1 GBP = 94.40 INR                       

BREAKING NEWS

ബര്‍മിങ്ഹാമിലും കൊറോണ വൈറസ് എത്തി; രോഗബാധിതരുടെ എണ്ണം 5500 ആയി; ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ അതത് പൗരന്മാരെ കാക്കാന്‍ ഇന്നും നാളെയുമായി വുഹാനിലേക്ക്; ഹോട്ടലുകളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം നല്‍കുന്നത് റോബോട്ടുകള്‍; ചൈനയുടെ സങ്കടം കുതിച്ചുയരുന്നതിന്റെ നേര്‍ സാക്ഷ്യങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ബിര്‍മിങ്ഹാം: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ബിര്‍മിങ്ഹാമിലും എത്തി. വുഹാനില്‍ അവധി ആഘോഷിക്കാന്‍ പോയി തിരിച്ചു വന്നയാള്‍ക്ക് കൊറോണ ബാധിച്ചതായാണ് സംശയം. വുഹാനിലെ അവധി ആഘോഷത്തിന് ശേഷം ജി.പിയെ കണ്ട ഇയാളെ സംശയത്തെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചയക്കുകയും പിന്നാലെ പാരാമെഡിക്സ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് റിപ്പോര്‍ട്ട്. ഡ്രൂ ബെന്നറ്റ് എന്ന 39കാരനാണ് കൊറോണ വൈറസ് പിടിപെട്ടതായി സംശയിക്കുന്നത്. ബിര്‍മിങ്ഹാം ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇയാളെ.

വുഹാനിലെ അവധിക്ക് ശേഷം ബ്രിട്ടിനില്‍ തിരിച്ച് വന്നതിന് പിന്നാലെ പനിയുടെ ലക്ഷണങ്ങള്‍ ഇയാളില്‍ കാണുകയും കിടപ്പിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ തിങ്കളാഴ്ച ജിപിയെ കാണാന്‍ പോവുകയും സംശയത്തെ തുടര്‍ന്ന് അദ്ദേഹം വീട്ടിലേക്ക് തിരിച്ചയക്കുകയും ആയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ട് 4.20ഓട് കൂടി ഹസ്മത് സ്യൂട്ടില്‍ ആമ്പുലന്‍സിലെത്തിയ പാരാമെഡിക്സ് സ്റ്റാഫുകള്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു. ബ്ലഡ് ടെസ്റ്റ് നടത്തിയ ശേഷം റിസള്‍ട്ട് വരാനായി ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തിയിരിക്കുയാണ്. അതേസമയം രോഗബാധയുണ്ടായി എന്ന് സംശയിക്കപ്പെടുന്നവര്‍ പ്രത്യേക മുറികളില്‍ വാതില്‍ അടച്ച് ആരുമായും സമ്പര്‍ക്കമില്ലാതെ കഴിയണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം 2,000 ബ്രിട്ടീഷുകാര്‍ വുഹാനില്‍ നിന്നും തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരോടെല്ലാം സ്വയം ഒറ്റപ്പെട്ടിരിക്കാനും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ചെറിയ ചുമയില്‍ നിന്നോ തുമ്മലില്‍ നിന്നോ കൊറോണ വൈറസ് പകരുമെന്നതിനാലാണിത്. ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇതുവരെ 131 പേരുടെ ജീവനെടുത്തതയാണ് റിപ്പോര്‍ട്ട്. കൊലയാളി വൈറസ് ലോകത്തെമ്പാടുമുള്ള 6,000ത്തോളം പേരില്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. യുകെയില്‍ ഇതുവരെ 100ഓളം പേരില്‍ കൊറോണ വൈറസ് ടെസ്റ്റ് ചെയ്തെങ്കിലും എല്ലാവരിലും റിസള്‍ട്ട് നെഗറ്റീവ് ആണ്.

സ്‌ക്രീനിങ് നടത്തി അമേരിക്കന്‍ എയര്‍പോര്‍ട്ടുകള്‍
കൊറോണ വൈറസ് ഭീതി പരത്തി തുടങ്ങിയതോടെ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്‌ക്രീനിങ് ഏര്‍പ്പെടുത്തി തുടങ്ങി. 20 അമേരിക്കന്‍ എയര്‍പോര്‍ട്ടുകളിലും എട്ട് നോര്‍ത്ത് അമേരിക്കന്‍ വിമാനത്തവളങ്ങളിലുമാണ് കൊറോണ വൈറസ് സ്‌ക്രീനിങ് ആരംഭിച്ചത്. ഇതിന് പുറമേ ചൈനയില്‍ നിന്നും വരുന്ന വിമനാനങ്ങളെ അമേരിക്ക സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങുകയാണ്.അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് ദിനം തോറും ഒരു ഡസനോളം വിമാനങ്ങളാണ് ഉള്ളത്. ചൈനയിലേക്കും ഹോങ്കോങിലേക്കുമുള്ള കൂടുതല്‍ ഫ്ളൈറ്റുകള്‍ റദ്ദാക്കുമെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വ്യക്തമാക്കി.

നോര്‍ത്ത് അമേരിക്കയില്‍ എട്ട് പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. മൂന്ന് പേര്‍ കാനഡക്കാരാണ്. അമേരിക്കയില്‍ അഞ്ച് പേര്‍ക്കും കൊറോണ പിടിപെട്ടു. ഇതിന് പിന്നാലെയാണ് 20 എയര്‍പോര്‍ട്ടുകളില്‍ കൊറോണ വൈറസ് സ്‌ക്രീനിങ് ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്. വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാനാണ് ഈ നീക്കം. 2019 ഡിസംബറില്‍ വുഹാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ലോകമെമ്പാടും 5,500 പേരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതും അമേരിക്കയെ ഭയപ്പെടുത്തുന്നു.

കൊറോണ വൈറസ് ബാധയെ തടയാന്‍ ചൈന നിരവധി മരുന്നുകള്‍ ഉപയോഗിച്ചെങ്കിലും ഒന്നും ജനങ്ങളില്‍ ഇതുവരെ ഫലപ്രദയമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചൈനയ്ക്ക എല്ലാ സഹായ വാഗ്ദാനങ്ങളും അമേരിക്ക നല്‍കുന്നുണ്ട്. വിദഗ്ദരടങ്ങിയ മെഡിക്കല്‍ സംഘത്തെയും അമേരിക്ക ചൈനയിലേക്ക് അയച്ചിരുന്നു. അമേരിക്കയില്‍ 110 പേരില്‍ കൊറോണ വൈറസ് ബാധ ടെസ്റ്റ് ചെയ്തിരുന്നു.

ചൈന പിശാചിന്റെ പിടിയില്‍: ഷി ജിങ് പിന്‍
ചൈന ഒരു പിശാചിന്റെ വായില്‍ അകപ്പെട്ടിരിക്കുകയാണ്. ഈ പിശാചില്‍ നിന്നും മോചനമം നേടാനുള്ള യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പറഞ്ഞത്. ഈ പിശാച് ലോകത്താകമാനം പടര്‍ന്നു പിടിക്കുകയാണ്. ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് ഇതു പടര്‍ന്നതായാണ് റിപ്പോര്‍ട്ടെന്നും ഷീ ജിന്‍ പിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ 131 പേര്‍ മരിച്ചതായും ജിന്‍പിങ് സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്നും ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഈ കൊലയാളി വൈറസിനെ തോല്‍പ്പിക്കാനുള്ള മരുന്ന് കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയയും അമേരിക്കയും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യം ഈ വിപത്തിനെ തുരത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15ഓളം രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ജപ്പാനും ജര്‍മനിയിലും ആണ് ചൈനയ്ക്ക് പിന്നാലെ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്.

ഹോട്ടലുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് റോബോട്ടുകള്‍
ചൈനിസ് ഹോട്ടലുകളില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ക്ക്  ഭക്ഷണം വിതരണം ചെയ്യുന്നത് റോബോട്ടുകളാണ്. കിഴക്കന്‍ ചൈനയിലെ ഹാന്‍ഷുവില്‍ 200 വിനോദ സഞ്ചാരികളാണ് കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി 16 റോബോട്ടുകളെയാണ് റൂം ഡോറുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഹോട്ടലുകലില്‍ കഴിയുന്ന പലരും വുഹാന്‍ സന്ദര്‍ശിച്ച ശേഷം ഹാന്‍ഷുവിലേക്ക് എത്തിയവരാണ്. വൈറസ് ബാധ പകരുന്നത് തടയാനായി റോബോട്ടുകള്‍ ഭക്ഷണം റൂുമിന് വെളിയില്‍ കൊണ്ടു വന്ന് വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് അതിഥികള്‍ പുറത്തിറങ്ങി എടുത്ത് കൊണ്ട് മുറിയിലേക്ക് പോവുകയാണ് ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category