1 GBP = 92.00 INR                       

BREAKING NEWS

19-ാം നൂറ്റാണ്ടില്‍ 40,000 പേര്‍ താമസിച്ചിരുന്ന നഗരത്തില്‍ ഇപ്പോള്‍ ഉള്ളത് വെറും 3000 പേര്‍; ആളുകള്‍ വാസം ഒഴിഞ്ഞതോടെ വീടുകള്‍്ക്ക വെറും ഒരു യൂറോ വിലപ്രഖ്യാപിച്ചു ഭരണകൂടം: ഇറ്റലിയിലെ ഈ നഗരത്തില്‍ ഒരു യൂറോ വിലയ്ക്ക് വീടു വാങ്ങി പോയി താമസിച്ചാലോ?

Britishmalayali
kz´wteJI³

19-ാം നൂറ്റാണ്ടില്‍ 40,000 പേര്‍ താമസിച്ചിരുന്ന നഗരത്തില്‍ ഇപ്പോള്‍ ഉള്ളത് വെറും 3000 പേര്‍. ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോയതോടെ ടരാന്റോ എന്ന ഈ ഗ്രാമത്തിലെ വീടുകള്‍ക്കും വിലയില്ലാതായിരിക്കുകയാണ്. ഇവിടുത്തെ വീടുകളുടെ വില കേട്ടാല്‍ ആരും ചിരിച്ചു പോകും. ഒരു യൂറോ നല്‍കിയാല്‍ ആര്‍ക്കും ഇവിടെ വീട് സ്വന്തമാക്കാം. ദിവസം മുഴുവന്‍ ജോലി എടുത്താല്‍ കിട്ടുന്നപണം ഭക്ഷണം വാങ്ങാന്‍ പോലും തികയാത്ത നമ്മുടെ ഈ നാടുവിട്ട് നമുക്കും ഈ നഗരത്തില്‍ ഒരു യൂറോ വിലയ്ക്ക് വീടു വാങ്ങി  താമസിച്ചാലോ?

ടരാന്റോയില്‍ നിന്നും ആളുകള്‍  കൂട്ടത്തോടെ ഒഴിഞ്ഞു പോയതോടെ തെക്കന്‍ ഇറ്റലിയിലെ ഈ ഗ്രാമം ശാന്തസുന്ദരമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ ഭരണ കൂടം കുറഞ്ഞത് 25,000 താമസക്കാരെ എങ്കിലും ഈ പഴയ സിറ്റിയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് വീടിന് വില ഒരു യൂറോയായി താഴ്ത്തിയത്. 19-ാം നൂറ്റാണ്ടില്‍ ഈ ചരിത്ര പ്രസിദ്ധമായ നഗരത്തതില്‍ 40,000 താമസക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇവിടുത്തെ ജനസംഖ്യ കുറഞ്ഞ് കുറഞ്ഞ് 3,000ത്തില്‍ എത്തി.

പ്രാരംഭ ഘട്ടം എന്നോണം അഞ്ച് വീടുകളാണ് ഭരണ കൂടം ഒരു യൂറോ വിലയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ആദ്യ ബാച്ച് വില്‍പന വിജയകരമായാല്‍ ഒരു യൂറോയ്ക്ക് കൂടുതല്‍ വീടുകള്‍ വില്‍ക്കാനാണ് തീരുമാനം. മറ്റൊരു ഇറ്റാലിയന്‍ നഗരമായ സിസിലിയില്‍ ജനവാസം കൂട്ടുന്നതിനായി ഇത്തരം ഒരു തന്ത്രം 2011ല്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ടരാന്റോയിലും വീടുവില ഒരു യൂറോ പ്രഖ്യാപിച്ചിരിക്കുന്നത്. സിസിലിയന്‍ നഗരമായ ബിവോണ, സാമ്പൂക്ക, മുസോമേലി എന്നിവിടങ്ങളില്‍ വീടുകള്‍ കഴിഞ്ഞ വര്‍ഷം ഒരു യൂറോയ്ക്ക വിറ്റിരുന്നു. 400ഓളം കുടിയേറ്റക്കാരും ഇന്ന് ടരാന്റോയില്‍ താമസക്കാരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category