1 GBP = 94.40 INR                       

BREAKING NEWS

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ പരിശുദ്ധ നിത്യസഹായ മാതാവിന്റെ ഇടവക ദിനം ഭക്തിനിര്‍ഭരമായി

Britishmalayali
സുധീഷ് തോമസ്

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷന്‍ സെന്റര്‍ ആയ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ സെന്ററിന്റെ പ്രഥമ ഇടവക ദിനം കിംഗ്സ് ഹാളില്‍ വച്ച് അതി വിപുലമായി ആഘോഷിച്ചു. 

രാവിലെ 9. 45 ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും ഇടവക വികാരിയായ റവ. ഫാ: ജോര്‍ജ് എട്ടുപറയിലിനെയും കൈക്കരന്മാരായ സിബി പൊടിപാറ, സിബി ജോസ്, ജിജോ ജോസഫ്, ബ്ലസന്‍ കോലഞ്ചേരി, ഫാമിലി കോര്‍ഡിനേറ്റര്‍ ക്രിസ്റ്റി സെബാസ്റ്റ്യനും മറ്റ് ആഘോഷ കമ്മറ്റി അംഗങ്ങളും എസ്വൈഎമ്മിന്റെ ബാന്റ് മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു. 10 മണിയ്ക്ക് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സാമ്പ്രിക്കല്‍ ഇടവക വികാരി റവ. ഫാ: ജോര്‍ജ് എട്ടുപറയില്‍, റവ. ഫാ: ജോബിന്‍ എന്നിവര്‍ ചേര്‍ന്ന് ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. 

ഇടവക ദിനാഘോഷ സമ്മേളനവും ഇടവകയുടെ ദമ്പതീവര്‍ഷവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇടവക വികാരി റവ. ഫാ: ജോര്‍ജ് എട്ടുപറയില്‍ ഫാ: ജോബിന്‍ കൈക്കരന്‍ സിബി ജോസ്, പാരീഷ് കൗണ്‍സില്‍ മെമ്പര്‍ ഡിക്ക് ജോസ്, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപിക മേരി ബ്ലസന്‍ ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദമ്പതികളായ ടോമി - ആനി ചുമ്മാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 

കൈക്കരനായ ജിജോ ജോസഫ് സ്വാഗത പ്രസംഗം പറഞ്ഞു. തുടര്‍ന്ന് കൈക്കാരന്മാര്‍ ചേര്‍ന്ന് ഇടവക വികാരി ഫാ: ജോര്‍ജ് എട്ടുപറയിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ വര്‍ഷത്തെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളെ മൊമന്റോ നല്‍കി ആദരിച്ചു. കൈക്കരന്‍ സിബി പൊടിപാറ നന്ദി പറഞ്ഞു. തുടര്‍ന്ന് സ്വാദിഷ്ടമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ക്കാലം നടന്ന സണ്‍ഡേ സ്‌കൂള്‍ ബൈബിള്‍ കലോത്സവം സ്പോട്സ് ഡേ മത്സര വജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സമ്മാനിച്ചു.

അതിനു ശേഷം ഇടവകയിലെ മതബോധന വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ നടത്തപ്പെട്ട അതിമനോഹരമായ വിവിധ കലാപരിപാടികള്‍ കാതിനും മിഴികള്‍ക്കും ഇമ്പമാര്‍ന്ന എല്‍ഇഡി സ്‌ക്രീനും സൗണ്ട് സിസ്റ്റവും ഇടവകാംഗങ്ങള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മെന്‍സ് ഫോറവും വിമന്‍സ് ഫോറവും ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്ത 100 പൗണ്ടിന്റെ ചെക്ക് പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച ഇടവകദിന ലക്കി ഫോട്ടോ വിന്നറായ ലീന ഫെനീഷിന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സമ്മാനിച്ചു. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റി അംഗങ്ങളുടെ കഠിന അദ്ധ്വാനം പ്രശംസനീയമായിരുന്നു. ഇടവക ദിനാഘോഷ പരിപാടികള്‍ വൈകുന്നേരം ആറരയോടെ സമാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category