1 GBP = 94.00 INR                       

BREAKING NEWS

നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലെ വിഡിയോ പുറത്തു വന്നതോടെ ക്രൂരത പുതിയ തലത്തിലെത്തി; പിന്നീട് അറിയിച്ചത് മകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു എന്ന്; ബെംഗളൂരുവില്‍ എത്തിയപ്പോള്‍ കേട്ടത് മരണവും; പരാതിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ അറിഞ്ഞത് മകളുടെ ശരീരത്തില്‍ ആന്തരികാ അവയവങ്ങള്‍ ഒന്നും ഇല്ലെന്ന സത്യം; തലച്ചോറു പോലും എടുത്തു മാറ്റിയത് തെളിവ് നശീകരണത്തിനും; ആള്‍ദൈവം നിത്യാനന്ദയുടെ ക്രൂരതയ്ക്ക് തെളിവായി ഝാന്‍സി റാണി എന്ന അമ്മയുടെ കരച്ചില്‍

Britishmalayali
kz´wteJI³

ചെന്നൈ: 2014ലാണ് സംഗീത മരിക്കുന്നത്. അന്നുമുതല്‍ നീതിക്കായി ഈ അമ്മ പോരാടുകയാണ്. ഇതോടെയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സ്വാമി നിത്യാനന്ദ ഒളിവില്‍ പോയതും. ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വന്തം രാജ്യം സ്ഥാപിച്ച് അവിടെ വിരാജിക്കുകയാണ് നിത്യാനന്ദ.

ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ച് കാത്തിരിപ്പിലും. സമൂഹമാധ്യമങ്ങളില്‍ തുടരെ തുടരെ ഇയാള്‍ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. എന്നിട്ടും പൊലീസും പട്ടാളവും ഒന്നും അനങ്ങുന്നില്ല. ഇതിനിടെയിലും തമിഴ്നാട്ടില്‍ കത്തി പടരുകയാണ് നിത്യാനന്ദയുടെ വിവാദങ്ങള്‍. എല്ലാ കുറ്റങ്ങള്‍ക്കും നിത്യാനന്ദയ്ക്കൊപ്പം നിന്ന വിശ്വസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ തെളിവുസഹിതം വാര്‍ത്ത പുറത്തുവിടുന്നത്. സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍ ഏവരേയും ഞെട്ടിക്കുന്നതാണ്. ആള്‍ദൈവത്തിന്റെ ക്രൂരതയുടെ മുഖമാണ് അവര്‍ വരച്ചു കാട്ടുന്നത്. കലൈജ്ഞര്‍ ടിവിയാണ് ഈ അമ്മയുടെ അഭിമുഖം പുറത്തുവിട്ടത്.

അഭിമുഖത്തില്‍ ഝാന്‍സി റാണി പറയുന്നതിങ്ങനെ:
'എന്റെ മകള്‍ സംഗീത ചെറുപ്പം മുതലേ ആത്മീയ വിഷയങ്ങളില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു. ഡിഗ്രി പഠനത്തിന് ശേഷമാണ് അവള്‍ നിത്യാനന്ദയുടെ ആശ്രമത്തിലും അദ്ദേഹത്തിന്റെ വാക്കുകളിലും ആകൃഷ്ഠയാകുന്നത്. ഒരു മാസം ആശ്രമത്തില്‍ കഴിഞ്ഞ് ആത്മീയ വിഷയങ്ങളില്‍ അറിവ് നേടണമെന്ന് മകള്‍ പറഞ്ഞു. അവളുടെ ഇഷ്ടത്തിന് ഞാനും സമ്മതിച്ചു. അങ്ങനെ അവള്‍ ആശ്രമത്തിലെത്തി. ഒരു മാസം കഴിഞ്ഞിട്ടും മകള്‍ തിരിച്ചുവന്നില്ല. ഞാന്‍ പോയി വിളിച്ചപ്പോള്‍. അമ്മാ ഞാന്‍ ഇവിടെ ഹാപ്പിയാണ്. എനിക്ക് കുറച്ച് നാള്‍ കൂടി ഇവിടെ നില്‍ക്കണം എന്നാണ് പറഞ്ഞത്.

പിന്നീട് പലപ്പോഴും വീട്ടിലേക്ക് വിളിച്ചിട്ടും അവള്‍ വന്നില്ല. ആറുമാസങ്ങള്‍ക്ക് ശേഷം ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ കാവി ധരിച്ചിരിക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ മുന്നില്‍ വച്ച്, അവളെ കൊണ്ട് ഞങ്ങള്‍ക്ക് ബലി ഇടീച്ചു. ഇത് ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ചോദിച്ചപ്പോള്‍ ആശ്രമത്തിനൊപ്പം ചേരാനാണ് താല്‍പര്യമെന്നും ഇവിടെ ഒരു ജോലിയും ലഭിച്ചെന്ന് മകള്‍ പറഞ്ഞു.

നിത്യാനന്ദയുടെ പ്രസംഗങ്ങളും ആശ്രമത്തിലെ പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ജോലിയാണ് മകള്‍ക്ക് അവര്‍ കൊടുത്തത്. പക്ഷേ പിന്നീട് ഞങ്ങള്‍ക്ക് മനസിലായി അവിടെ നടക്കുന്ന ക്രൂരതകള്‍. ഒരിക്കല്‍ ഞങ്ങള്‍ അവളെ കാണാന്‍ പോയപ്പോള്‍ പത്തോളം പേര്‍ ചേര്‍ന്ന് ഒരു എന്‍ജിനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോള്‍ അവിടെ നിന്ന മറ്റൊരു പയ്യന്‍ പറഞ്ഞു. അമ്മാ അമ്മയുടെ മകള്‍ക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല് നോക്കിയാ മതി അടികൊണ്ട പാടുകള്‍ കാണാമെന്ന്. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്. അതിക്രൂരമായി മര്‍ദിച്ച പാടുകള്‍ കാണാം.

ഇനി ഇവിടെ നില്‍ക്കേണ്ടെന്ന് ഉറപ്പിച്ച് മകളെ ഞാന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. മകളുടെ പേരില്‍ ഒരുപാട് ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദവ വിഡിയോ പുറത്തുവന്നതിന് പിന്നില്‍ മകളാണെന്ന് അവര്‍ പറഞ്ഞു. അതിന് വ്യക്തത വരാതെ പുറത്തുവിടാന്‍ പറ്റില്ലെന്ന് പറഞ്ഞ് എന്നെ പുറത്താക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് ഫോണ്‍ വന്നു ആശ്രമത്തില്‍ നിന്നും. മകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു ആശുപത്രിയിലാണ് വേഗം വരണമെന്ന്. ഒരിക്കലും അവള്‍ക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ അറ്റാക്ക് വരും. ഞാന്‍ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ അവള്‍ മരിച്ചെന്നാണ് കേള്‍ക്കുന്നത്. ഞാന്‍ ആകെ തളര്‍ന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാന്‍ ഞാന്‍ പറഞ്ഞു.

അപ്പോള്‍ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തില്‍ തന്നെ സംസ്‌കരിച്ചാല്‍ മതിയെന്നാണ്. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് മകളെ െകാണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഞാന്‍ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു.

അങ്ങനെ ഞാന്‍ പരാതി നല്‍കി. മൃതദേഹം വീണ്ടും റീ പോസ്റ്റുമോര്‍ട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തില്‍ ആന്തരികാ അവയവങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. തലച്ചോറ് പോലും. ഇതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവര്‍ മകളുടെ മൃതദേഹം തന്നുവിട്ടത്. ' ഝാന്‍സി റാണി അഭിമുഖത്തില്‍ പറഞ്ഞു.

ബലാത്സംഗക്കേസിലും ബാലാപഹരണക്കേസിലും പ്രതിയായി രാജ്യംവിട്ട വിവാദ സന്ന്യാസി നിത്യാനന്ദയ്ക്കെതിരേ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതരരാജ്യങ്ങള്‍ കൈമാറുന്നത് നിര്‍ബന്ധമാക്കുന്ന ബ്ളൂകോര്‍ണര്‍ നോട്ടീസാണ് ഇറക്കിയത്. ഗുജറാത്ത് പൊലീസിന്റെ ആവശ്യപ്രകാരമാണ് അന്താരാഷ്ട്ര പൊലീസ് സംഘടനയായ ഇന്റര്‍പോളിന്റെ നടപടി. അഹമ്മദാബാദിലെ ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെക്കുകയും ജോലിയെടുപ്പിക്കുകയുംചെയ്ത കേസില്‍ പ്രതിയാണ് നിത്യാനന്ദ. കുട്ടികളുടെ അച്ഛനമ്മമാരുടെ പരാതിയില്‍ ആശ്രമത്തിന്റെ നടത്തിപ്പുകാരികളായ രണ്ട് സന്ന്യാസിനിമാരെ അറസ്റ്റുചെയ്തിരുന്നു. നിത്യാനന്ദ വിദേശത്തായതിനാല്‍ പിടികൂടാനായിട്ടില്ല. പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അച്ഛന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ പോകുന്നതെന്ന് ഇവര്‍ വിദേശത്തുനിന്ന് അയച്ച സത്യവാങ്മൂലം ഗുജറാത്ത് ൈഹക്കോടതിയുടെ പരിഗണനയിലാണ്.

കര്‍ണാടകത്തില്‍ ഒരു ബലാത്കാരക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് നിത്യാനന്ദ വിദേശത്തേക്ക് മുങ്ങിയത്. ഡിസംബറില്‍ ഇയാളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാനുള്ള അപേക്ഷ സര്‍ക്കാര്‍ തള്ളിയതുമാണ്. അതിനുശേഷമാണ് അഹമ്മദാബാദിലെ കേസുണ്ടായത്. ഇക്വഡോറില്‍ ഒരു ദ്വീപ് വാങ്ങി കൈലാസമെന്ന് പേരിട്ട് ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി നിത്യാനന്ദ ഒരു വെബ്‌സൈറ്റിലൂടെ അവകാശമുന്നയിച്ചു. എന്നാല്‍, ഇക്വഡോര്‍ ഇത് നിരാകരിച്ചു. നിത്യാനന്ദ ഹെയ്റ്റിയിലേക്ക് പോയതായി അറിയിക്കുകയുംചെയ്തു. കേസുകളെത്തുടര്‍ന്ന് അഹമ്മദാബാദിലെ ആശ്രമം പൂട്ടി നടത്തിപ്പുകാര്‍ ബെംഗളൂരുവിലേക്ക് മടങ്ങിയിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാന്‍ കഴിയുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെടുമെന്ന് ഗുജറാത്ത് പൊലീസ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category