1 GBP = 94.00 INR                       

BREAKING NEWS

ഇറ എന്നാല്‍ ഇന്ദുജയും റെനീഷും ആദര്‍ശും; ആധാര്‍ തട്ടിപ്പിന് കൂട്ടു നിന്ന ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ചത് ക്രിയയുടെ 'കൈപ്പുണ്ണ്യത്തിന്റെ' മുഖമായ വാസു അണ്ണന്റെ മകളെ രക്ഷിക്കാന്‍ തന്നെ; മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ പിഎയുടെ മകളുടെ കേസ് എഴുതി തള്ളി പിണറായി പൊലീസ്; പണം കിട്ടിയതിനാല്‍ മേല്‍ പരാതിയില്ലെന്ന് പരാതിക്കാരായ ഇരകള്‍: ഇന്ദുജാ നായര്‍ക്ക് ഇനി ഒളി സങ്കേതത്തില്‍ നിന്ന് പുറത്തുവരാം

Britishmalayali
അഡ്വ നാഗരാജ്

തിരുവനന്തപുരം: മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ പി.എ യുടെ മകള്‍ പ്രതിയായ അറുപത് ലക്ഷം രൂപയുടെ തൊഴില്‍ തട്ടിപ്പ് കേസ് തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസ് എഴുതി തള്ളി റഫര്‍ റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതിയെ കുറ്റവിമുക്തയാക്കി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ ആക്ഷേപം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിക്കാനായി ഇരകളായ പരാതിക്കാര്‍ക്ക് കോടതി നോട്ടീസയച്ചു. പരാതിക്കാരായ ഇരകളുടെ ഭാഗം കേള്‍ക്കാനായാണ് നോട്ടീസ് അയച്ചത്.

മുന്‍ യുഡിഎഫ് മന്ത്രി സഭയിലെ ദേവസ്വം വകുപ്പ് മന്ത്രിയും അമരവിള സ്വദേശിയുമായ വി എസ്. ശിവകുമാറിന്റെ രക്ത ബന്ധുവും മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റുമായ വാസുവിന്റെ മകള്‍ കഴക്കൂട്ടം ടെക്നോപാര്‍ക്ക് ജീവനക്കാരി ഇന്ദുജയാണ് അറുപത് ലക്ഷത്തോളം രൂപയുടെ തൊഴില്‍ തട്ടിപ്പു കേസിലെ പ്രതി. വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുന്തിയ മാസ ശമ്പളത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി അറുപത് ലക്ഷത്തോളം രൂപ കൈപ്പറ്റി ചെക്ക് ലീഫുകള്‍ നല്‍കിയ ശേഷം വാഗ്ദാനം ചെയ്ത ജോലി വാങ്ങി നല്‍കുകയോ പണം തിര്യെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇരകള്‍ക്ക് പണം പൊലീസ് സ്റ്റേഷന്‍ മുഖേന തിര്യെ കിട്ടിയതായും മേല്‍ പരാതിയില്ലെന്ന് ഇരകള്‍ മൊഴി നല്‍കിയെന്നുമാണ് മ്യൂസിയം പൊലീസിന്റെ റിപ്പോര്‍ട്ട്. അതേ സമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചനാക്കുറ്റത്തിന്റെ ശിക്ഷ പറയുന്ന വകുപ്പായ 420 കോടതിയുടെ അനുമതിയോടെ മാത്രം വാദി - പ്രതികള്‍ തമ്മില്‍ രാജിയാകാവുന്ന വകുപ്പാണ്. കേസന്വേഷണ ഘട്ടത്തില്‍ പൊലീസ് കോടതിയുടെ അധികാരം കവര്‍ന്നെടുത്തത് സങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

വഞ്ചനാ കേസുകളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം കോടതിയില്‍ ഇരകളായ പരാതിക്കാരും പ്രതികളും ചേര്‍ന്ന് സംയുക്ത രാജി ഹര്‍ജി സമര്‍പ്പിച്ച് കോടതിയുടെ അനുമതിയോടെ രാജിയായി ഇരകളുടെ മൊഴിയെടുത്ത ശേഷം പ്രതിയെ വിട്ടയക്കണമെന്നതാണ് ക്രിമിനല്‍ നടപടിക്രമം നിഷ്‌കര്‍ശിക്കുന്നത്. കേസുകള്‍ സ്റ്റേഷന്‍ വഴി ഒത്തുതീര്‍പ്പാക്കുന്നതിലൂടെ അന്വേഷണ ഉദ്യോഗസ്ഥരായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , സബ്ബ് ഇന്‍സ്പെക്ടര്‍ , റ്റൈറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് ശതമാന നിരക്കില്‍ വിഹിതം കിട്ടുന്നതിനാലാണ് കോടതിയുടെ അധികാരം കവര്‍ന്നെടുത്ത് ഷോര്‍ട്ട് കട്ടിലൂടെ കേസ് റഫര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് വ്യഗ്രത കാട്ടുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇന്ദുജാ നായര്‍ക്കെതിരെ ഉയര്‍ന്ന സാമ്പിത്തക തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ഉന്നത തല നീക്കം ഉണ്ടെന്ന് നേരത്തെ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതിക്കാര്‍ക്ക് പണം കൊടുത്ത് പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് ശ്രമമെന്ന മറുനാടന്‍ വാര്‍ത്ത സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍. ഈ കേസിനെ വെറുമൊരു സാമ്പത്തിക തട്ടിപ്പ് കേസാക്കി മാറ്റിയാണ് ഒത്തുതീര്‍പ്പ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ സ്വാധീനത്തിനൊപ്പം താനൊരു സിപിഎമ്മുകാരിയാണെന്ന് വരുത്താനാണ് ഇന്ദുജ ഫെയ്‌സ് ബുക്ക് പേജിലൂടെ ശ്രമിച്ചിരുന്നു. താനൊരു സാമൂഹിക പ്രവര്‍ത്തകയാണെന്ന് വരുത്താന്‍ തന്ത്രപരമായ ഇടപെടലും നടത്തി. ക്രിയ എന്ന സാമൂഹിക സേവന ഗ്രൂപ്പിനെ തന്ത്രപരമായി അവര്‍ ഇതിനായി ഉപയോഗിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീ കൂട്ടായ്മ തന്‍േതാണെന്ന് വരുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടലുകളും വരുത്തി. താനൊരു കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞ് ഇന്ദുജ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതുകാരണം സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് തന്നെ ഇവരെ രക്ഷിക്കാന്‍ രംഗത്തെത്തി. ഇന്ദുജയ്ക്ക് കോണ്‍ഗ്രസിലും സിപിഎമ്മിലും ബിജെപിയിലും ബന്ധങ്ങളുണ്ട്. ബിജെപി നേതാക്കള്‍ ഇവര്‍ നടത്തുന്ന പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാരെല്ലാം ഇന്ദുജയ്ക്കൊപ്പമായിരുന്നു,

ആധാര്‍ രജിസ്‌റ്റ്രേഷന്‍ ഓഫിസില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്നാണ് ശാസ്തമംഗലത്ത് താമസിക്കുന്ന ഇന്ദുജ വി. നായര്‍ക്കെതിരായ പരാതി. ആറോളം പേരുടെ പരാതിയാണ് പൊലീസിനു ലഭിച്ചത്. ഓരോരുത്തരില്‍ നിന്നും രണ്ടു മുതല്‍ അഞ്ച് ലക്ഷം രൂപവരെ വാങ്ങിച്ചെന്നാണു പരാതി. 25 ഓളം േപരെ ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയെന്നു പരാതി നല്‍കിയവര്‍ പറഞ്ഞു. ശിവകുമാറിന്റെ അതിവിശ്വസ്തനാണ് അച്ഛന്‍ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എന്നാല്‍ ഈയിടെയായി സിപിഎം പക്ഷത്തോടാണ് ഇന്ദുജ താല്‍പ്പര്യം കാട്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തന്റെ ഫെയ്‌സ് ബുക്കില്‍ ഇട്ട പോസ്റ്റുകള്‍ സിപിഎം അനുകൂലമായിരുന്നു. ഹൃദയത്തില്‍ ആവേശമായി നുരയുന്ന ചുവപ്പ്.. എന്നായിരുന്നു പോസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതാണ് സുരക്ഷിതമെന്ന സിപിഎം പോസ്റ്റും ഇവര്‍ തെരഞ്ഞെടുപ്പുകാലത്ത് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ മുമ്പ് കോണ്‍ഗ്രസിനോട് ചേര്‍ന്നായിരുന്നു യാത്ര. ഭരണം മാറിയതോടെയാണ് ഇവര്‍ സിപിഎം അനുകൂല നിലപാടുകള്‍ എടുത്തതെന്നാണ് സൂചന. ഇതും ഫലം കണ്ടും.

മാസത്തിലെ എല്ലാ രണ്ടാം ശനിക്കും വീട്ടമ്മമാര്‍ക്ക് വേണ്ടി ഇറാ ടവറില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കിയത് ക്രിയയുടെ നേതൃത്വത്തിലായിരുന്നു. ഇതിന് പിന്നിലെ ചാലക ശക്തിയായി സ്വയം പ്രഖ്യാപിച്ച് പോസ്റ്റുകളും മറ്റും ഇടുന്നതും ഇന്ദുജയുടെ പതിവായിരുന്നു. പബ്ലിക് റിലേഷനില്‍ ബിരുദാനന്തര ബിരുദം ഇന്ദുജ നേടിയിട്ടുണ്ട്. ഇറാ ഇന്ത്യാ എന്ന സ്ഥാപനവും നടത്തിയിരുന്നു. ഇതിനിടെയാണ് തട്ടിപ്പ് കേസ് എത്തുന്നത്. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇത്. സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മൂന്ന് മാസങ്ങളില്‍ ശമ്പളമില്ലെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ശമ്പളം നല്‍കാമെന്നുമായിരുന്നു ഉറപ്പ്. ഇതിനായി 2 ലക്ഷം മുതല്‍ 5 ലക്ഷംവരെ ഉദ്യോഗാത്ഥികളില്‍ നിന്ന് വാങ്ങി. ഓണ്‍ലൈന്‍ പരീക്ഷ എഴുതിയവര്‍ക്ക് വ്യാജ നിയമന കത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റിയുടെ വ്യാജ ലെറ്റര്‍ പാഡിലാണ് നിയമന ഉത്തരവ് നല്‍കിയത്. പട്ടച്ച് പ്ലാമൂട്-മരപ്പാലം റോഡിലെ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പൈസ തിരികെ ആവശ്യപ്പെട്ടതോടെ ഇന്ദുജ ഒളിവില്‍ പോയി. ഓഫീസ് പൂട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category