1 GBP = 92.00 INR                       

BREAKING NEWS

ഇനി 18-ാം പാര; അതും ഞാന്‍ വായിക്കും; വിയോജിപ്പില്‍ കത്തിടപാടുകള്‍ നടത്തി; എന്നാല്‍ ഇത് സര്‍ക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു; അതിന് വിലകൊടുക്കുന്നു; അതിനാല്‍ നയം വിയോജിപ്പോടെ വായിക്കുകയാണ്; പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ നിലപാടും നിയമസഭയില്‍ വായിച്ച് ഗവര്‍ണ്ണര്‍; ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് ആദ്യം താരമായത് പ്രതിപക്ഷം; നയപ്രഖ്യാപനത്തിന് ഒടുവില്‍ ഗവര്‍ണ്ണര്‍ മടങ്ങുന്നത് റിയല്‍ ഹീറോയായൂം; കേരളാ നിയമസഭയില്‍ ഇന്ന് സംഭവിച്ചതെല്ലാം അത്യപൂര്‍വ്വം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഏവരേയും ഞെട്ടിച്ച് നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സര്‍ക്കാര്‍ നിലപാടും വായിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏവരേയും ഞെട്ടിച്ചാണ് സഭയില്‍ നയപ്രഖ്യാനം ഗവര്‍ണ്ണര്‍ വായിച്ചത്. മലയാളത്തിലാണ് ആമുഖം വായിച്ചത്. അതിന് ശേഷം ഇംഗീഷില്‍. 18-ാം പാരയിലായിരുന്നു വിവാദങ്ങള്‍ ഒളിച്ചു വച്ചിരുന്നത്. ഇവിടെ എത്തിയപ്പോള്‍ ഒന്ന് നിര്‍ത്തി. പിന്നെ ഗവര്‍ണ്ണര്‍ പറഞ്ഞു. ഇനി 18-ാം പാര. അതും ഞാന്‍ വായിക്കും. സര്‍ക്കാരുമായി വിയോജിപ്പില്‍ കത്തിടപാടുകള്‍ നടത്തി. എന്നാല്‍ ഇത് സര്‍ക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഞാന്‍ വിലകൊടുക്കുന്നു. അതിനാല്‍ സര്‍ക്കാരിന്റെ നയം വിയോജിപ്പോടെ വായിക്കുകയാണ്. അങ്ങനെ അതും വായിച്ചു. ഭരണപക്ഷം പോലും ഇതോടെ വെട്ടിലായി.

നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയ്ക്കുള്ളില്‍ എത്തിയ ഗവര്‍ണ്ണറെ വഴിയില്‍ നിരന്ന് നിന്ന് തടയുകയാണ് പ്രതിപക്ഷം ചെയ്തത്. പൗരത്വ ഭേദഗതിയിലെ പ്രതിഷേധങ്ങളിലെ ആത്മാര്‍ത്ഥ പ്രതിപക്ഷം തെളിയിക്കുകയായിരുന്നു ഇത്. ഇതെല്ലാം കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു. ഗവര്‍ണ്ണര്‍ പുഞ്ചിരിച്ചു കൊണ്ട് നിന്നു. ഇതോടെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്പീക്കര്‍ക്ക് കിട്ടി.. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഓടിയെത്തി. എംഎല്‍എമാരെ മാറ്റി സ്പീക്കര്‍ മുമ്പോട്ട്. പിന്നെ ഏവരേയും ഞെട്ടിച്ച് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം. എല്ലാം നന്നായി എന്ന് സര്‍ക്കാര്‍ കരുതുമ്പോഴും നേട്ടം പ്രതിപക്ഷത്തിനാണ്. താനൊരു പിടിവാശിക്കാരനല്ലെന്ന് സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ ഗവര്‍ണ്ണര്‍ക്കുമായി. അങ്ങനെ നിയമസഭയിലെ റിയല്‍ ഹീറോയായി ഗവര്‍ണ്ണര്‍ മടങ്ങി.

നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലേക്കെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തില്‍ തടഞ്ഞു. നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും ഗവര്‍ണര്‍ ഗോബാക്ക് എന്നും എഴുതിയ ബാനറുകളും പ്ലാകാര്‍ഡുകളും ഉയര്‍ത്തി ബഹളത്തോടെയാണ് ഗവര്‍ണറെ തടഞ്ഞത്. സഭാ കവാടത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പൂചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് സഭയിലേക്ക് വരുമ്പോഴാണ് പ്രതിപക്ഷം തടഞ്ഞത്. അഞ്ച്മിനിറ്റിലേറെ പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞുനിര്‍ത്തി. പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷാംഗങ്ങളെ മാറ്റി ഗവര്‍ണര്‍ക്ക് വഴിയൊരുക്കി. നയപ്യൊപന പ്രസംഗം തുടങ്ങിയപ്പോഴും പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതിന് ശേഷമായിരുന്നു നയപ്രഖ്യാപനം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിക്കില്ലെന്നറിയിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വായിച്ചത്. തന്റെ അഭിപ്രായമല്ലെന്നും പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ പരാമര്‍ശം വായിച്ചത്. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഗവര്‍ണര്‍ മാറ്റിയത്. ഇത് തീര്‍ത്തും നാടകീയമായി. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. വായിക്കാതെ വിട്ടുകളയുമെന്നായിരുന്നു പ്രതീക്ഷ. പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുന്‍കൂട്ടി അറിയിക്കാറില്ല. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്.

ഭരണഘടനയുടെ 176 (1) വകുപ്പുപ്രകാരം സര്‍ക്കാരിന്റെ നയവും പരിപാടികളുമാണു സഭയില്‍ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് വ്യക്തിപരമായതിനാല്‍ ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവാക്കാം. നയം, പരിപാടി, കാഴ്ചപ്പാട് എന്നീ വാക്കുകളുടെ അര്‍ഥവും അരുണാചല്‍പ്രദേശ് ഡപ്യൂട്ടി സ്പീക്കറുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങളും സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിച്ചിരുന്നു. എന്നാല്‍, പൗരത്വ വിഷയത്തിലെ സമരപരിപാടികള്‍ പ്രധാനപ്പെട്ട നയപരിപാടി കളിലൊന്നായിരുന്നതിനാല്‍ അതെങ്ങനെ വെറും കാഴ്ചപ്പാട് ആകുമെന്നാണു സര്‍ക്കാരിന്റെ മറുചോദ്യം. നയപ്രഖ്യാപനത്തില്‍ നിന്നു ഗവര്‍ണര്‍ വ്യതിചലിക്കില്ലെന്നാണു പ്രതീക്ഷയെന്നും ഓരോരുത്തര്‍ക്കും തങ്ങളുടേതായ ഭരണഘടനാ ബാധ്യതകളുണ്ടെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്ന ു.മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ഗവര്‍ണര്‍ പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കുമെന്ന് അറിയിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category