1 GBP = 93.20 INR                       

BREAKING NEWS

മാധ്യമപ്രവര്‍ത്തകനെയും ഭാര്യയും കെട്ടിയിട്ട് ആക്രമിച്ച് കവര്‍ച്ച നടത്തിയതുള്‍പ്പടെ കൊലപാതക കേസുകളിലും പ്രതി; ബംഗ്ലാദേശ് സ്വദേശി പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു; സംഭവം കാക്കനാട് ജില്ലാജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനില്‍ നിന്നും ചാടി

Britishmalayali
kz´wteJI³

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് ആക്രമിച്ച് കവര്‍ച്ച നടത്തിയതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ യുവാവ് ജയില്‍മാറ്റുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടു. മാതൃഭൂമി ദിനപത്രം കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെ ആക്രമിച്ച് കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി ബംഗ്ലാദേശ് സ്വദേശി മാണിക്ക് സര്‍ദരാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ഇയാളെ എറണാകുളം ജയിലിലേക്ക് ട്രെയിനില്‍ കൊണ്ടുപോവുന്നതിനിടെയാണ് ചെറുതുരുത്തി ഭാഗത്തു വച്ച് ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടത്. കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

കണ്ണൂരിലെ കവര്‍ച്ചാക്കേസിന് പുറമേ കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മാണിക്ക് സര്‍ദര്‍. കണ്ണൂരിലെ കവര്‍ച്ചാക്കേസില്‍ ഹൂബ്ലിയില്‍വച്ചാണ് മാണിക്ക് സര്‍ദറിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ബംഗ്ലാദേശ് സ്വദേശികളായ കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ തലയില്‍ മുറിവുള്ളതായും ടീഷര്‍ട്ടും ബര്‍മൂഡയുമാണ് ധരിച്ചതെന്നും പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്നും ചെറുതുരുത്തി പൊലീസ് അറിയിച്ചു

2018 സെപ്റ്റംബര്‍ ആറിനാണ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും മര്‍ദിച്ച് അവശരാക്കിയ ശേഷം വീട് കൊള്ളയടിച്ചത്. മര്‍ദിച്ചവശരാക്കിയ ഇരുവരെയും സംഘം വീട്ടിനുള്ളില്‍ കെട്ടിയിടുകയും ചെയ്തു. 25 പവന്‍ സ്വര്‍ണവും 15000 രൂപയുമാണ് ബംഗ്ലാദേശ് സ്വദേശികള്‍ കവര്‍ച്ച ചെയ്തത്. 50 പേരിലേറെയുള്ള വന്‍ സംഘമാണിത്. ഇവരില്‍ പലരും കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു.

ഡല്‍ഹിയിലെ വിലാസം നല്‍കുകയും പലയിടത്തായി കവര്‍ച്ച നടത്താന്‍ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്. ഈ സംഘത്തിലുള്‍പ്പെട്ടവരാണ് കണ്ണൂരില്‍ കൊള്ള നടത്തിയതെന്നാണ് അന്ന് നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. ആക്രമിച്ച് കീഴടക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന രീതി ഏതൊക്കെ സംഘങ്ങള്‍ക്കുണ്ടെന്ന പരിശോധനയാണ് അന്വേഷണസംഘത്തെ ബംഗ്ലാദേശികളിലെത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category