴാണ് സ്ത്രീകളുമായി സുഷി എന്ന സുഷിന്‍ സൗഹൃദം ആരംഭിക്കുന്നത്. പരിചയത്തിലായ 'താത്ത' എന്നറിയപ്പെടുന്ന സ്ത്രീയുമായി ചേര്‍ന്ന് പെണ്‍വാണിഭത്തിലേക്ക് തിരിയുകയായിരുന്നു.

തൃശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി പൊലീസിന്റെ കണ്ണിലെ കരടായി മാറിയതോടെ ഒരിടത്തും സ്ഥിരമായി താമസിക്കാതെയായി സുഷി. താത്തയുമായി ചേര്‍ന്ന് തുടക്കത്തില്‍ തൃശൂര്‍ ജില്ലയില്‍ മാത്രമായി ആരംഭിച്ച പെണ്‍വാണിഭം ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. റിയല്‍ എസ്റ്റേറ്റ് വ്യാപാരി, കാര്‍ റെന്റ് സ്ഥാപന ഉടമ, എന്നൊക്കെ പരിചയപ്പെടുത്തി മാന്യന്മാരും ഉയര്‍ന്ന സാന്പത്തികമുള്ളവരും താമസിക്കുന്ന സ്ഥലങ്ങളില്‍ വീട് വാടകയ്ക്കെടുത്ത് അവിടെയാണ് ഇയാള്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. വിദേശമലയാളികളും മറ്റുമാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാര്‍.

ഓണ്‍ലൈന്‍ സെക്സ് സൈറ്റില്‍ തിരയുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ച് ആവശ്യക്കാരില്‍നിന്നും തുക മുന്‍കൂര്‍ വാങ്ങിയാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ചിലര്‍ പൊലീസിന്റെ പിടിയിലായതറിഞ്ഞ് സുഷി ആദ്യം കര്‍ണാടകയിലേക്ക് കടന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തി പെരിന്തല്‍മണ്ണയില്‍ താമസമാക്കി. ഒപ്പം ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തുമായി ഒളിവില്‍ കഴിഞ്ഞ് പെണ്‍വാണിഭം നടത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category