1 GBP = 94.40 INR                       

BREAKING NEWS

68,000 കോടി ബാധ്യതയുള്ള എയര്‍ ഇന്ത്യ എന്ന വെള്ളാനയെ എത്ര വേഗം കുഴിച്ചു മൂടുന്നുവോ അത്രയും രാജ്യസ്‌നേഹിയാണ് മോദിയെന്ന് പറയേണ്ടി വരും; ഓരോ ദിവസവും നികുതി പണത്തില്‍ നിന്നും 50 കോടി വീതം കളയുന്ന ഈ മാരകായുധം കാക്കാന്‍ ആരാണ് ശ്രമിക്കുന്നത്? എയര്‍ ഇന്ത്യയുടെ വിധി തന്നെ നമ്മുടെ ആനവണ്ടിക്കും ഉണ്ടായെങ്കില്‍ എന്ന് ആശിക്കാനാവുമോ?

Britishmalayali
kz´wteJI³

യര്‍ ഇന്ത്യ അടച്ച് പൂട്ടുകയാണ്. ഇന്ത്യയുടെ ലോകത്തെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡാണ് എയര്‍ ഇന്ത്യ. ആഫ്രിക്കയിലെ എത്യോപ്യ മുതല്‍ അമേരിക്കയിലെ വാഷിംങ്ടണ്‍ വരെ, അല്ലെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മുതല്‍ ഗള്‍ഫിലേയും മധ്യേഷ്യയിലേയും ഒക്കെ രാജ്യങ്ങള്‍ വരെ പറന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മഹാരാജാവിന് അന്ത്യചുംബനം നല്‍കുകയാണ്. എയര്‍ ഇന്ത്യ വാങ്ങാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിരിക്കുന്നു. ഇതിന് മുമ്പ് ഒന്നിലേറെ തവണ എയര്‍ ഇന്ത്യയുടെ ഭാഗികമായ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഏറ്റവുമൊടുവില്‍ 78 ശതമാനം വരെ വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും ആരും വാങ്ങാനായി മുമ്പോട്ട് വന്നില്ല.

അതുകൊണ്ട്, ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത് എയര്‍ ഇന്ത്യ മുഴുവനായി വില്‍ക്കുന്നതിനാണ്. അതായത്, എയര്‍ ഇന്ത്യ എന്ന കമ്പനിയും അതിന്റെ സബ്സിഡിയറി കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും മുഴുവനായും ഏതെങ്കിലും ഒരു സ്വകാര്യ വ്യക്തിക്ക് വില്‍ക്കാന്‍ തയ്യാറാവുന്നു. ഏതെങ്കിലും ഒരു വിദേശ കമ്പനിക്ക് ഇത് വാങ്ങാന്‍ താല്പര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും ഒരു കമ്പനിയുമായി സഖ്യത്തില്‍ ഏര്‍പ്പെടണം എന്ന് മാത്രം. കാരണം പൂര്‍ണമായും വിദേശ നിക്ഷേപം വിമാന കമ്പനികളില്‍ നടത്തുന്നതിന് ഇന്ത്യ ഇപ്പോഴും അനുമതി നല്‍കിയിട്ടില്ല. ഗള്‍ഫിലെ പ്രമുഖമായ എത്തിഹാതും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയും ഇതിന് മുമ്പ് എയര്‍ ഇന്ത്യ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ത്തിയാകാതെ പോയത് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് വരുന്ന ശതകോടികളുടെ നഷ്ടം തന്നെയാണ്.

എയര്‍ ഇന്ത്യക്ക് ഏതാണ്ട് 68,000 കോടി രൂപയുടെ ബാധ്യത മാത്രമുണ്ട്. അതില്‍ 23,000കോടി രൂപ ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ എയര്‍ ഇന്ത്യ വില്‍ക്കാന്‍ കഴിയൂ. അതായത്, എയര്‍ ഇന്ത്യ എന്ന ഇന്ത്യയുടെ അഭിമാന കമ്പനി ആരെങ്കിലും വാങ്ങണമെങ്കില്‍ അവര്‍ക്ക് അതുവഴി ലഭിക്കുന്നത് ആസ്തിയല്ല, നേരെമറിച്ച് 23,000 കോടി രൂപയുടെ ബാധ്യതയാണ്. ബാക്കി ബാധ്യതകള്‍ ഒരുപക്ഷേ സര്‍ക്കാര്‍ ഏറ്റെടുക്കുകയും വീട്ടുകയും ചെയ്യുമായിരിക്കും. അതുകൊണ്ടു തന്നെ ഈ വിമാനക്കമ്പനി വാങ്ങാന്‍ ആരെങ്കിലും മുമ്പോട്ട് വരുമോ എന്ന ഉറപ്പില്ല. പ്രത്യേകിച്ച് മുംബെയിലേയും ഡല്‍ഹിയിലേയും ആസ്ഥാന മന്ദിരങ്ങള്‍ ഈ കമ്പനി വില്‍പ്പനയ്ക്കൊപ്പം വില്‍ക്കുന്നുമില്ല. അത് ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്വത്തായി തുടരും. ബാക്കി ഓഫീസുകളും സ്ഥാപനങ്ങളും 127 വിമാനങ്ങളും അടക്കമുള്ള സ്വത്തുക്കളാണ് വില്‍ക്കുന്നത്.

അവയെല്ലാം കൂടി വിറ്റ ശേഷം 23,000 കോടി രൂപ ബാധ്യതയും അടച്ചാല്‍ എന്ത് ലാഭം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് എയര്‍ ഇന്ത്യയുടെ വില്‍പ്പന നടക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. അഥവാ അത് നടന്നില്ലെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റിന് ലഭിക്കാന്‍ ഇടയുള്ള ശതകോടികള്‍ നഷ്ടപ്പെടുത്തിക്കൊണ്ട് അത് അടച്ച് പൂട്ടും എന്ന് സര്‍ക്കാര്‍ കട്ടായം പറഞ്ഞിരിക്കുന്നു. അതായത്, എയര്‍ ഇന്ത്യ ആരും വാങ്ങിയില്ലെങ്കില്‍ ഇപ്പോഴുള്ള ആസ്തി മൂല്യങ്ങളൊക്കെ വിറ്റൊഴിഞ്ഞ് എയര്‍ ഇന്ത്യ അടച്ച് പൂട്ടും എന്നര്‍ത്ഥം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category