1 GBP = 92.00 INR                       

BREAKING NEWS

പൗരത്വ ഭേദഗതിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നും വായിക്കില്ലെന്നും പറഞ്ഞ് സര്‍ക്കാരിന് ഗവര്‍ണ്ണര്‍ കത്തു കൊടുത്തു; വായിച്ചില്ലെങ്കിലും എഴുതി കാണിക്കുമെന്ന് സര്‍ക്കാരും; ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ ഗവര്‍ണ്ണര്‍ രാവിലെ സഭയില്‍ എത്തും; 18-ാം ഖണ്ഡിക വിട്ടു കളയുമെന്ന് ഉറപ്പായെങ്കിലും എതിര്‍ പരാമര്‍ശം നടത്തുമോ എന്നറിയാന്‍ കാതോര്‍ത്ത് കേരളം; നിയമസഭാ യോഗം ഇന്ന് ചേരുമ്പോള്‍ എങ്ങും കൗതുകം ബാക്കിയാവുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: 2020ലെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന് വേണ്ടി കാതോര്‍ക്കുകയാണ് കേരളം. മുമ്പൊരിക്കിലും ഇല്ലാത്ത ആകാംഷ. നയപ്രഖ്യാപനപ്രസംഗം ബുധനാഴ്ച നിയമസഭയില്‍ വായിക്കാനിരിക്കേ, പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നയപ്രഖ്യാപനത്തിലെ പൗരത്വ ഭേദഗതി നിമയവുമായി ബന്ധപ്പെട്ട വാചങ്ങള്‍ ഗവര്‍ണ്ണര്‍ സഭയില്‍ വായിക്കില്ല. എന്നാല്‍ ഇതിനെതിരെ സഭയില്‍ പരസ്യമായി ഗവര്‍ണ്ണര്‍ പ്രതികരണം നടത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. കടുത്ത വിയോജിപ്പിനിടേയും ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനാണ് ഗവര്‍ണ്ണര്‍ നിയമസഭയില്‍ എത്തുന്നത്.

നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനല്‍കി. സര്‍ക്കാരിന്റെ നിലപാടിനു വഴങ്ങില്ലെന്നു വ്യക്തമാക്കുന്നതാണ് പ്രസംഗത്തിന്റെ തലേന്നുള്ള ഗവര്‍ണറുടെ കത്ത്. പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ്. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണ്ണര്‍ പ്രസംഗം വായിച്ചില്ലെങ്കിലും അത് സഭയ്ക്കുള്ളില്‍ എഴുതികാണിക്കും. അതിനുള്ള സംവിധാനം ഇന്ന് നിയമസഭയിലുണ്ട്. ഇത് ഗവര്‍ണ്ണര്‍ക്കും അറിയാം. അതുകൊണ്ടാണ് ഇനി എന്താകും ഗവര്‍ണ്ണറുടെ നിലപാടെന്നത് ചര്‍ച്ചയാകുന്നത്. 18-ാം ഖണ്ഡിക വിട്ടു കളയുമെന്ന് ഉറപ്പായെങ്കിലും എതിര്‍ പരാമര്‍ശം നടത്തുമോ എന്നറിയാന്‍ കാതോര്‍ക്കുകയാണ് കേരളം.

ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ച് എല്ലാവര്‍ഷവും സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും സഭാംഗങ്ങളെ അറിയിക്കണമെന്നത് ഗവര്‍ണറുടെ ചുമതലയാണെന്ന് യൂണിയന്‍ ഓഫ് ഇന്ത്യയും ബസവയ്യ ചൗധരിയും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ വായിക്കേണ്ടത് നയപ്രഖ്യാപന രേഖയാണ്. പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നത്. പൗരത്വനിയമത്തെപ്പറ്റി പരാമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ല. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ അതേപടി അംഗീകരിക്കണമെന്നാണ് നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ നിലപാട്. ഇതിനെ ചോദ്യം ചെയ്താണ് ഗവര്‍ണ്ണര്‍ സര്‍ക്കാരിന് മറുപടി കത്ത് നല്‍കിയത്. ഇതില്‍ തന്റെ നിലപാട് വിശദീകരിക്കുന്നുമുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ ഒരു വാക്ക് പോലും വായിക്കില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കുന്നുണ്ട്.

കോടതിവിധി ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇതനുസരിച്ച് നയവും പരിപാടിയും സര്‍ക്കാരിന്റെ അഭിപ്രായവും തമ്മില്‍ മുഖ്യമന്ത്രിതന്നെ കൂട്ടിക്കുഴയ്ക്കുന്നുവെന്നു വ്യക്തം. നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണര്‍ അവതരിപ്പിക്കണമെന്ന് ഭരണഘടനയും സുപ്രംകോടതിയും പറഞ്ഞിട്ടില്ല. പൊതുസുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്‌നമാണെങ്കില്‍ കാര്യനിര്‍വഹണ ചട്ടത്തിന്റെ 34 (2) അനുസരിച്ച് പ്രത്യേകമായി ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. നിയമസഭാ നടപടിക്രമങ്ങളുടെ 119-ാം ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചര്‍ച്ചചെയ്യാന്‍ പാടില്ല. മന്ത്രിസഭയുടെ പരിധിക്കുപുറത്ത് ഭരണഘടനാപരമായ വിഷയമാണെങ്കില്‍ ഗവര്‍ണര്‍ക്ക് സ്വയംവിവേചനപരമായ തീരുമാനമെടുക്കാം. 163 (2) അനുച്ഛേദവും നബാം റേബിയ, ബമാങ് ഫെലിക്‌സ് എന്നിവരും അരുണാചല്‍ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും അതാണ് പറയുന്നതെന്ന് ഗവര്‍ണ്ണര്‍ പറയുന്നു.

മുഖ്യമന്ത്രി നയവും പരിപാടിയും അഭിപ്രായവും കൂട്ടിക്കുഴയ്ക്കുന്നുവെന്ന് വാദിക്കുന്ന ഗവര്‍ണര്‍ അദ്ദേഹത്തിനുള്ള കത്തില്‍ ഓക്‌സ്ഫഡ് നിഘണ്ടുവില്‍ നല്‍കിയിരിക്കുന്ന ഇവയുടെ അര്‍ഥങ്ങളും ചൂണ്ടിക്കാട്ടുന്നു. പോളിസി (നയം) എന്നാല്‍ കര്‍മപദ്ധതി. പ്രോഗ്രാം (പരിപാടി) എന്നാല്‍ എന്തിന്റെയെങ്കിലും വികസനത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍. വ്യൂ (കാഴ്ചപ്പാട്) എന്നാല്‍ വ്യക്തിപരമായ അഭിപ്രായം. അതിനാല്‍ അഭിപ്രായത്തെ എത്ര വലിച്ചുനീട്ടിയാലും നയമോ പരിപാടിയോ ആവില്ല. പൗരത്വനിയമത്തിനെതിരായ പ്രതിഷേധം സര്‍ക്കാരിന്റെ അഭിപ്രായ ംമാത്രമാണെന്ന് ഗവര്‍ണ്ണര്‍ ഡിക്ഷണറിയുടെ സാധ്യത ഉപയോഗിച്ച് വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കില്ലെന്ന് ഉറപ്പായി. നയപ്രഖ്യാപനത്തില്‍ വിയോജിപ്പുള്ള ഭാഗങ്ങള്‍ വായിക്കാതെ വിടുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്തിട്ടുള്ളത്. ആദ്യമായാണ് നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നയപ്രഖ്യാപനം ഭാഗികമായെങ്കിലും അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുക്കുന്നത്.

ഗവര്‍ണ്ണര്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രമേയവുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. നിയമസഭയില്‍ നയപ്രഖ്യാപന വേളയില്‍ തന്നെ ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തും. ഗവര്‍ണ്ണര്‍ക്കെതിരായ പ്രമേയം അവതരിപ്പിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കറും വ്യക്തമാക്കി. പൗരത്വ നിയമ വിഷയത്തില്‍ ഇടതുമുന്നണി നേടിയ മേല്‍ക്കൈ മറികടക്കാന്‍ വേണ്ടിയാണ് ഗവര്‍ണ്ണര്‍ക്കെതിരായ എതിര്‍പ്പ് ശക്തമാക്കാനുള്ള യു.ഡി.എഫ് തീരുമാനം. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണ്ണര്‍ നിയമസഭയില്‍ എത്തുമ്പോള്‍ തന്നെ പ്രതിഷേധം നടത്താനാണ് മുന്നണി നേതൃത്വത്തിന്റെ ആലോചന. രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഗവര്‍ണ്ണറോട് സര്‍ക്കാരും എല്‍.ഡി.എഫും മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആരോപണവും യു.ഡി.എഫ് ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു.

ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം തള്ളിക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാടും രാഷ്ട്രീയ ആയുധമാക്കാനാണ് യു.ഡി.എഫ് നീക്കം. അവതരണാനുമതി നിഷേധിച്ചാല്‍ നിയമ നടപടികളികളിലേക്ക് പോകാനാണ് മുന്നണി തീരുമാനം. പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. സാധാരണ സമ്മേളനത്തിനപ്പുറം ഈ ബജറ്റ് സമ്മേളനത്തെ അസാധാരണമാക്കുന്ന ഘടകങ്ങള്‍ അനവധിയാണ്. ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിട്ടും പൗരത്വ നിയമത്തിനെതിരായ എതിര്‍പ്പ് നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല . ഈ സാഹചര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. വേണമെങ്കില്‍ പല മുന്‍ ഗവര്‍ണ്ണര്‍മാരും ചെയ്തപോലെ എതിര്‍പ്പുള്ള ഭാഗം വായിക്കാതെ വിടാം. അതല്ല മുഴുവന്‍ ഭാഗവും വായിച്ച ശേഷം സ്പീക്കറെ എതിര്‍പ്പ് അറിയിക്കുമോ അതോ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട് വിമര്‍ശനം ഉന്നയിക്കുമോ എന്നുള്ളതില്‍ സര്‍ക്കാറിനും പ്രതിപക്ഷത്തിനും ആശങ്കയുണ്ട്.

ഗവര്‍ണ്ണറോട് ഏറ്റുമുട്ടേണ്ടെന്നാണ് സര്‍ക്കാറിന്റെ നിലവിലെ നിലപാട്. അതേ സമയം ഗവര്‍ണ്ണറും സര്‍ക്കാറും തമ്മില്‍ രഹസ്യബന്ധമെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ ആക്രമണം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ പ്രതിഷേധിക്കണോ വേണ്ടയോ എന്നതില്‍ പ്രതിപക്ഷം അന്തിമതീരുമാനമെടുത്തിട്ടില്ല. നയപ്രഖ്യാപനം പിന്നിട്ടാല്‍ പിന്നെ പ്രധാനദിവസം വെള്ളിയാഴ്ച. ഗവര്‍ണ്ണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ നോട്ടീസില്‍ കാര്യോപദേശക സമിതി അന്ന് തീരുമാനമെടുക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ്. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടാതെ വെച്ച ഗവര്‍ണ്ണറെ മറികടക്കാനുള്ള ബില്‍ ആറിന് അവതരിപ്പിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category