1 GBP = 93.20 INR                       

BREAKING NEWS

എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയ്ക്ക് ബലദായി യുഡിഎഫിന്റെ മനുഷ്യ ഭൂപടം നാളെ; മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്ത സാഹചര്യത്തില്‍ ഭൂപടം വിജയിപ്പിക്കാന്‍ മലബാറില്‍ അരയും തലയും മുറുക്കി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍; ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ഗ്രൗണ്ടുകളില്‍ ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞു കൊണ്ടു ഭൂപടം തീര്‍ക്കം; 10 മീറ്റര്‍ ദൂരപരിധിയില്‍ ചതുരാകൃതിയില്‍ ദേശീയപതാകയേന്തിയ പ്രവര്‍ത്തകര്‍ സംരക്ഷണകവചം തീര്‍ക്കും; തകൃതിയായ ഒരുക്കങ്ങളുമായി യുഡിഎഫുകാര്‍

Britishmalayali
kz´wteJI³

കൊച്ചി: പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് നടത്തുന്ന മനുഷ്യ ഭൂപടം ഒരുങ്ങുന്നു. നാളെയാണ് മനുഷ്യ ഭൂപടം സംഘടിപ്പിക്കുന്നത്. എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖല വിജയിച്ച സാഹചര്യത്തില്‍ ഇതിന് ബദലായി കൂടിയാണ് മനുഷ്യ ഭൂപടം നിര്‍മ്മിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ സജീവമായിരിക്കയാണ്. മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പങ്കെടുത്ത സാഹചര്യത്തില്‍ ഭൂപടം വിജയിപ്പിക്കാന്‍ വേണ്ടിയാണ് അരയും തലയും മുറുക്കി മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് മലബാറില്‍ വ്യാപകമായി രംഗത്തിറങ്ങുന്നത്. വയനാട്ടില്‍ എം പി രാഹുല്‍ ഗാന്ധി അടക്കമുള്ളവര് ഭൂപടത്തില്‍ അണിചേരും.

യുഡിഎഫ് 30ന് സംഘടിപ്പിക്കുന്ന മനുഷ്യഭൂപടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി അറിയിച്ചു. വയനാട് ഒഴികെ 13 ജില്ലയിലും പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മനുഷ്യഭൂപടവും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ ലോങ് മാര്‍ച്ചുമാണ് നടക്കുക. ഓരോ ജില്ലയിലും ഗ്രൗണ്ടിലാണ് മനുഷ്യഭൂപടം സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തകര്‍ ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികള്‍ അണിയും. മനുഷ്യഭൂപടത്തിനു പുറത്ത് 10 മീറ്റര്‍ ദൂരപരിധിയില്‍ ചതുരാകൃതിയില്‍ ദേശീയപതാകയേന്തിയ പ്രവര്‍ത്തകര്‍ സംരക്ഷണകവചം തീര്‍ക്കും. 30ന് വൈകിട്ട് 4ന് പ്രവര്‍ത്തകര്‍ ഗ്രൗണ്ടുകളില്‍ എത്തിച്ചേരും. 4.30ന് പൊതുയോഗം. 5.05ന് ഭൂപടത്തില്‍ അണിനിരക്കും.

മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച 5.17ന് ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് പൊതുയോഗം തുടരും. തിരുവനന്തപുരത്ത് എ.കെ. ആന്റണി, കൊല്ലത്ത് വി എം. സുധീരന്‍, പത്തനംതിട്ടയില്‍ ഷിബു ബേബിജോണ്‍, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആലപ്പുഴയില്‍ എം.എം. ഹസന്‍, ഇടുക്കിയില്‍ പി.ജെ. ജോസഫ്, എറണാകുളത്ത് പി.പി. തങ്കച്ചന്‍, തൃശൂരില്‍ എം.കെ. മുനീര്‍, മലപ്പുറത്ത് ഹൈദരാലി ശിഹാബ് തങ്ങള്‍, പാലക്കാട്ട് കെ. ശങ്കരനാരായണന്‍, കണ്ണൂരില്‍ രമേശ് ചെന്നിത്തല, കാസര്‍കോട് യു.ടി. ഖാദര്‍, കോഴിക്കോട്ട് ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഉദ്ഘാടനം ചെയ്യും. വയനാട്ടില്‍ രാവിലെ 11നാണ് ലോങ് മാര്‍ച്ച്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.

യുഡിഎഫിന്റെ മനുഷ്യഭൂപടത്തിലേക്ക് ഇടതുമുന്നണിയെ ക്ഷണിക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനറും അറിയിച്ചു. സംയുക്ത സമരവുമായി ഇനി മുന്നോട്ടു പോകാനില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് അറിയിച്ചിരുക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് ഇടതുമുന്നണിയാണെന്നും പല ഇടതുനേതാക്കളുടെയും പ്രസ്താവനകള്‍ അതു സൂചിപ്പിക്കുന്നതായും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി ആരോപിച്ചു. ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടതു യുഡിഎഫ് ആണ്. സര്‍ക്കാരും സിപിഎമ്മും ഇതില്‍ നിലപാടു വ്യക്തമാക്കട്ടെ. ഇടതു മനുഷ്യച്ചങ്ങലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തതു വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്തതിനു മുസ് ലിം ലീഗ് ബേപ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ പുറത്താക്കിയിരുന്നു. ഇതിനെതിരെ സമസ്ത(ഇകെ വിഭാഗം) നേതാവ് മുഹമ്മദ് ഫൈസി ഓണമ്പിള്ളി രംഗത്തു വരികയുണ്ടായി. 'ഈ പുറത്താക്കലും ജനാധിപത്യവിരുദ്ധം തന്നെ. ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്തവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാവരുത്. മനുഷ്യക്കണ്ണിയില്‍ ചേര്‍ന്ന് നില്‍ക്കാനാണ് നാം പൊരുതുന്നത്. ഇപ്പോള്‍ പുറത്താക്കിത്തുടങ്ങിയാല്‍ അകത്ത് ഭൂപടം മാത്രമേ കാണൂ.' എന്നാണ് ഫേസ്ബുക്കിലൂടെ മുഹമ്മദ് ഫൈസി ഓണമ്പിള്ളി പ്രതികരിച്ചത്.

എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചതിനുമാണ് കെ എം ബഷീറിനെതിരേ നടപടിയെടുത്തത്. എന്നാല്‍, പരിപാടിയില്‍ പങ്കെടുത്തതിനല്ല പിന്നീട് നേതൃത്വത്തെ വെല്ലുവിളിച്ചതിനാണു നടപടിയെന്നാണ് ലീഗിന്റെ വിശദീകരണം. മാത്രമല്ല, ലീഗും യുഡിഎഫും സംഘടിപ്പിച്ച സിഎഎ വിരുദ്ധ പരിപാടികളില്‍ കെ എം ബഷീര്‍ പങ്കെടുത്തിട്ടില്ലെന്നും ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category