1 GBP = 92.80 INR                       

BREAKING NEWS

ലൈസന്‍സ് ഇല്ലാതെ ടിവി കാണാനും വഴിയുണ്ട്; പുതിയ നിയമം നിങ്ങള്‍ക്ക് ഗുണം ചെയ്യാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

യുകെയിലെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഏതൊരു കുടുംബത്തിനും ലൈവ് ടെലിവിഷന്‍ കാണുന്നതിനോ അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനോ ടിവി ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഇത് സംബന്ധിച്ച നിയമം ഇത്തരത്തില്‍ കര്‍ക്കശമായിരിക്കുമ്പോഴും നിയമവിധേയമായിക്കൊണ്ട് തന്നെ ലൈസന്‍സ് ഇല്ലാതെ ടിവി കാണാനും വഴിയുണ്ടെന്ന് എത്ര പേര്‍ക്കറിയാം? ഇത് സംബന്ധിച്ച പുതിയ നിയമം നിങ്ങള്‍ക്ക് ഗുണം ചെയ്യാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവയെക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.

എനിക്കൊരു ടിവി ലൈസന്‍സ് ആവശ്യമുണ്ടോ?
യുകെയിലുള്ള നിരവധി പേരുടെ മനസില്‍ ഉയരുന്ന ചോദ്യമാണിത്. നിലവില്‍ ഒരു കളര്‍ ടിവി ലൈസന്‍സിന് വര്‍ഷത്തില്‍ നല്‍കേണ്ടി വരുന്നത് 154.50 പൗണ്ടാണ്. ഇതുണ്ടായാല്‍ മാത്രമേ ലൈവ് ടിവി കാണാനോ അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യാനോ അനുവാദമുള്ളൂ. ഏത് ചാനലില്‍ വരുന്ന ലൈവ് ടിവി പരിപാടികളും ഇതിന്റെ പരിധിയില്‍ വരുന്നു. സോപ്പ്സ്, സീരീസ്, ഡോക്യുമെന്ററികള്‍, എന്തിനേറെ ടിവിയില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന സിനിമകള്‍ വരെ ഇതിന്റെ പരിധിയില്‍ വരുന്നു.   ഐടിവി ഹബ്, ഓള്‍ 4, യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ, നൗ ടിവി, സ്‌കൈ ഗോ, തുടങ്ങിയ സ്ട്രീമിംഗ് ലൈവ് ഓണ്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതിനും ഇത് ബാധകമാണ്.

നിങ്ങള്‍ ഷോകള്‍ യഥാര്‍ത്ഥ ടിവിയില്‍ കാണാതെ അതായത് പ്രോഗ്രാമുകള്‍ പിസി, ലാപ്ടോപ്പ്, ടാബ്ലറ്റ് അല്ലെങ്കില്‍ ഫോണ്‍ എന്നീ മറ്റ് ഉപകരണങ്ങളിലാണ് കാണുന്നതെങ്കില്‍ പോലും ലൈസന്‍സ് നിര്‍ബന്ധമാണെന്നറിയുക. ഏതെങ്കിലും ബിബിസി പ്രോഗ്രാമുകള്‍ കാണുകയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ആണെങ്കിലും ലൈസന്‍സ് വേണം. ബിബിസി ഐപ്ലെയറിലെ കാച്ച് അപ് ടിവി ഉപയോഗിക്കുന്നതിനും ഇത് ബാധകമാണ്. മുകളില്‍ പറഞ്ഞ സര്‍വീസുകള്‍ ഉപയോഗിക്കുന്നതിനായി കളര്‍ അല്ലെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലൈസന്‍സ്  പണം നല്‍കി എടുത്തില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരക്കാര്‍ പിടിക്കപ്പെട്ടാല്‍ 1000 പൗണ്ട് വരെ പിഴയും നിയമചെലവ് അല്ലെങ്കില്‍ നഷ്ടപരിഹാരത്തിനുള്ള തുകയും വഹിക്കേണ്ടി വരും. ടിവി ലൈസന്‍സ് നിയമലംഘനത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ ലഭിക്കില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിഴയടക്കാന്‍ കോടതി വിധിക്കുകയും അത് ലംഘിക്കുകയും ചെയ്താല്‍ നിങ്ങള്‍ അഴിയെണ്ണേണ്ടി വരും.

ടിവി ലൈസന്‍സില്ലാതെ നിയമപരമായി ടിവി കാണാന്‍ സാധിക്കുമോ?
ലൈസന്‍സ് ഫീസില്ലാതെ ടിവി നിയമപരമായി കാണുന്നതിനുള്ള വഴികളുണ്ടെന്ന് അധികം പേര്‍ക്കറിയില്ല. ഇതിനായി നിരവധി കാച്ച് അപ് ടിവി സര്‍വീസുകളുണ്ട്. അതത് ചാനലുകള്‍ പ്രോഗ്രാമുകള്‍ പ്രക്ഷേണം ചെയ്ത് കഴിഞ്ഞതിന് ശേഷം ഇത്തരം കാച്ച് അപ് ടിവി സര്‍വീസുകളിലൂടെ ഇവ സ്ട്രീമിംഗ് ചെയ്യാന്‍ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇതിലൂടെ ബിബിസിയുടെ ഒരു പരിപാടിയും നിങ്ങള്‍ക്ക് കാണാനാവില്ല. കാച്ച് അപ് സര്‍വീസുകളിലൂടെ ടിവി പരിപാടികള്‍ ലൈസന്‍സില്ലാതെ കാണാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ ഇപ്പോഴുള്ള ടിവി ലൈസന്‍സ് വേണ്ടെന്ന് വയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

ടിവി ലൈസന്‍സ് വേണ്ടെന്ന് വയ്ക്കാന്‍
ടിവി ലൈസന്‍സിനായി നിങ്ങള്‍ ഡയറക്ട് ഡെബിറ്റിലൂടെയാണ് പണമടച്ച് വരുന്നതെങ്കില്‍ ടിവി ലൈസന്‍സിംഗ് സ് കോണ്‍ടാക്ട് ഫോം പൂരിപ്പിച്ച് ഇത് കാന്‍സല്‍ ചെയ്ണം. നിങ്ങള്‍ ടിവി കാണാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ലൈസന്‍സ് വേണ്ടെന്നുമുള്ള കാര്യം നിലവിലെ നിങ്ങളുടെ വിലാസം സ്ഥിരീകരിച്ച് കൊണ്ട് അധികൃതരെ അറിയിക്കണം. നിങ്ങളുടെ ബാങ്കില്‍ നിന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഡയറക്ട് ഡെബിറ്റ് റദ്ദാക്കുകയും ചെയ്യണം. നിങ്ങള്‍ ഒരു ടിവി ലൈസന്‍സിംഗ് പേമെന്റ ് കാര്‍ഡിലൂടെയാണ് പണമടക്കുന്നതെങ്കില്‍ ഇത് റദ്ദാക്കുന്നതിനായി 0300 555 0286 എന്ന നമ്പറില്‍ വിളിക്കണം.

ടിവി ലൈസന്‍സ് വേണ്ടെന്ന് തീരുമാനിച്ചവര്‍ തുടര്‍ന്ന് നോ ലൈസന്‍സ് നീഡഡ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. തുടര്‍ന്ന് ടിവി ലൈസന്‍സിംഗില്‍ നിന്നും ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ ഇമെയില്‍ തെളിവായി സൂക്ഷിക്കണം.

ലൈസന്‍സില്ലാതെ ടിവി കാണുന്നതിനുള്ള മറ്റ് വഴികള്‍
കാച്ച് അപ് ടിവിക്ക ്പുറമെ ഓണ്‍ ഡിമാന്റ് പ്രിവ്യൂസിലൂടെയും ലൈസന്‍സില്ലാതെ ടിവി കാണാം. ഐടിവി പ്ലേയര്‍, ഓള്‍ 4, മൈ 5, ബിടി വിഷന്‍/ ബിടി ടിവി, ആപ്പിള്‍ ടിവി, ക്രോംകാസ്റ്റ്, റോക്കു, ആമസോണ്‍ ഫയര്‍ ടിവി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ലൈസന്‍സില്ലാതെ ടിവി കാണാന്‍ ഓണ്‍ ഡിമാന്റ് മൂവീസിലുടെയും സാധിക്കും. സ്‌കൈ, വെര്‍ജിന്‍ മീഡിയ, ബിടി വിഷന്‍, നെറ്റ് ഫ്ലിക്സ്, ആമസോണ്‍ ഇന്‍സ്റ്റന്റ് വീഡിയോ തുടങ്ങിയവയില്‍ നിന്നാണിത്തരം സര്‍വീസുകള്‍ ലഭ്യമാകുന്നത്.  ഡിവിഡി അല്ലെങ്കില്‍ ബ്ലൂ റേ എന്നിവയിലൂടെ സിനിമകളും പ്രോഗ്രാമുകളും റെക്കോര്‍ഡ് ചെയ്തും ലൈസന്‍സില്ലാതെ പരിപാടികള്‍ കാണാം. ലൈസന്‍സില്ലാതെ ടിവി പരിപാടികള്‍ കാണാന്‍ യൂട്യൂബ് പോലുള്ള സര്‍വീസുകളും നിങ്ങളെ സഹായിക്കും.

75ന് മേല്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ടിവി ലൈസന്‍സുണ്ടോ?
യുകെയില്‍ 75 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് നിലവില്‍ ടിവി ലൈസന്‍സ് സൗജന്യമാണ്. എന്നാല്‍ 2020 ജൂണ്‍ മുതല്‍ അവരും ഇതിനായി പണം നല്‍കേണ്ടതുണ്ട്. 75 ന് മേല്‍ പ്രായമുള്ളവരും വര്‍ഷത്തില്‍ ഏതാണ്ട് ഒമ്പത് ലക്ഷം പൗണ്ട് ഒരാള്‍ മാത്രം പെന്‍ഷന്‍ ക്രെഡിറ്റ് വാങ്ങുന്ന കുടുംബങ്ങള്‍ക്ക് ടിവി ലൈസന്‍സ് തുടര്‍ന്നും സൗജന്യമായി നല്‍കുന്നതാണ്.  ഇത്തരം സൗജന്യത്തിന് അര്‍ഹതയുള്ള 1.3 മില്യണ്‍ പേര്‍ ഇതിനായി ക്ലെയിം ചെയ്യാതെ ഇരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിങ്ങള്‍ക്ക് ഇതിന് അര്‍ഹതയുണ്ടോയെന്നറിയാന്‍ പരിശോധന നടത്തണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category