1 GBP = 94.40 INR                       

BREAKING NEWS

ആസാദ് കാശ്മീര്‍ പതാകയുമായി നൂറു കണക്കിനാളുകള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യവുമായി തെരുവില്‍; പ്രീതി പട്ടേലിനെ ഹൈകമ്മിഷണര്‍ നേരിട്ട് വിളിച്ചതോടെ പ്രകടനക്കാരെ ഹൈകമ്മീഷന്‍ പരിസരത്തെത്താതെ തടഞ്ഞു; അഴിഞ്ഞാടാനവസരം നല്‍കാ തെ പോലീസ് നിലയുറപ്പിച്ചതോടെ ആശങ്കകളും ഇല്ലാതായി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കാശ്മീര്‍ ഇന്ത്യയുടേത് അല്ലെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക് ദിനത്തില്‍ നൂറുകണക്കിന് കാശ്മീരവാദികള്‍ ലണ്ടന്‍ തെരുവില്‍. പാക് അനുകൂല രാഷ്ട്രീയ സംഘടനകളുടെയും ഇന്ത്യന്‍ നിരോധിത ഖാലിസ്ഥാന്‍ വാദികളായ സിഖ് സംഘടനയുടെയും ഒക്കെ നേതൃത്വത്തില്‍ ഇരച്ചെത്തിയ ആസാദ് കാശ്മീര്‍ പ്രക്ഷോഭകരെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫിസ് പരിസരത്തു എത്തുന്നതില്‍ നിന്നും പോലീസ് തടഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 നും സെപ്റ്റംബര്‍ മൂന്നിനും നടന്ന അക്രമാസക്തമായ പ്രകടനം വീണ്ടും ആവര്‍ത്തിക്കും എന്ന ഭീതിയില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ഹോം സെക്രട്ടറി പ്രീതി പട്ടേലിനെ നേരിട്ട് ബന്ധപ്പെട്ടതോടെ കനത്ത സുരക്ഷയാണ് ഞായറാഴ്ച ലണ്ടന്‍ നഗരത്തില്‍ ഒരുക്കിയിരുന്നത്. പ്രതിഷേധക്കാര്‍ അക്രമം നടത്താന്‍ തുനിയുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രസ്താവിച്ചിരുന്നു. പക്ഷെ റാലിക്കായി വന്‍ സന്നാഹമാണ് സംഘാടകര്‍ ഒരുക്കിയിരുന്നതും.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണം എന്ന ആഹ്വാന ത്തോടെയാണ് പ്രക്ഷോഭകര്‍ ലണ്ടന്‍ നഗരത്തില്‍ എത്തിയത്. ബ്രിട്ടനിലെ മുസ്ലിം ഭൂരിഭാഗ പ്രദേശത്തു നിന്നെല്ലാം ബസുകള്‍ ബുക്ക് ചെയ്തു നൂറ്കണക്കിന് ആളുകള്‍ ആണ് പ്രകടനത്തില്‍ പങ്കുചേരാന്‍ നഗര ഹൃദയത്തില്‍ എത്തിയത്. കൊടും തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. ഇന്ത്യന്‍ ജോലി അവസാനിപ്പിക്കാന്‍ സമയമായി എന്നാണ് റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യം. കാശ്മീരിന് പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യവും റാലിയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തി. പാക് അധീന കാശ്മീര്‍ പോലും ഇന്ത്യക്കു അവകാശപ്പെട്ടത് ആണെന്ന് രണ്ടാം മോഡി സര്‍ക്കാര്‍ പറയുന്ന സാഹചര്യത്തിലാണ് കശ്മീരിന്റെ പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തിപ്പെടുന്നത് എന്നതും പ്രത്യേകതയാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ദുരിതപൂര്‍ണമായ ജീവിതവും പ്രകടനക്കാര്‍ മുദ്രവാഖ്യങ്ങളായി ഉയര്‍ത്തിക്കാട്ടി. ആസാദ് കാശ്മീര്‍ മാര്‍ച്ച് എംബസി കെട്ടടത്തിനു സമീപം അനുവദിക്കരുത് എന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറായത് ശ്രദ്ധേയമായി. പ്രക്ഷോഭകര്‍ക്കു നിര്‍ബാധം കഴിഞ്ഞ തവണ സംഭവിച്ച പോലെ എംബസി കെട്ടിടത്തിന് എത്താനായില്ല. പ്രക്ഷോഭകരെ ഇന്ത്യന്‍ എംബസി കെട്ടിടം സ്ഥിതി ചെയുനതിന്റെ എതിര്‍വശം എത്താന്‍ മാത്രമേ പോലീസ് അനുവാദം നല്‍കിയുള്ളൂ. ഇതേ തുടര്‍ന്ന് എംബസി കെട്ടിടം നോക്കി റോഡിന്റെ മറുവശം നിന്ന് മുദ്രാവാക്യം മുഴക്കുക ആയിരുന്നു ആസാദ് കാശ്മീര്‍ വാദികള്‍. മാര്‍ച്ചില്‍ ഒരു വിധത്തിലും ഉള്ള അക്രമം ഉണ്ടാകില്ലെന്ന് സംഘാടകര്‍ ഉറപ്പുനല്‍കിയ ശേഷമാണു മാര്‍ച്ച് തുടങ്ങാന്‍ പോലീസ് അനുവാദം നല്‍കിയത്.

മാത്രമല്ല മാര്‍ച്ച് കടന്നുപോയ ആള്‍ഡ്വിച് റോഡില്‍ ഗതാഗതം തടയാനും പോലീസ് മുതിര്‍ന്നില്ല. ഇതും പ്രക്ഷോഭകര്‍ക്കു തടസമായി മാറി. പ്രക്ഷോഭകര്‍ക്കു അഴിഞ്ഞാടാന്‍ ഒരു തരത്തിലും അവസരം നല്‍കാതെ പോലീസ് രംഗത്ത് നിലയുറപ്പിച്ചപ്പോള്‍ ആശങ്കകള്‍ അസ്ഥാനത്താകുക ആയിരുന്നു. ഇന്ത്യയുടെ ആവശ്യവും ഇതുതന്നെ ആയിരുന്നു. ഇന്ത്യന്‍  അനുകൂല സംഘടനകളോ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പ്രവര്‍ത്തകരോ സംഘമായി എത്തിയാല്‍ എംബസി കെട്ടിടത്തിന് സമീപം അണിനിരത്താന്‍ വേണ്ടിയാണു പോലീസ് ആസാദ് പ്രക്ഷോഭകരെ മറുകരയില്‍ നിര്‍ത്തിയത്. ഇരു പക്ഷവും നേര്‍ക്ക് നേര്‍ വരാതിരിക്കാനുള്ള ശ്രമം ആയിരുന്നു പോലീസ് സ്വീകരിച്ചത്. പ്രക്ഷോഭത്തിന് എത്തിയ ആളുകള്‍ നിറഞ്ഞ ബസുകള്‍ ദൂരെ കിങ്‌സ്വെയില്‍ ഒരിടത്തു മാറ്റിയിട്ടാണ് ആളെ ഇറക്കാന്‍ പോലീസ് അനുമതി നല്‍കിയതും. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്നതായിരുന്നു പോലീസ് നിലപാട്. കാശ്മീര്‍ താഴ്വരയില്‍ എട്ടു മില്യണ്‍ ജനങ്ങള്‍ തടവില്‍ കിടക്കുമ്പോള്‍ ഇന്ത്യക്കു റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ധാര്‍മ്മികത ഇല്ലെന്നാണ് വേള്‍ഡ് സിഖ് പാര്‍ലിമെന്റ് നേതാവ് രഞ്ജിത് സിങ് സെറായി പറയുന്നത്.

അടുത്തിടെയായി ലണ്ടനില്‍ ഇന്ത്യ വിരുദ്ധ പ്രക്ഷോഭം തുടര്‍ച്ചയായി അരങ്ങേറുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ഇത്തവണ കാര്യമായ കരുതല്‍ സ്വീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറായി . മുന്‍കാല അനുഭവം ആവര്‍ത്തിക്കരുതെന്നു ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ താക്കീതും നല്‍കിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ബ്രിട്ടീഷ് മണ്ണിലേക്ക് വലിച്ചിഴക്കേണ്ട എന്ന നിലപാടാണ് പ്രീതി പട്ടേല്‍ അടക്കമുള്ളവര്‍ കൈക്കൊണ്ടത്. കാശ്മീരില്‍ ഇന്ത്യ ജനാധിപത്യം ധ്വംസിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി തെരിഖ് ഇ കശ്മരി യുകെ ഘടകം തലവന്‍ കായാനി ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു നിവേദനം നല്‍കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category