1 GBP = 92.00 INR                       

BREAKING NEWS

കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാന്‍ ഏഴ് ദിവസം എടുക്കുമെന്നതിനാല്‍ ഉപയോഗ ശൂന്യമായി കിടന്ന ഒരു കൂറ്റന്‍ കെട്ടിടം രണ്ട് ദിവസം കൊണ്ട് പുത്തന്‍ ആശുപത്രിയാക്കി മാറ്റി ചൈന; ഞൊടിയിടയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറിയ കെട്ടിടത്തിലേക്ക് രോഗികളേയും നീക്കി: വേഗതയില്‍ ലോകത്തെ അതിശയിപ്പിക്കുന്ന ചൈനയുടെ ആദ്യത്തെ കൊറോണ ആശുപത്രിയിലെ ദൃശ്യങ്ങള്‍ കാണാം

Britishmalayali
kz´wteJI³

ബീജിങ്: കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാന്‍ ഏഴ് ദിവസം എടുക്കുമെന്നതിനാല്‍ ഉപയോഗ ശൂന്യമായി കിടന്ന ഒരു കൂറ്റന്‍ കെട്ടിടം രണ്ട് ദിവസം കൊണ്ട് പുത്തന്‍ ആശുപത്രിയാക്കി മാറ്റി ചൈനീസ് മാജിക്. ഇന്നലെ വുഹാനിലാണ് ചൈനയുടെ ആദ്യത്തെ കൊറോണ വൈറസ് ബാധിതര്‍ക്ക് വേണ്ടിയുള്ള ആശുപത്രി കണ്ണടച്ചു തുറക്കം വേഗത്തില്‍ തുറന്നത്. തൊഴിലാളികളും വൊളന്റിയര്‍മാരും ആഞ്ഞുപിടിച്ചതോടെ രണ്ട് ദിവസം കൊണ്ട് ഉപയോഗ ശൂന്യമായി കിടന്ന കെട്ടിടം ആശുപത്രിയാക്കി മാറ്റുക ആയിരുന്നു. 1,000 പേരെ കിടത്തി ചികിത്സിക്കാന്‍ പറ്റുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് കണ്ണടച്ചു തുറക്കും വേഗത്തില്‍ ചൈന പണിതുയര്‍ത്തിയത്.

ഇന്നലെ രാത്രി 10.30ഓടെ ആദ്യ ബാച്ച് കൊറോണ വൈറസ് രോഗികളെ അങ്ങോട്ടേയ്ക്ക് മാറ്റുകയും ചെയ്തു. ദാബി മൗണ്ടെയ്ന്‍ റീജിയണല്‍ മെഡിക്കല്‍ സെന്റര്‍ എന്ന് പേരിട്ടിരിക്കുന്ന ആശുപത്രി 48 മണിക്കൂറിനുള്ളിലാണ് പണി പൂര്‍ത്തിയാക്കിയത്. കണ്‍സ്ട്രക്ഷന്‍ ഫേം, യൂട്ടിലിറ്റി കമ്പനി, പാരാമിലിട്ടറി പോലിസ് എന്നിവരുടെ കൂട്ടായ പ്രയത്നമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴിഞ്ഞു കിടന്ന കെട്ടിടത്തെ ആശുപത്രിയാക്കി മാറ്റാന്‍ സഹായിച്ചത്. കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാന്‍ ഏഴ് ദിവസം എടുക്കുമെന്നതിനാല്‍ ഉപയോഗ ശൂന്യമായി കിടന്ന ഞൊടിയിടയില്‍ ആശുപത്രിയായി മാറിയത്.

ഹാങ്സോ ജില്ലയില്‍ ഹുവാങ് ഹോസ്പിറ്റലിന്റെ പുതിയ ബ്രാഞ്ചിന് വേണ്ടി പണി കഴിപ്പിച്ച കെട്ടിടം ആണ് അതിവേഗം കൊറോണ ബാധിതര്‍ക്ക് വേണ്ടിയുള്ള ആശുപത്രി ആക്കി മാറ്റിയത്. മെയ്യില്‍ ഈ ആശുപത്രി തുറക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് പൊടുന്നനെ ഇത് രണ്ട് ദിവസം കൊണ്ട് കൊറോണ  വൈറസ് ബാധിതര്‍ക്ക് വേണ്ടിയുള്ള ആശുപത്രിയായി മാറിയത്. ശനിയാഴ്ചയാണ് ഇത് ആശുപത്രിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തിങ്കളാഴ്ചയായപ്പോള്‍ രോഗികള്‍ക്ക് കിടക്കാനുള്ള ബെഡ് അടക്കം എല്ലാ സൗകര്യങ്ങളും ഇവിടെ സ്ഥാപിച്ചു. വെള്ളം, ഇന്റര്‍നെറ്റ്, വൈദ്യുതി അടക്കം എല്ലാം തിങ്കളാഴ്ച തന്നെ റെഡിയാക്കിയാണ് ചൈന ലോകത്തെ തന്നെ അമ്പരപ്പിച്ചത്.

500ല്‍ അധികം തൊഴിലാളികളും ഒരു ഡസനിലധികം ഹെവി വെയിക്കിളുമാണ് രാവും പകലും ഇല്ലാതെ ആശുപുത്രി സജ്ജമാക്കാനായി പ്രവര്‍ത്തിച്ചത്. വുഹാനില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ് ഈ ആശുപത്രി. കൊറോേണ വൈറസ് ബാധിച്ച് ഇതുവരെ 131 പേരാണ് ചൈനയില്‍ മരണമടഞ്ഞത്. 5500ഓളം പേര്‍ രോഗത്തിന്റെ പിടിയിലുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category