1 GBP = 94.40 INR                       

BREAKING NEWS

സ്‌കോട്ട്ലന്‍ഡിന്റെ വഴിയെ വെയില്‍സും; ഇനി കുട്ടികളെ ചെറുതായി പോലും തല്ലരുത്; തല്‍ക്കാലം ഇംഗ്ലണ്ടില്‍ താമസിക്കുന്നവര്‍ക്ക് സ്മാക്കിങ് തുടരാം: കുട്ടി സംരക്ഷണം അതിരു കടക്കുമ്പോള്‍ മലയാളികള്‍ സൂക്ഷിക്കുക

Britishmalayali
kz´wteJI³

വെയില്‍സ്: കുട്ടികളെ ചെറുതായെങ്കിലും തല്ലി നോവിക്കുന്നവര്‍ ഇനി സൂക്ഷിക്കുക. ഒരു പക്ഷെ നിങ്ങള്‍ക്ക് കുട്ടിയുടെ സംരക്ഷണാവകാശം തന്നെ നഷ്ടപ്പെട്ടേക്കാം. സ്‌കോട്ട്ലന്‍ഡിന്റെ വഴിയെ വെയില്‍സും കുട്ടികളെ മാതാപിതാക്കള്‍ തല്ലുന്നത് വിലക്കിയിരിക്കുകയാണ്. നിയമം ലംഘിച്ചാല്‍ അത് വന്‍ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക. അതിനാല്‍ തന്നെ കുട്ടി സംരക്ഷണം അതിരു കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത് മലയാളികള്‍ ആണ്.

വെയില്‍സ് സര്‍ക്കാര്‍ ആണ് പുതുതായി കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിര്‍ത്തലാക്കിയിരിക്കുന്നത്. കുട്ടി സംരക്ഷണത്തിന് വേണ്ടിയുള്ല  ഈ ബില്‍ അസംബ്ലിയില്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷം പേരും വോട്ട് ചെയ്ത് ബില്ലിനെ വിജയിപ്പിക്കുക ആയിരുന്നു. ഇതോടെ സ്‌കോട്ട്ലന്‍ഡിന് പിന്നാലെ കുട്ടികളെ ശാരീരികമായ ശിക്ഷ നല്‍കുന്നതില്‍ നിന്നും മാതാപിതാക്കളെ വെയില്‍സും വിലക്കുകയാണ്. ഇംഗ്ലണ്ടിലും ഒരുി പരിധി വരെ കുട്ടികളെ ശിക്ഷിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാല്‍ തല്‍ക്കാലം ഇംഗ്ലണ്ടില്‍ താമസിക്കുന്നവര്‍ക്ക് സ്മാക്കിങ് തുടരാം. കുട്ടികളെ ശിക്ഷിക്കുന്നതില്‍ നിന്നും മാതാപിതാക്കളെ വിലക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പാടുപെടുന്നത് മലയാളികളാണ്. അതിനാല്‍ തന്നെ മക്കളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തുന്ന മലയാളികളായ മാതാപിതാക്കള്‍ ഇനി കൂടുതല്‍ കരുതലെടുക്കണം.

റോയല്‍ അസന്റ് കിട്ടായാല്‍ 2022ഓട് കൂടി മാത്രമേ വെയില്‍സ് അസംബ്ലി പാസാക്കിയ ഈ ബില്‍ നിയമമാകു. നിയം നടപ്പിലാക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ക്കായി ബോധവല്‍ക്കരണം നടത്തും. കാലം മാറി എന്നും ശാരീരികമായി ഉപദ്രവിച്ച് കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നത് ആധുനിക സൊസൈറ്റിയുടെ ഭാഗമല്ലെന്നും ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക് ഡ്രേക് ഫോര്‍ഡ് പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്നതും അവരുടെ ജീവിതത്തിന് നല്ല ഒരു തുടക്കം കൊടുക്കുന്നതിനുമാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മോഡേണ്‍ സൊസൈറ്റിയില്‍ ശാരീരികമായി ശിക്ഷിക്കുന്നതിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലും ഒരു പരിധിവരെ ആവശ്യമില്ലാതെ കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റാണ്. എന്നാല്‍ ഇവിടെ തല്‍ക്കാലം സ്മാക്കിങ് തുടരാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category