1 GBP = 94.40 INR                       

BREAKING NEWS

കോലിയും രോഹിത്തും ധോണിയും വാര്‍ണ്ണറും ബുമ്രയും ഡിവില്ലിയേഴ്സും മലിംഗയും അടങ്ങുന്ന ഇലവന്‍; ഗെയിലും ധവാനും പന്തും സഞ്ജുവും എതിരാളികള്‍; ജീവകാരുണ്യത്തിന് ഐപിഎല്ലില്‍ ഗാംഗുലി മോഡലും; ഓള്‍സ്റ്റാര്‍ മത്സരം ആവേശത്തിലാക്കുക ആരാധകരെ തന്നെ; കുട്ടി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരിന് വേദിയാകാന്‍ പരിഗണിക്കുന്നതില്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും; തിരുവനന്തപുരത്തെ പാരവയ്ക്കാന്‍ കൊച്ചി ലോബി എത്തുമോ എന്ന ആശങ്കയില്‍ ക്രിക്കറ്റ് പ്രേമികളും

Britishmalayali
kz´wteJI³

മുംബൈ: ഐപിഎല്‍ ഇത്തവണ പുതിയ അവതാര പിറവിക്ക്. ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി എത്തിയതിന്റെ പ്രതിഫലനം ഐപില്ലിലും ഉണ്ടാകും. ഇത്തവണ എല്ലാ ടീമുകളില്‍നിന്നും പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ സ്റ്റാര്‍ മത്സരം സംഘടിപ്പിക്കാന്‍ ബിസിസിഐ നീക്കം നടത്തുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് ഈ മത്സരം. ഐപിഎല്‍ ഉദ്ഘാടന മത്സരത്തിനു മൂന്നു ദിവസം മുന്‍പായിരിക്കും ഈ മത്സരം അരങ്ങേറുക. ഗാംഗുലിയുടേതാണ് നിര്‍ദ്ദേശം. തിരുവനന്തപുരത്തെ ഈ മത്സര വേദിയായി പരിഗണിക്കുന്നതായാണ് സൂചന. ഐപിഎല്ലില്‍ ടീമില്ലാത്തിടത്ത് മത്സരം നടത്താനാണ് ആലോചന. ഈ സാഹചര്യത്തിലാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡിലേക്ക് ഈ സ്വപ്ന മത്സരം എത്താനുള്ള സാധ്യത നിറയുന്നത്.

ഗാംഗുലി, ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. ഐപിഎല്‍ ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ടീമുകള്‍ രൂപീകരിക്കും. ഉത്തരപൂര്‍വ മേഖലകളില്‍നിന്നുള്ള ടീമുകളായ ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളില്‍നിന്നാകും ഒരു ടീം. ദക്ഷിണപടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളില്‍നിന്ന് രണ്ടാമത്തെ ടീമും. തിരുവനന്തപുരത്ത് കളി എത്തണമെങ്കില്‍ കെസിഎയുടെ സമര്‍ദ്ദം അനിവാര്യതയാണ്. കെസിഎയിലെ കൊച്ചി ലോബി ഇതിന് വിലങ്ങു തടിയാകുമോ എന്ന ആശങ്ക ശക്തമാണ്.

ഇതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്സ്), ഉപനായകന്‍ രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്സ്), മിന്നും താരങ്ങളായ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങിയ താരങ്ങള്‍ ഒരേ ടീമില്‍ അണിനിരക്കാനുള്ള സാധ്യതയാണ് ഉയരുന്നത്. ഇവര്‍ക്കു പുറമെ ഷെയ്ന്‍ വാട്സന്‍, ജസ്പ്രീത് ബുമ്ര, ലസിത് മലിംഗ, റാഷിദ് ഖാന്‍ തുടങ്ങിയവരുമെത്തും. അതായത് ലോക ക്രിക്കറ്റിലെ സ്വപ്ന ടീമായി ഇത് മാറും.

ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, പാറ്റ് കമിന്‍സ്, ഒയിന്‍ മോര്‍ഗന്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയവര്‍ എതിര്‍ ടീമിലും അണിനിരക്കും. മത്സരത്തിന്റെ വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. തിരുവനന്തപുരത്തെ സ്റ്റേഡിയത്തെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. നല്ല ആവേശത്തോടെ കാണികളും ഒഴുകിയെത്തും. അതുകൊണ്ടാണ് തിരുവനന്തപുരത്തെ വേദിയായി പരിഗണിക്കുന്നത്. എന്നാല്‍ ബിസിസിഐ ജോയിന്റെ സെക്രട്ടറി ജയേഷ് കൊച്ചി ലോബിയിലെ പ്രധാനിയാണ്. തിരുവനന്തപുരത്ത് വേദി വേണ്ടെന്നും കൊച്ചിയില്‍ സ്റ്റേഡിയം വേണമെന്നുമാണ് ജയേഷ് ജോര്‍ജ് പറയുന്നതും വാദിക്കുന്നതും.

അതുകൊണ്ട് തന്നെ ഐപിഎല്ലിന് മുന്നോടിയായുള്ള ഓള്‍ സ്റ്റാര്‍ മത്സരം തിരുവനന്തപുരത്ത് നടക്കുന്നതിനെ കൊച്ചി ലോബി അനുകൂലിക്കുന്നില്ലെന്നാണ് സൂചന. നിലവില്‍ കെസിഎയുടെ നിയന്ത്രണം ഈ ലോബിക്കാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് മത്സരം എത്തിക്കാനുള്ള കരുനീക്കമൊന്നും അവര്‍ നടത്താനിടയില്ല. സമ്മര്‍ദ്ദമുണ്ടായാല്‍ തിരുവനന്തപുരത്ത് ഓള്‍ സ്റ്റാര്‍ മത്സരം എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഗാംഗുലിയും തിരുവനന്തപുരത്തെ കളിക്ക് അനുകൂല നിലപാടാണ് എടുക്കുന്നത്. ഐപിഎല്ലില്‍ വലിയ പരിഷ്‌കാരങ്ങളുമുണ്ടാകും. കളിക്കിടെ താരങ്ങള്‍ക്കു പരുക്കേറ്റാല്‍ പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്, ലൈനില്‍നിന്നും മുന്നോട്ടു കയറി എറിയുന്ന നോബോളുകള്‍ കണ്ടെത്താന്‍ തേഡ് അംപയര്‍ എന്നിവയാണ് അവ.

മത്സത്തിനിടെ പരിക്കേറ്റ ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്. ബാറ്റ്സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്സ്മാനെയും ബൗളര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും ടീമില്‍ ഉള്‍പ്പെടുത്താം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് മാച്ച് റഫറി ആയിരിക്കും. ഈ മാറ്റം പ്രാവര്‍ത്തികമാകുന്നതോടെ, 11 അംഗ പ്ലേയിങ് ഇലവനൊപ്പം 15 അംഗ ടീമിനെയും മത്സരം തുടങ്ങുന്നതിന് മുന്‍പ് ടീമുകള്‍ക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തിടെ നടപ്പാക്കിയ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് സംവിധാനം ഐപിഎല്ലില്‍ നടപ്പാക്കുന്നതോടെ ക്രിക്കറ്റിലെ വലിയൊരു മാറ്റത്തിന് തന്നെയാണ് ഇത് വഴി തുറക്കുന്നത്.

പതിമൂന്നാമത് ഐപിഎല്‍ മാര്‍ച്ച് 29ന് ആരംഭിക്കും. മുംബൈയില്‍ ഫൈനല്‍ തീരുമാനിച്ചിരിക്കുന്ന ടി20 മാമാങ്കത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ബിസിസിഐ അറിയിച്ചു. മെയ് 24നാണ് ഫൈനല്‍ നടക്കുന്നത്. സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം രാത്രി 8 മണിക്കാണ് മത്സരം നടക്കുക. എന്നാല്‍ അഞ്ചു മത്സരങ്ങള്‍ വൈകിട്ട് നാലുമണിക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category