1 GBP = 92.00 INR                       

BREAKING NEWS

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള നഗരം തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക്; ഹോങ്കോങും സിയോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് രാജ്യങ്ങള്‍; അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാന്‍ ഞൊടിയിട മതി; പകരാന്‍ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല

Britishmalayali
kz´wteJI³

ബീജിങ്:  കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള നഗരം തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് എന്ന് ശാസ്ത്രജ്ഞര്‍. സമീപ ഭാവിയില്‍ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോസ് ആഞ്ചലസും ന്യൂയോര്‍ക്കും സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോപ് 20 ലിസ്റ്റില്‍ യുകെയാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ ഇടയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം എന്നും ഗവേഷകര്‍ പറയുന്നു.

ഹോങ്കോങും സിയോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് രാജ്യങ്ങളാണ്. അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാന്‍ ഞൊടിയിട മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊറോണ വൈറസ് പകരാന്‍ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടില്ല എന്ന വാര്‍ത്ത ആശ്വാസം പകരുകയാണ്. ഹോങ്കോങ് ആണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാമതായി ഇടം പിടിച്ചത്. തായ്പേയ്, സിഔള്‍, ടോക്കിയോ സിങ്കപ്പൂര്‍ എന്നിവ പട്ടികയില്‍ അടുത്തടുത്ത സ്ഥാനം പിടിച്ചു.

 യുഎസ് ആറാമതും ഓസ്ട്രേലിയ പത്താമതും യുകെ 17-ാമതുമായാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം വുഹാന് പുറമേ ചൈനീസ് നഗരങ്ങളിലേക്കും രോഗം പടര്‍ന്നു പിടിക്കുകയാണ്. ബീജിങ്, ഗാങ്ഷൂ,ഷാങ്ഹായ്, ചോക്കിങ് എന്നിവിടങ്ങളില്‍ ഹൈ റിസ്‌ക് ആണ് ഉള്ളത്. പാരിസ് ലിസ്റ്റില്‍ 27-ാമതും ഫ്രാങ്ക്ഫര്‍ട്ട് 30-ാമതുമായാണ് ഇടംപിടിച്ചത്. അതേസമയം ജര്‍മനിയിലും ഫ്രാന്‍സിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അമേരിക്കയില്‍ അഞ്ച് പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. അതതേസമയം യുകെയില്‍ ഇതുവരെ ആരിയും വൈറസ് ബാധ പിടിപെട്ടതായി സ്ഥിരീകരിച്ചില്ല.

യുകെയില്‍ വുഹാനില്‍ നിന്നെത്തിയ ഒരാളെ സംശയത്തിന്റെ നിഴലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ചൈനയ്ക്ക് പുറത്ത് 17 രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതായാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ മറ്റ് രാജ്യങ്ങളിലേക്ക് പിടിപെടുന്നത് തുടരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം അസുഖം നിയണ്ര വിധേയമാകുമ്പോഴേക്കും 50 ലക്ഷം പേരിലെങ്കിലും കൊറണ വൈറസ് പടര്‍ന്നു പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഇപ്പോള്‍ തന്നെ ഇതുവരെയും ഇതിന് മരുന്നു കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല. 131 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category