1 GBP = 94.00 INR                       

BREAKING NEWS

'പറക്കുകയെന്നതാണ് പറവകളുടെ ദൗത്യമെന്നാണ് ഇക്ബാല്‍ പാടിയത്'; പേരിനെ അന്വര്‍ത്ഥമാക്കിയും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായും ഷഹീന്‍ ബാഗ്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രതീകമായി ഷഹീന്‍ ബാഗ് മാറുമ്പോള്‍; ഷഹീന്‍ ബാഗിലെ അമ്മമാര്‍ക്കൊപ്പം റിപ്പബ്ലിക് ദിനമാഘോഷിച്ചു പതിനായിരങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആ സ്ഥല നാമം ഏറെ ശ്രദ്ധേയമാകും. സാധാരണഗതിയില്‍ ലോകത്തില്‍ നടന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ നടന്നു കഴിഞ്ഞാല്‍ ആ സ്ഥലനാമമായിരിക്കും ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ഉദാഹരണായി വാള്‍സ്ട്രീസ്റ്റ് പ്രക്ഷോഭം അരങ്ങേറിയ സുക്കോട്ടി പാര്‍ക്ക് പോലെ, ഹോംങ്കോങ് പ്രക്ഷോഭം, ഈജ്പ്തിലെ താഹ്‌റിര്‍ സ്‌ക്വയര്‍ തുടങ്ങി ലോക ശ്രദ്ധനേടിയ ജനരോഷം നടന്ന സ്ഥലങ്ങളാണ്.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം തെരുവിലിറങ്ങി സമരമുഖത്ത് എത്തുമ്പോള്‍ സ്ഥലനാമം കൊണ്ട് ഏറെ ശ്രദ്ധേയമാകുകയാണ് ഷഹീന്‍ ബാഗ്. ഡല്‍ഹിയിലാണ് ഷഹീന്‍ ബാഗ് സ്ഥിതി ചെയ്യുന്നത്. രജ്പഥില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ മാത്രമാണ് ഷഹീന്‍ ബാഗ് സ്ഥിതി ചെയ്യുന്നത്. മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിന്റെ സംഗമസ്ഥമാണ് ഇവിടം. ഇന്ത്യയില്‍ പ്രതിഷേധങ്ങളുടെ ഔദ്യോഗിക കേന്ദ്രം ജന്ദര്‍മന്ദറാണ് എന്നാല്‍ ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഷഹീന്‍ ബാഗാണ്.

രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷഹീന്‍ ബാഗിലെ അമ്മമാര്‍ക്കൊപ്പം റിപ്പബ്ലിക് ദിനമാഘോഷിച്ചു പതിനായിരങ്ങള്‍ എത്തിയിരുന്നു. രാജ്പഥില്‍ ഗംഭീര പരേഡ് നടക്കുമ്പോള്‍ കിലോമീറ്റര്‍ അകലെ ഷഹീന്‍ ബാഗില്‍ ദേശ ഭക്തിഗാനങ്ങളും ഭരണഘടനാ വായനയുമായി യുവാക്കളും സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ മതനിരപേക്ഷതയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി പ്രതിജ്ഞയെടുത്തു കഴിഞ്ഞിരുന്നു. പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ ഒരു മാസമായി സമരം തുടരുന്ന ഷഹീന്‍ ബാഗില്‍ ഇന്നലെ പുലരുവോളം രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ ഐക്യദാര്‍ഢ്യവുമായെത്തിയെന്നതും ഏറെ ശ്രദ്ധേയമാണ്. അര്‍ധരാത്രി മുതല്‍ ആഘോഷത്തിലായിരുന്നു ഷഹീന്‍ ബാഗ്. ഭരണഘടനയുടെ ഭാഗങ്ങള്‍ ഉറക്കെ വായിച്ചു യുവാക്കള്‍ തെരുവില്‍ നിറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഷഹീന്‍ ബാഗിലെ വല്യമ്മമാരും രോഹിത് വെമുലയുടെ അമ്മ രാധിക, ജെഎന്‍യുവില്‍ നിന്നു കാണാതായ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ എന്നിവരും ചേര്‍ന്നു പതാക ഉയര്‍ത്തിയിരുന്നു.

ഷഹീന്‍ ബാഗ് ശ്രദ്ധാകേന്ദ്രമായി മാറിയതെങ്ങനെ....
നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 1980 ഒേൊട ശരീഖ് അന്‍സറുള്ള ഡല്‍ഹിയിലെത്തുന്നത്. അലീഗഡ് സര്‍വകലാശാലയിലെ വിദ്യാഭ്യാസവും കഴിഞ്ഞ ശേഷം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസമായിരുന്നു പ്രധാന ലക്ഷ്യം. പിന്നീട് അന്‍സറുള്ളയുടെ കുടുംബം ഡല്‍ഹിയിലെ ജസോല ഗ്രാമത്തില്‍ ഭൂമി വാങ്ങിയത്. ഇങ്ങനെ വാങ്ങിച്ച ഭൂമിയാണ് പിന്നീട് ഒരു ഹൗസിംങ് കോളനിയായി മാറിയത്. പിന്നീടാണ് ഈ കോളനിക്ക് ഷെഹിന്‍ ബാഗ് എന്ന് പേരിട്ട് വിളിച്ചത്. എന്തുകൊണ്ട് ഷെഹീന്‍ ബാഗ്? അന്‍സറുള്ളയ്ക്ക് അതിന് കാരണങ്ങളുണ്ട്. സാരെ ജഹാ സെ അച്ച എഴുതിയ ഇക്ബാലിന്റെ മറ്റൊരു കവിതാ ശകലത്തില്‍നിന്നാണ് ആ പേര് അന്‍സറുള്ളയ്ക്ക് ലഭിച്ചത്. 1935 ല്‍ അദ്ദേഹം എഴുതിയ ബാല്‍ ഇ ജിബ്രില്‍ എന്ന കവിതയിലെ വരികളാണ് അന്‍സറുള്ളയ്ക്ക് ഇതിനുള്ള പ്രേരണയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തു ഷെഹീന്‍ ഹെ, പര്‍വാസ് ഹൈ കാം തേര, തേര സാമ്‌നെ ആസ്മാന്‍ ഔര്‍ ബി ഹൈ എന്ന വരികളില്‍നിന്നാണ് ഷെഹീന്‍ ബാഗ് എന്ന പേര് അന്‍സറുള്ളയ്ക്ക് ലഭിച്ചത്. പറക്കാന്‍ ഇനിയും ആകാശം ബാക്കിയുള്ള, പറക്കുകയെന്ന ഉത്തരവാദിത്തമുള്ള പക്ഷി,. ഷെഹിന്‍. 'എന്നെ വല്ലാതെ ആവേശം കൊള്ളിച്ച കവിതയായിരുന്നു അതുകൊണ്ടാണ് എന്റെ കോളനിക്ക് ആ പേരിട്ടത്. 1992 ല്‍ ഡല്‍ഹി ഡവലപ്‌മെന്റ് അഥോറിറ്റിയുടെ ഭാഗമായി മാറി ഈ ഹൗസിംങ് കോളനി. പിന്നീട് ഇതിന്റെ പേര് അബ്ദുള്‍ ഫസല്‍ എന്‍ക്ലേവ് പാര്‍ട്ട് 2 എന്നായെങ്കിലും ഇപ്പോഴും അറിയപ്പെടുന്നത് ഷെഹിന്‍ ബാഗ് എന്ന് തന്നെ.

പേരിനെ അന്വര്‍ത്ഥമാക്കി കൊണ്ടാണ് ഷഹീന്‍ ബാഗ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നതെന്ന് അന്‍സറുള്ള പറയുന്നു. പറക്കുകയെന്നതാണ് പറവകളുടെ ദൗത്യമെന്നാണ് ഇക്ബാല്‍ പാടിയത്. വിവേചനത്തിനെതിരെ പ്രതിരോധിക്കുകയെന്നതാണ് ജനങ്ങളുടെ ഉത്തരവാദിത്തമെന്ന് കൊടും ശൈത്യത്തെ അതിജീവിച്ചും ഷെഹിന്‍ബാഗില്‍ കഴിയുന്ന ജനക്കൂട്ടവും രാജ്യത്തോട് പറയുന്നു. അതേസമയം, ഷഹീന്‍ പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ അന്‍സറുല്ല രണ്ട് സ്‌കൂളുകള്‍ നടത്തുന്നു, ഒന്ന് പെണ്‍കുട്ടികള്‍ക്കും മറ്റൊന്ന് ആണ്‍കുട്ടികള്‍ക്കും. ഇതോടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് ഷഹീന്‍ ബാഗ് വാര്‍ത്തകളില്‍ നിറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category