1 GBP = 94.40 INR                       

BREAKING NEWS

വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സുരക്ഷയില്‍ ഗവര്‍ണ്ണറെ സുരക്ഷിതമായി പോഡിയത്തില്‍ എത്തിച്ച് സ്പീക്കര്‍; ദേശീയഗാനാലാപനത്തില്‍ സഭ നിശബ്ദമായി; പിന്നെ കൈകൂപ്പി ഇരിപ്പിടത്തില്‍; പ്ലക്കാര്‍ഡുമായി നടത്തളത്തില്‍ ബഹളമുണ്ടാക്കി പ്രതിപക്ഷവും; ഗോ ബാക്ക് വിളികള്‍ക്കിടെ നയപ്രഖ്യാപനത്തിന് തുടക്കമിട്ട് ഗവര്‍ണ്ണര്‍; മലയാളത്തില്‍ തുടക്കം വായിച്ച് ആരിഫ് മുഹമ്മദ് ഖാനും; പിന്നെ പ്രതിപക്ഷ ബഹിഷ്‌കരണം; നിയമസഭ സാക്ഷിയായത് നാടകീയ രംഗങ്ങള്‍ക്ക്; നയപ്രഖ്യാപനം നടന്ന ആശ്വാസത്തില്‍ പിണറായി സര്‍ക്കാരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയ്ക്കുള്ളില്‍ എത്തിയ ഗവര്‍ണ്ണറെ വഴിയില്‍ നിരന്ന് നിന്ന് തടയുകയാണ് പ്രതിപക്ഷം ചെയ്തത്. ഇതുവരെ നിയമസഭ സാക്ഷ്യം വഹിക്കാത്ത സംഭവങ്ങാണ് നടന്നത്. അങ്ങനെ 71-ാം നയപ്രഖ്യാപനം പ്രതിസന്ധിയിലാകുമോ എന്ന് പോലും സംശയം ഉയര്‍ന്നു. ഇതിനിടെ സ്പീക്കറുടെ പോഡിയത്തില്‍ ഗവര്‍ണ്ണറെ വാച്ച് ആന്‍ വാര്‍ഡിന്റെ സഹായത്താല്‍ എത്തിച്ചു. അങ്ങനെ ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം തുടങ്ങി. മലയാളത്തിലായിരുന്നു വായന. ഇതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തിയത് കൃത്യസമയത്താണ്. വാച്ച് ആന്‍ഡ് വാര്‍ഡ് ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കി. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണറെ സ്വീകരിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രി ബാലനും ഗവര്‍ണ്ണറെ നിയമസഭയിലേക്ക് ആനയിച്ചു. സൗഹൃദപരമായിരുന്നു ഗവര്‍ണ്ണര്‍ക്ക് നല്‍കിയ സ്വീകരണം. ഗവര്‍ണ്ണര്‍ നടുത്തളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം നടുത്തളത്തില്‍ എത്തി. ഗവര്‍ണ്ണറെ തിരിച്ചു വിളിക്കുകയെന്ന പ്ലക്കാര്‍ഡും മുദ്രാവാക്യവും അവര്‍ ഉയര്‍ത്തി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താന്‍ നേരത്തെ തന്നെ യുഡിഎഫ് നിയമസഭാ കക്ഷി നേതൃയോഗം തീരുമാനിച്ചിരുന്നു. അതാണ് നടപ്പാക്കിയത്. സഭയില്‍ നയപ്രഖ്യാപനം നടത്തേണ്ടത് ഭരണഘടനാ ബാധ്യതയായിരുന്നു.

അതുകൊണ്ട് തന്നെ വാച്ച് ആന്‍ഡ് വാര്‍ഡ് രംഗത്ത് എത്തി. അവര്‍ പ്രതിപക്ഷത്തെ വഴിയില്‍ നിന്ന് മാറ്റി. അതിന് ശേഷം പതിയെ സപീക്കര്‍ പോഡിയത്തിലേക്ക്. ദേശീയ ഗാനം വായിക്കുമ്പോള്‍ സഭയില്‍ എല്ലാവരും നിശബ്ദരായി. അതിന് ശേഷം വീണ്ടും പ്രതിപക്ഷം ബഹളം തുടങ്ങി. നടുത്തളത്തിലേക്ക് അവര്‍ ഇറങ്ങി. ഇതിനിടെ ആരേയും കൂസാക്കാതെ ഗവര്‍ണ്ണര്‍ മലയാളത്തില്‍ നയപ്രഖ്യാപനത്തിന്റെ ആമുഖം വായിച്ചു. ഇംഗ്ലീഷിലേക്ക് പ്രസംഗം കൊണ്ടു പോയി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തെത്തി. സഭയില്‍ പ്രശ്നമൊന്നുമില്ലാതെ നയപ്രഖ്യാപനം നടന്നു. ഇതോടെ നയപ്രഖ്യാപനം സംഘര്‍ഷത്തില്‍ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഒഴിഞ്ഞു സര്‍ക്കാരിന് ആശ്വാസവുമായി. പൗരത്വ ഭേദഗതിയില്‍ സര്‍ക്കാര്‍ എഴുതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ ഭാഗങ്ങള്‍ ഒഴിവാക്കിയുമില്ല. തന്റെ എതിര്‍പ്പ് അറിയിച്ചു കൊണ്ട് തന്നെ ഗവര്‍ണ്ണര്‍ എല്ലാം വായിച്ചു.

നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടഞ്ഞു. 'ഗോബാക്ക്' വിളികളുമായി ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു.നിയമ സഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവര്‍ണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ്. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ തനിക്ക് എതിര്‍പ്പുണ്ടെങ്കിലും അത് താന്‍ വായിക്കുകയാണെന്ന് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു.

നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത ഏറെ ചര്‍ച്ചയായിരുന്നു. ഇത് ഏറെ പ്രതിസന്ധിയുമായി. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ സഭയില്‍ വായിക്കുമെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാകുമെന്നുമായിരുന്നു പൊതുധാരണം. അതും ഗവര്‍ണ്ണര്‍ മാറ്റി മറിച്ചു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം സഭയെ അറിയിക്കുക എന്ന ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ നിറവേറ്റി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ലെന്നും മറിച്ച് ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കുന്നതാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ഈ വിശദീകരണം രാജ്ഭവന്‍ ഭാഗികമായി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ എതിര്‍പ്പ് തുറന്ന് പറഞ്ഞ് അതും വായിച്ചു. അങ്ങനെ നിയമസഭയെ ഗവര്‍ണ്ണര്‍ ഞെട്ടിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category