1 GBP = 94.00 INR                       

BREAKING NEWS

ഇസ്ലാമിലേക്ക് തങ്കമ്മ മതം മാറിയത് പത്രാധിപര്‍ മുഹമ്മദ് മാലിക്കിന്റെ ആത്മസഖിയാകാന്‍; മുസ്ലീങ്ങളായ പെണ്‍കുട്ടികളെ അഭിനയിക്കാന്‍ വിടുന്നത് ചിന്തിക്കാനാവാത്ത കാലത്ത് 15-കാരിയെ നടനകല പഠിക്കാന്‍ വിട്ടത് പൂണെ ഫിംലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍; ജയാബച്ചനും ജയലളിതയ്ക്കുമൊപ്പം വെള്ളിത്തിരയില്‍ നിറഞ്ഞാടിയ പ്രതിഭയെ അവസാന നാളില്‍ കാത്തിരുന്നത് ദുരിതവും ദാരിദ്രവും; 'അമ്മ'യൊരുക്കിയ പാലോട്ടെ വീട്ടില്‍ നിന്ന് ഊറൂസ് കാണാനെത്തിയപ്പോള്‍ ഹൃദയാഘാതം; ജമീലാ മാലിക്കിന് അശ്രൂപൂജയുമായി സിനിമാ ലോകം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ആദ്യകാല നടി ജമീലയ്ക്ക് മലയാള സിനിമാ ലോകം അശ്രുപൂജ അര്‍പ്പിക്കുന്നത് കണ്ണീരു കൊണ്ട്. ജമീലയുടെ മകന് ഉള്ള പരിമിതികള്‍ തിരിച്ചറിയുന്നതിനാല്‍ സിനിമാ സംഘടനകള്‍ ഒരുമിച്ചാണ് മരണാനന്തര ചടങ്ങുകള്‍ക്കും മുന്നില്‍ നില്‍ക്കുന്നത്. താര സംഘടന അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയും ആദ്യ കാല നടിയുടെ ഓര്‍മ്മകളുയര്‍ത്തി സജീവമായുണ്ട്.

ജമീലയുടെ ബന്ധുക്കളെ നടന്‍ മധുപാല്‍ ബന്ധപ്പെട്ടിട്ടുണ്ട്. ജമീലയുടെ സഹോദരന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ബന്ധുക്കള്‍ വേണം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തേണ്ട ആവശ്യമുള്ളതുകൊണ്ടാണ് അടിയന്തിരമായി ബന്ധുക്കളെ മധുപാല്‍ അടക്കമുള്ളവര്‍ ബന്ധപ്പെട്ടത്. തിരുവനന്തപുരത്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നുണ്ട്. അതിനു ശേഷം സ്വന്തം സ്ഥലമായ കൊല്ലത്തേക്ക് മൃതദേഹം കൊണ്ടുപോകും.

സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് ബന്ധുക്കളാകും തീരുമാനിക്കുകയെന്നു മധുപാല്‍ മറുനാടനോട് പറഞ്ഞു. ഇനിയും ബന്ധുക്കള്‍ എത്താനുണ്ട്. അവര്‍ വന്ന ശേഷമാകും തീരുമാനമെടുക്കുകയെന്നും മധുപാല്‍ പറഞ്ഞു. ഇന്നലെ നടന്ന ബീമാപള്ളി ഉറൂസില്‍ പങ്കെടുക്കാനാണ് നടി ഭീമാപള്ളിയില്‍ എത്തിയത്. ജമീല വിശ്രമിച്ച ഭീമാപള്ളിയിലെ ഒരു വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ജമീലയുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ അമ്മ നടന്‍ മധുപാലിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു നടന്‍ ജഗദീഷ് പറഞ്ഞു. എന്തെങ്കിലും ആവശ്യമാണെങ്കില്‍ വിളിക്കാം എന്നാണ് മധുപാല്‍ പറഞ്ഞതെന്നും ഷൂട്ട് കഴിഞ്ഞയുടന്‍ താന്‍ അവിടെയെത്തുമെന്നും നടന്‍ ജഗദീഷ് പറഞ്ഞു. അവസാന കാലത്ത് ജമീല പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ തുണയായത് 'അമ്മ'യായിരുന്നു. ജമീലയ്ക്ക് വീടില്ലാത്തതിനാല്‍ അമ്മ ഇടപെട്ടു പാലോട് ഇവര്‍ക്ക് വീട് വെച്ച് നല്‍കിയിരുന്നു.

കേരളത്തില്‍ നിന്ന് ആദ്യമായി പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി അഭിനയം പഠിച്ച ജമീല ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മകന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം അമ്മയും ഫെഫ്കയും ചേര്‍ന്ന് ഏറ്റുവാങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്. അമ്മയ്ക്ക് വേണ്ടി ജഗദീഷും മധുപാലും മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. ഫെഫ്കയുടെ ഭാഗത്ത് നിന്ന് ഭാഗ്യലക്ഷ്മിയും.

മലയാളചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശ്രദ്ധേയായ അഭിനേത്രിയും റേഡിയോ നാടക രചയിതാവുമായിരുന്നു ജമീല മാലിക്. പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ആകാശവാണിക്കായി ഇപ്പോള്‍ നാടകങ്ങള്‍ എഴുതുന്നു. സ്‌കൂള്‍ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി. എസ്.എസ്.എല്‍.സി പഠനത്തിനുശേഷം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പഠിച്ചു. കേരളത്തില്‍ നിന്ന് പൂണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പഠിക്കുന്ന ആദ്യ വനിതയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനകാലത്ത് കെ.ജി. ജോര്‍ജിന്റെ ഉള്‍പ്പെടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്‌സ് സിനിമകളിലും അഭിനയിച്ചു.

'ജയ് ജവാന്‍ ജയ് മഖാന്‍', 'വിലാപ്' തുടങ്ങിയ ചിത്രങ്ങളിലെല്ലാം നല്ല വേഷമായിരുന്നു. 'റാഗിങ്' ആയിരുന്നു ആദ്യപടം. ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന്‍ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. 'നദിയെ തേടിവന്ന കടല്‍' എന്ന പടത്തില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ്ബുചെയ്തിട്ടുണ്ട്.ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതി. ദാസ്താനി റൂഫ്, കരിനിഴല്‍, തൗബ തുടങ്ങിയ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

1969ല്‍ 15 വയസുള്ളപ്പോഴാണ് ജമീല മാലിക് പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയത്. 70 - 71ല്‍ പഠനം പൂര്‍ത്തിയാക്കി. പെണ്‍കുട്ടികളെ സിനിമയിലേക്ക് അയക്കാന്‍ സമൂഹം മടിച്ചിരുന്ന കാലത്ത്, മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു കാരണവശാലും പെണ്‍കുട്ടികള്‍ അഭിനയ രംഗത്തേക്ക് പോകാതിരുന്ന കാലത്ത് ജമീല മാലിക്കിന്റെ പൂണെ പഠനം വലിയൊരു സംഭവം തന്നെയായിരുന്നു. ഇസ്ലാം മതത്തിലേക്ക് മാറുകയും കൊല്ലത്തെ മിത്രം പത്രാധിപര്‍ മുഹമ്മദ് മാലിക്കിന് വിവാഹം ചെയ്യുകയും ചെയ്ത തങ്കമ്മ എന്ന സാമൂഹിക പ്രവര്‍ത്തകയുടെ ഏകമകളായിരുന്നു ജമീല മാലിക്ക്.

മുഹമ്മദ് മാലിക്കും തങ്കമ്മ മാലിക്കും കൊല്ലത്തെ ഏറെ അംഗീകരിക്കപ്പെട്ട മാധ്യമ ദമ്പതികളായിരുന്നു. പിന്നീട് ഇരുവരും കൗണ്‍സിലര്‍മാരുമായി. വൈക്കം മുഹമ്മദ് ബഷീര്‍, കാമ്പിശേറി കരുണാകരന്‍ തുടങ്ങിയവരുമായി ആ കുടുംബത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ബഷീറിന്റെകൂടി അഭിപ്രായം പരിഗണിച്ചാണ് ജമീലയെ അഭിനയം പഠിക്കാന്‍ അയച്ചത്. പഠന ശേഷം കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും ജീവിതത്തിലെ പ്രതികൂല അനുഭവങ്ങള്‍ അതിന് തടസമായി. ഇതിനിടെ ആദ്യം ബാപ്പയും പിന്നീട് ഉമ്മയും മരിച്ചു.

വിവാഹ ബന്ധം ഒരുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്‍, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവര്‍ക്കൊപ്പമൊക്കെ തുല്യ പ്രാധാന്യമുള്ള റോളുകളില്‍ ജമീലാ മാലിക്ക് അഭിനയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആദ്യമായി സിനിമാ അഭിനയം പഠിക്കാന്‍ പോയ ആണ്‍കുട്ടി രവി മേനോനായിരുന്നു. അദ്ദേഹം പിന്നീട് വലിയ നടനായി. രവി മേനോന്‍ പൂണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജമീലാ മാലിക്കിന്റെ സീനിയറായിരുന്നു. ഇരുവരും ഒന്നിച്ച് ക്യാമ്പസ് ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ദൂരദര്‍ശന്റെ ആദ്യകാല സീരിയലുകളില്‍ നല്ല റോളുകള്‍ കിട്ടിയിരുന്നുവെങ്കിലും പിന്നീട് അതുകുറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category