1 GBP = 92.00 INR                       

BREAKING NEWS

അണ്ടര്‍ 19 ലോകകപ്പ്: മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നോട്ട്; ഓസിസിനെ കെട്ടുകെട്ടിച്ചത് എഴുപത്തിനാല് റണ്‍സിന്; തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍

Britishmalayali
kz´wteJI³

പോച്ചെസ്‌ട്രോം (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 74 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 43.3 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കാര്‍ത്തിക് ത്യാഗി നാലും ആകാശ് സിങ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 75 റണ്‍സെടുത്ത സാം ഫാനിങ് ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍.

ആദ്യ ഓവറില്‍ത്തന്നെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയോടെ മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന്, ഓപ്പണര്‍ സാം ഫാന്നിങ്ങിന്റെ അര്‍ധസെഞ്ചുറിയാണ് കരുത്തായത്. ഫാന്നിങ്സ് 127 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 75 റണ്‍സെടുത്തു. ഫാന്നിങ്ങിനു പുറമെ ഓസീസ് ഇന്നിങ്സില്‍ രണ്ടക്കം കണ്ടത് വിക്കറ്റ് കീപ്പര്‍ പാട്രിക് റോവ് (40 പന്തില്‍ 21), ലിയാം സ്‌കോട്ട് (71 പന്തില്‍ 35) എന്നിവര്‍ മാത്രം. ഓസീസ് നിരയില്‍ അഞ്ചു പേര്‍ സം'പൂജ്യ'രായി. ഒരു ഘട്ടത്തില്‍ നാലിന് 17 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ അഞ്ചാം വിക്കറ്റില്‍ ഫാന്നിങ് - പാട്രിക് സഖ്യവും (51), ആറാം വിക്കറ്റില്‍ ഫാന്നിങ് - ലിയാം സ്‌കോട്ട് സഖ്യവും (81) പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് കടുത്ത നാണക്കേടില്‍നിന്ന് രക്ഷിച്ചത്.

ജെയ്ക് ഫ്രേസര്‍ (0), ക്യാപ്റ്റന്‍ മക്കന്‍സി ഹാര്‍വെ (നാല്), ലച്‌ലന്‍ ഹീണ്‍ (0), ഒലിവര്‍ ഡേവിസ് (രണ്ട്), കോണര്‍ സുള്ളി (അഞ്ച്), തന്‍വീര്‍ സംഗ (0), ടോം മര്‍ഫി (0) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി കാര്‍ത്തിക് ത്യാഗി എട്ട് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആകാശ് സിങ് 8.3 ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. രവി ബിഷ്ണോയിക്കാണ് ഒരു വിക്കറ്റ്.

ഇന്ത്യ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസ്ട്രേലിയയ്ക്ക് കാര്‍ത്തിക് ത്യാഗി എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ നഷ്ടമായത് മൂന്നു വിക്കറ്റ്! ഇന്നിങ്സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജെയ്ക് ഫ്രേസര്‍ റണ്ണൗട്ടായതില്‍ തുടങ്ങുന്നു ഓസീസ് തകര്‍ച്ച. ആദ്യ ഓവറില്‍ത്തന്നെ രണ്ടു വിക്കറ്റുകള്‍ കൂടി വീണതോടെ പ്രതിരോധത്തിലായ ഓസീസിനെ ഓപ്പണര്‍ സാം ഫാന്നിങ് പൊരുതി നേടിയ അര്‍ധസെഞ്ചുറിയാണ് രക്ഷിച്ചത്. 127 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 75 റണ്‍സെടുത്ത ഫാന്നിങ് ക്രീസിലുള്ളിടത്തോളം ഓസീസിന് പ്രതീക്ഷയുണ്ടായിരുന്നു. 41ആം ഓവറില്‍ രവി ബിഷ്ണോയ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്ത്. 35 റണ്‍സെടുത്ത സ്‌കോട്ടിനെ ബിഷ്ണോയ് ധ്രുവ് ജൂറെലിന്റെ കൈകളില്‍ എത്തിച്ചു. പിന്നീടെല്ലാം വേഗം കഴിഞ്ഞു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 6 വിക്കറ്റിനു 144 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഏഴാം വിക്കറ്റില്‍ രവി ബിഷ്ണോയും അഥര്‍വ അങ്കോലേക്കറും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 62 റണ്‍സെടുത്ത യശസ്വി ജെയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അങ്കോലേക്കര്‍ 55 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്കായി ടോഡ് മര്‍ഫി, കോറി കെല്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 233 റണ്‍സെടുത്തത്. ജയ്‌സ്വാള്‍ 82 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 62 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. അന്‍കൊലേക്കര്‍ 54 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടി ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ ഇന്ത്യ ബാറ്റിങ് തകര്‍ച്ചയ്ക്കിടെയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category