1 GBP = 94.20 INR                       

BREAKING NEWS

ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയില്‍ 7.7 മാഗ്‌നിറ്റിയൂഡ് ശക്തിയുള്ള അതിഭയങ്കരമായ ഭൂകമ്പം; ആറോളം രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്; അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും; മിക്കയിടങ്ങളിലും വന്‍ തോതില്‍ ഒഴിപ്പിക്കല്‍ തുടരുന്നു: ലോകം മറ്റൊരു വമ്പന്‍ ദുരന്തത്തിന്റെ ഭീതിയില്‍

Britishmalayali
kz´wteJI³

ജമൈക്ക: കരീബിയന്‍ രാജ്യങ്ങളായ ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിലുണ്ടായത് അതിഭയങ്കരമായ ഭൂകമ്പം. റിക്ചര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ മിക്ക രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ജമൈക്ക, ക്യൂബ, സെയ്മാന്‍ ദ്വീപ് തുടങ്ങി ആറോളം രാജ്യങ്ങളിലാണ് ചൊവ്വാഴ്ച സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  കരീബിയന്‍ ദ്വീപ സമൂഹങ്ങള്‍ പലതും മുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മിക്കയിടങ്ങളിലും വന്‍ തോതില്‍ ഒഴിപ്പിക്കല്‍ തുടരുന്നു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അനേകം പേരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നതിന് പിന്നാലെ  ലോകം മറ്റൊരു വമ്പന്‍ ദുരന്തത്തിന്റെ ഭീതിയിലേക്ക് വീണിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക 2.10ഓട് കൂടി ജമൈക്കയുടെയും ക്യൂബയുടെയും കടലിടുക്കിലാണ് ഭൂകമ്പം ഉണ്ടായത്. 72 മൈല്‍ അകലെയുള്ള ജമൈക്കയിലെ ലൂസിയയും 87 മൈല്‍ അകലെയുള്ള ക്യൂബയിലെ നിക്വരോയും ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 6.2 മൈല്‍ ആഴത്തിലുള്ള ഭൂകമ്പമാണ് ഇവിടെ ഉണ്ടായതെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട്.

ഭൂമി കുലുങ്ങുന്നതായി ജനങ്ങള്‍ക്ക് തോന്നിയതോടെ ജമൈക്കയിലേയും ക്യൂബയിലേയും സ്‌കൂളുകള്‍ ഒഴിപ്പിച്ചു. അമേരിക്കയിലെ മിയാമിയില്‍ നിന്നും വളരെ ദൂരത്തിലാണ് ഭൂകമ്പം ഉണ്ടായതെങ്കിലും അതിന്റെ പ്രകമ്പനം മിയാമിയിലും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ഉയര്‍ന്ന നിലകളുള്ള കെട്ടിടങ്ങളില്‍ നിന്നും മറ്റും ആളുകളെ ഒഴുപ്പിച്ചു. അതേസമയം ഭൂകമ്പത്തിന് പിന്നാലെ അതിശക്തമായ സുനാമിയും ഉണ്ടായേക്കുമെന്നാണ് ദി പെസഫിക് സുനാമി വാണിങ് സെന്ററില്‍ നിന്നുള്ള മുന്നറിയിപ്പ്. തിരമാലകള്‍ സാധാരണ നിലയില്‍ നിന്നും 3.5 അടിവരെ ഉയരുമെന്നും ബെലൈസ്, ക്യൂബ, ഹോണ്ടുറാസ്, മെക്സികോ, ജമൈക്ക, സെയ്മാന്‍ ദ്വീപ് എന്നിവിടങ്ങളില്‍ നാശം വിതച്ചേക്കുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഭൂകമ്പത്തിന് പിന്നാലെ ഉച്ചതിരിഞ്ഞ് 3.45ഓടെയാണ് സുനാമി മുന്നറിയിപ്പ് വന്നത്. മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഭീതി പരത്തിക്കൊണ്ട് വ്യാപകമായി ഈ വാര്‍ത്ത പരക്കുകയും ചെയ്തു. ഭൂകമ്പത്തെ തുടര്‍ന്ന് പലയിടങ്ങളിലും വിള്ളല്‍ വീഴുകയും സിങ്ക്ഹോള്‍ തുറന്ന് പോവുകയും പൈപ്പുകള്‍ പൊട്ടുകയും ചെയ്തു. എന്നാല്‍ എങ്ങും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം  തുടര്‍ ചലനങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന ഭയവും ഉണ്ട്. വൈകിട്ട് അഞ്ച് മണിയോടെ 6.5 മാഗ്‌നിറ്റിയൂഡില്‍ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായി. വന്‍ നാശനഷ്ടങ്ങളൊന്നും ഭൂകമ്പത്തില്‍ ഉണ്ടായില്ലെങ്കിലും ജനങ്ങള്‍ ഭയചകിതരായിരിക്കുകയാണ്. കിഴക്കന്‍ ക്യൂബയിലെ സാന്റിയാഗോയില്‍ ശക്തമായ ചലനമണ് ഉണ്ടായത്.

സുനാമി ഭീതിയെ തുടര്‍ന്ന് സെയ്മാന്‍ ദ്വീപില്‍ തീരത്തോട് അടുത്ത് താമസിക്കുന്നവരെ എല്ലാം മുന്‍കരുതലെന്നോണം ഒഴിപ്പിച്ചു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്നും 155 മൈല്‍ മാത്രം അകലമുള്ള ഇവിടെ റോഡുകളില്‍ വിള്ളലുകള്‍ വീഴുകയും ഓടകള്‍ തകരുകയും മാന്‍ഹോളുകള്‍ തകരുകയും ചെയ്തിരുന്നു. അതേസമയം മിയാമിക്ക് പുറമേ അമേരിക്കന്‍ നഗരമായ ഫ്ളോറിഡയിലും നേരിയ തോതില്‍ ഭൂകമ്പം അനുഭവപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category