1 GBP = 97.50 INR                       

BREAKING NEWS

ഒന്നാം ലോകയുദ്ധത്തില്‍ യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കെതിരെ ജര്‍മ്മനി ഉപയോഗിച്ചത് ജൈവായുധം; രണ്ടാം ലോകമഹായുദ്ധത്തില്‍ മാരക രോഗാണുക്കളിലൂടെ ജപ്പാന്‍ കൊന്നൊടുക്കിയത് രണ്ട് ലക്ഷം ചൈനാക്കാരെ; ഉത്തരകൊറിയയിലും വിയറ്റ്നാമിലും കെടുതി വിതച്ചതും ചരിത്രം; വൈറസ് പടര്‍ന്ന ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബയോസേഫ്റ്റി ലാബ് സംശയ നിഴലില്‍ തന്നെ; കൊറോണ വൈറസ് ചൈന വളര്‍ത്തിയ ജൈവായുധമോ? ചര്‍ച്ച സജീവമാകുമ്പോള്‍

Britishmalayali
kz´wteJI³

വുഹാന്‍: ജൈവായുധ കണ്‍വന്‍ഷനില്‍ അംഗമാണ് ചൈന. ജൈവായുധങ്ങളൊന്നും വികസിപ്പിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. 1980 ല്‍ ചൈനയ്ക്ക് സജീവ ജൈവായുധ പദ്ധതി ഉണ്ടായിരുന്നതായി സോവിയറ്റ് യൂണിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. 2002 ല്‍ ഇറാനു ജൈവായുധം നല്‍കിയെന്നാരോപിച്ച് 3 ചൈനീസ് കമ്പനികളുടെ മേല്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തി. ഈ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇപ്പോള്‍ വുഹാനെ ബാധിക്കുന്ന കൊറോണാ രോഗവും. കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന 'വാഷിങ്ടന്‍ ടൈംസ്' റിപ്പോര്‍ട്ട് ലോകം ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ ആരോപങ്ങള്‍ ചൈന നിഷേധിക്കുകയും ചെയ്യുന്നു.

ചൈനയുടെ ഏറ്റവും നൂതനമായ 2 ജീവശാസ്ത്ര ഗവേഷണ ലാബുകള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണ് വുഹാന്‍. വൈറസിനെ പറ്റിയുള്ള പഠനങ്ങള്‍ക്കായി മാത്രം സ്ഥാപിതമായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇവിടെയാണ്. ഈ ലാബുകളില്‍ ജൈവായുധ ഗവേഷണം നടക്കുന്നുണ്ടെന്ന പ്രചരണം കാലങ്ങളായി ചര്‍ച്ച ചെയ്യുന്നതാണ്. ഇപ്പോഴത്തെ കൊറോണ ബാധയ്ക്ക് കാരണം വൈറസ് ലാബില്‍ നിന്നു ചോര്‍ന്നതാകാമെന്ന വാദം ഉയര്‍ത്തിയത് ഇസ്രയേല്‍ ജൈവ ശാസ്ത്രജ്ഞനായ ഡാനി ഷോഹാമാണ്. തീവ്ര വലതുപക്ഷ യാഥാസ്ഥിതിക നിലപാടുള്ള പത്രമായ വാഷിങ്ടന്‍ ടൈംസ് ആണ് വിവാദത്തിന് തിരി കൊളുത്തുന്നത്. കൊറോണയുടെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് ശാസ്ത്ര സമൂഹം തയ്യാറല്ല. എങ്ങനേയും ചൈനയെ രോഗത്തില്‍ നിന്ന് കരകയറ്റുകയാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം.

രാജ്യാന്തര യുദ്ധനിയമങ്ങള്‍ക്കു വിരുദ്ധമാണു ജൈവയുദ്ധം. ജൈവായുധം വിലക്കിയ 1925 ജനീവ പ്രോട്ടോക്കോള്‍, 1972 ലെ ജൈവായുധ പരീക്ഷണം നിരോധിച്ച ഉടമ്പടി തുടങ്ങിയവ രാജ്യാന്തര തലത്തില്‍ ഈ വിപത്തിനെതിരെ എടുത്ത കരുതലുകളാണ്. അതുകൊണ്ട് കൂടിയാണ് ചൈനയും കരുതലോടെ നീങ്ങുന്നത്. വിവാദങ്ങള്‍ക്ക് പുതിയ തലം നല്‍കുന്ന തരത്തില്‍ അവര്‍ പ്രതികരിക്കുന്നില്ല. വൈറസിന് പിന്നില്‍ ഗൂഡ പദ്ധതിയൊന്നുമില്ലെന്നാണ് ചൈന ഇപ്പോഴും പറയുന്നത്. ആരോപണങ്ങളെ കരുതലോടെ തള്ളിക്കളയുകയാണ് അവര്‍. ചൈന (ഹോങ്കോങ്, മക്കാവു ഉള്‍പ്പെടെ), തായ്‌ലന്‍ഡ്, ഓസ്ട്രേലിയ, സിംഗപ്പൂര്‍, തയ്വാന്‍, യുഎസ്, ജപ്പാന്‍, മലേഷ്യ, ദക്ഷിണകൊറിയ, ഫ്രാന്‍സ്, വിയറ്റ്നാം, കംബോഡിയ, കാനഡ, നേപ്പാള്‍, ശ്രീലങ്ക, ജര്‍മനി എന്നീ രാജ്യങ്ങളെയാണ് കൊറോണ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്.

മാരകനശീകരണ ശേഷിയുള്ള രോഗാണുക്കളാണ് ജൈവായുധങ്ങള്‍. ആന്ത്രാക്‌സ്, വസൂരി, മലേറിയ, കോളറ, എബോള, ഡെങ്കി തുടങ്ങിയ രോഗങ്ങളെ ഇതിനായി ഉപയോഗിക്കുന്നു. നെപ്പോളിയന്‍ പല യുദ്ധങ്ങളിലും മലമ്പനി, വസൂരി തുടങ്ങിയ രോഗാണുതന്ത്രം പയറ്റിയിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കെതിരെയും രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ ചൈനയ്ക്കെതിരെയും ജൈവായുധം ഉപയോഗപ്പെടുത്തി. മാരക രോഗാണുക്കള്‍ പ്രയോഗിച്ചു 2 ലക്ഷം ചൈനക്കാരെ ജപ്പാന്‍ കൊന്നൊടുക്കിയതായാണു രേഖകള്‍. 1952 ല്‍ അമേരിക്ക ഉത്തരകൊറിയയുടെ മേല്‍ ജൈവായുധം പ്രയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. വിയറ്റ്നാമിലും ജൈവായുധ പ്രയോഗമുണ്ടായി.

ക്ഷണനേരം കൊണ്ട്, ചിലപ്പോള്‍ ഒന്ന് നോക്കിയാല്‍ പോലും പകരുന്ന, പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളത്ര മാരകമായ രോഗാണുക്കളില്‍ ഒന്നാണ് കൊറോണാവൈറസ്. താരതമ്യേന പുതിയതായതിനാല്‍, ഇതിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ്, അതിന്റെ വാക്സിനും മരുന്നുകളും ഒക്കെ കണ്ടുപിടിച്ചു വരുന്നതേയുള്ളൂ വൈദ്യശാസ്ത്രലോകം ഇപ്പോഴും. ചൈനയില്‍ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോള്‍ വുഹാനില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ഉള്ളത് . ഡാനി ഷോഹാം എന്ന മുന്‍ ഇസ്രയേലി ബയോളജിക്കല്‍ വാര്‍ഫെയര്‍ എക്സ്പേര്‍ട്ട് 'ദ വാഷിങ്ടണ്‍ ടൈംസി'നോട് പറഞ്ഞത്, തനിക്ക് ചൈനയുടെ ജൈവായുധ ഗവേഷണങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട് എന്നും, ഈ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവില്‍ ചൈന യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്നുമാണ്. ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങള്‍ ചൈന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

1970 മുതല്‍ 1991 വരെ ഇസ്രയേലി സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള ഒരു മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍ ആയിരുന്നു ഷോഹാം. ജൈവ, രാസായുധങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധമുറകളിലായിരുന്നു ആയിരുന്നു അന്നദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് ചൈനീസ് ജൈവായുധ ഗവേഷണ പദ്ധതികളെപ്പറ്റി പരമാവധി രഹസ്യവിവരങ്ങളും മൊസാദ് വഴി ഷോഹാം ശേഖരിച്ചിരുന്നു. എന്നാല്‍ ഇതിനെയൊക്കെ നിഷേധിച്ചുകൊണ്ട് ചൈനയിലെ രോഗനിവാരണവകുപ്പ് തലവനായ ഗാവോ ഫുന്‍ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളില്‍ ഒന്നിലൂടെ ഇത് വുഹാനിലെ ഒരു ഇറച്ചി മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിയാണ് എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ വൈറസ് ബാധിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് ചൈനീസ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു അഭ്യൂഹത്തെപ്പറ്റിയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക ജൈവായുധങ്ങള്‍, വിശിഷ്യാ മാരകരോഗങ്ങളുണ്ടാക്കുന്ന വൈറസുകളുമായി ഇറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു അത്.

ഈ കൊറോണാവൈറസുകള്‍ ചൈനയുടെ ജൈവായുധപദ്ധതിയുടെ ഭാഗമാണ് എന്ന് ഈ അവസരത്തില്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല എങ്കില്‍ പോലും സാദ്ധ്യതകള്‍ ഏറെയാണ് എന്ന് ഷോഹാം ദ വാഷിങ്ടണ്‍ ടൈംസിനോട് പറഞ്ഞു. ' ഇങ്ങനെ ഒരു ലീക്കേജ് നടക്കാന്‍ വളരെ എളുപ്പമാണ്. ഇത്തരത്തിലുള്ള ജൈവായുധ ഗവേഷണങ്ങള്‍ക്ക് വലിയ മുന്‍കരുതലുകള്‍ ആവശ്യമാണ്. ഗവേഷകരില്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായേക്കാവുന്ന നേരിയ ഒരു അശ്രദ്ധ, അയാള്‍ക്ക് അസുഖം പകരാന്‍ കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ ആ സമയത്ത് ഒരാള്‍ക്കും അത് തിരിച്ചറിയാനാകില്ല. അന്നത്തെ ജോലി കഴിഞ്ഞ്, തിരികെ ലാബ് വിട്ടു വീട്ടിലേക്ക് പോകുന്ന ആ ഗവേഷകന്‍ തന്റെ ഉള്ളില്‍ ആ വൈറസും വഹിച്ചു കൊണ്ടാകും സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. പറഞ്ഞുവന്നത്, ലീക്കേജ് മനഃപൂര്‍വം ആകണമെന്നില്ല എന്നാണ്' ഷോഹാം പറഞ്ഞു.

കൊറോണാവൈറസ് ബാധയുടെ പ്രഭവ കേന്ദ്രമെന്ന് ഇപ്പോഴും സംശയിക്കപ്പെടുന്ന ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ചൈനയുടെ ഈ ബയോസേഫ്റ്റി ലാബ് സംശയ നിഴലില്‍ തന്നെയാണ്. അതിനിടെ കൊറോണ വൈറസ് പടര്‍ന്നതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളോട് വിമുഖത കാണിച്ച് ചൈന നിസ്സഹകരണം തുടരുകയാണ്. മറ്റു രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനോടാണ് ചൈനയ്ക്ക് വിമുഖത. ആളുകളെ ഒഴിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന എതിരാണ്. രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ആവശ്യപ്പെട്ടു. ചൈനയിലെ ഹുബെയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി വിദേശകാര്യ മന്ത്രാലയം മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ചൈനീസ് സ്ഥാനപതിയുടെ പ്രസ്താവന.

അതേസമയം, തയാറായിരിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പു ലഭിച്ചു. നാട്ടിലേക്കു തിരിക്കുന്ന തീയതി അറിയിക്കാമെന്ന് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും ഉടന്‍ നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മലയാളി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ വിമാനം അയയ്ക്കാന്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അനുമതി നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category