1 GBP = 94.00 INR                       

BREAKING NEWS

ജലവൈദ്യുതി പദ്ധതിക്കായി പെന്‍സ്റ്റോക്ക് പൈപ്പുകള്‍ കടന്നു പോകുന്ന തന്ത്രപ്രധാനമായ ഭൂമി: പുല്ല് കൃഷിക്കായി സ്ഥലം എടുക്കുമ്പോള്‍ ഉയര്‍ന്നത് വന്‍ കെട്ടിടങ്ങള്‍; വ്യവസ്ഥ ലംഘിച്ച് പള്ളിവാസലില്‍ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയങ്ങള്‍ റദ്ദാക്കി കളക്ടറും; കെട്ടിപൊക്കിയ റിസോര്‍ട്ടുകളുടെ പട്ടയങ്ങള്‍ റദ്ദാക്കിയ കളക്ടറുടെ നടപടിക്കെതിരെ സിപിഎം രംഗത്ത്

Britishmalayali
kz´wteJI³

തൊടുപുഴ: പള്ളിവാസലില്‍ വ്യവസ്ഥ ലംഘിച്ചതിനു  പഞ്ചായത്തിലെ 3 റിസോര്‍ട്ടുകളുടെ പട്ടയങ്ങള്‍ റദ്ദാക്കിയ ഇടുക്കി കലക്ടര്‍ എച്ച്.ദിനേശ് ഉത്തരവ് ഇറക്കിയത്. പട്ടയം റദ്ദാക്കിയ മൂന്നു റസോര്‍ട്ടുകള്‍ക്കും 1964 ഭൂപതിവ് ചട്ടം അനുസരിച്ചാണ് പട്ടയം അനുവദിച്ചത്. കൃഷി ആവശ്യ തെരുവുപുല്ല് കൃഷിക്ക് എന്നായിരുന്നു പട്ടയത്തിലെ വ്യവസ്ഥ. എന്നാല്‍ കൃഷി ആവശ്യത്തിനായി പട്ടയ വ്യവസ്ഥയില്‍ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ കെട്ടിപൊക്കുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്നാണ് നടപടിയെടുത്ത് പട്ടയങ്ങള്‍ കളക്ടര്‍ റദ്ദാക്കിയത്.

എന്നാല്‍, വ്യവസ്ഥ ലംഘിച്ച് പള്ളിവാസലില്‍ കെട്ടിപൊക്കിയ റിസോര്‍ട്ടുകള്‍ക്ക് പട്ടയങ്ങള്‍ റദ്ദാക്കിയ കളക്ടറുടെ നടപടിക്കെതിരെ സിപിഎം രംഗത്തെത്തിയത്. ഇടുക്കിയിലെ ഭൂവിനിയോഗനിയമങ്ങള്‍ ഭേദഗതി ചെയ്ത് ഉടന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച കട്ടപ്പനയില്‍ നടന്ന പട്ടയമേളയില്‍ അറിയിച്ചിരുന്നു. പിറ്റേന്നു തന്നെ ജില്ലയിലെ 3 പട്ടയങ്ങള്‍ റദ്ദാക്കിയ കലക്ടറുടെ നടപടി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണെന്നു ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സര്‍ക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയത്തില്‍ ഉദ്യോഗസ്ഥനടപടി ഉണ്ടായത് അംഗീകരിക്കാനാകില്ല.

കലക്ടറുടെ നടപടി അനുചിതമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ കലക്ടര്‍ തിടുക്കത്തില്‍ നടപടിയെടുത്ത് മൂന്നു പട്ടയങ്ങള്‍ റദ്ദാക്കിയതു സര്‍ക്കാര്‍ പരിശോധിക്കണമെന്നും സിപിഎം ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. അതേസമയം, വിജിലന്‍സ് അന്വേഷണത്തില്‍ നിയമലംഘനം നടന്നതായി കണ്ടെത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണു റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുത്തതെന്നും കലക്ടര്‍ ദിനേശന്‍ വ്യക്തമാക്കി വന്നിരുന്നു.

പള്ളിവാസല്‍ വില്ലേജില്‍ 1193 പ്രകാരം പട്ടയം ലഭിച്ചിരിക്കുന്ന 0.347 ഹെക്ടര്‍ സ്ഥലത്ത് പണിതിരിക്കുന്ന ആംബര്‍ ഡേല്‍ ഏഴു നിലയും 4703 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുമുള്ള കൂറ്റന്‍ റിസോര്‍ട്ട് ആണ്. മുമ്പ് പ്ലം ജൂഡി ആയിരിക്കുമ്പോള്‍ തന്നെ നിര്‍മ്മാണങ്ങളെ ചൊല്ലി വിവാദങ്ങളുയര്‍ന്നിരുന്നു. മറ്റൊരു റിസോര്‍ട്ടില്‍ റീസര്‍വേ 1/14 ല്‍ തന്നെ 1334 നമ്പര്‍ തണ്ടപ്പേരിലുള്ള 10 നിലകളും, സെല്ലാര്‍ ഏരിയയുമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം സ്റ്റോപ്പ് മെമോ നല്‍കിയതിനെത്തുടര്‍ന്ന് നിലച്ചിരുന്നു. 0.4451 ഹെക്ടര്‍ ഭൂമിയാണ് ഇതിനുള്ളത്. മൂന്നാമത്തെ റിസോര്‍ട്ടില്‍ റീസര്‍വേ 1/14 ല്‍ തണ്ടപ്പേര്‍ നമ്പര്‍ 1410 പ്രകാരം 0.3306 ഹെക്ടര്‍ സ്ഥലത്ത് ഏഴ് നിലകളും, സെല്ലാര്‍ ഏരിയയുമുള്ള കെട്ടിടത്തിന്റെയും പണികള്‍ സ്റ്റോപ്പ് മെമോയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കണ്‍മുന്നില്‍ കൃഷി ഭൂമിക്ക് ലഭിച്ച പട്ടയത്തിന്റെ മറവിലാണ് ബഹുനില കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയത്. പള്ളിവാസലില്‍ ഇന്നലെ മൂന്നു റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമ്പോഴും യഥാര്‍ഥപ്രശ്‌നം ബാക്കിയാവുന്നു. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തിയതിനാണ് ഇപ്പോള്‍ പട്ടയം റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ പള്ളിവാസല്‍ ജലവൈദ്യുതിക്കായി പെന്‍സ്റ്റോക്ക് പൈപ്പുകള്‍ കടന്നു പോകുന്ന തന്ത്രപ്രധാനമായ കെ.എസ്.ഇ.ബി ഭൂമിക്ക് നടുവില്‍ ഇത്തരം റിസോര്‍ട്ടുകള്‍ക്ക് എങ്ങനെ പട്ടയം നേടാനായി എന്ന ചോദ്യം ബാക്കിയാണ്.

പള്ളിവാസല്‍ മേഖലയിലെ വ്യാജപട്ടയങ്ങളുടെ നിര്‍മ്മിതി, അവയുടെ കൈമാറ്റം, അവ ഉപയോഗിച്ചുള്ള അനധികൃത നിര്‍മ്മാണം എന്നിവയില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയതും ചട്ടലംഘനം കണ്ടെത്തിയതും. തുടര്‍ നടപടി കളക്ടര്‍ സ്വീകരിച്ചതും. അതേസമയം, മൂന്നാര്‍ ടൗണിന്റെ ഹൃദയഭാഗത്തുള്ള ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുക്കിയെന്നാണ് ആരോപണം. എംഎല്‍എല്‍ എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറില്‍ പോലും കെ.എസ്.ഇ.ബിയുടെയും പി.ഡബ്ല്യൂ.ഡിയുടെയും ഒരു തുണ്ട് ഭൂമി ബാക്കിയില്ലെന്നാണ് സീചന ലഭിക്കുന്നത്. വി എസ് സര്‍ക്കാരിന്റെ കാലത്തെ ദൗത്യം കഴിഞ്ഞപിന്നാലെ കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസത്തിനുവേണ്ടി നടത്തിയ സര്‍വേയിലാണ് ഇതു കണ്ടെത്തിയത്.

പള്ളിവാസല്‍, ചിത്തിരപുരം, മൂന്നാര്‍ ടൗണ്‍ കോളനി എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് ഇത്തരത്തില്‍ കൈയേറിയിരിക്കുന്നത്. എസ്. രാജേന്ദ്രന്‍ എംഎല്‍എ. കെ.എസ്.ഇ.ബി ഭൂമി കൈയേറിതായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുകയും ഇതു സംബന്ധിച്ച് എംഎല്‍എ നിയമസഭയില്‍ വിശദീകരണംനല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം പട്ടയം റദ്ദാക്കിയ പ്ലം ജൂഡി ഉള്‍പ്പെടെയുള്ള മൂന്ന് റിസോര്‍ട്ടുകള്‍ പള്ളിവാസല്‍ ടണലിന് ഭീഷണിയാണെന്ന് 2010ല്‍ റിപ്പോര്‍ട്ട് നല്‍കുകയും സ്റ്റോപ് മെമോ നല്‍കിയതുമാണ്. ഇതിനെ അവഗണിച്ചാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category