1 GBP = 92.00 INR                       

BREAKING NEWS

വെസ്റ്റ് ബാങ്കിനേയും ഗസ്സ സ്ട്രിപ്പിനേയും ബന്ധിപ്പിച്ച് കൊണ്ട് ടണല്‍ നിര്‍മ്മിക്കാന്‍ ഇസ്രയേലിന് ഒത്താശ പാടുന്ന ട്രംപ് അവകാശപ്പെടുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന കരാര്‍ എന്ന്; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മുഖത്തടി എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് ഫലസ്തീനും; ഉത്തരകൊറിയയെ സ്നേഹിച്ച് നോബല്‍ സമ്മാനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ട്രംപ് ഏറ്റവും ഒടുവില്‍ നമ്പര്‍ ഇറക്കുന്നത് ഇസ്രയേലിന് വേണ്ടി ഫലസ്തീന്‍കാരുടെ നെഞ്ചില്‍ ചവിട്ടി

Britishmalayali
kz´wteJI³

വാഷിങ്ടണ്‍; ഫലസ്തീന്‍- ഇസ്രയേല്‍ പ്രശ്നത്തില്‍ സമാധാന നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത് നോബല്‍ സമ്മാനം നേടാനുള്ള ശ്രമം തന്നെ. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ഫലസ്തീന്‍ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളിലൊന്ന്. എന്നാല്‍ ട്രംപിന്റെ സമാധാന പദ്ധതി ഫലസ്തീന്‍ തള്ളി. നേരത്തെ ഉത്തരകൊറിയയുമായി സമാധാനം സ്ഥാപിച്ചും ഇന്ത്യാ-പാക്കിസ്ഥാന്‍ വിഷയത്തില്‍ ഇടപെട്ടും സമാധാന നോബലായിരുന്നു ട്രംപ് ലക്ഷ്യമിട്ടത്. ഇതെല്ലാം പൊളിഞ്ഞു. ഇതോടെയാണ് ഇസ്രയേല്‍ ഇടപെടല്‍.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന് ഒരു തലസ്ഥാനമൊരുക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം. വ്യക്തത വരുത്താതെയാണ് പ്രഖ്യാപനം. ഫലസ്തീന്റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാനപദ്ധതി പ്രഖ്യാപിച്ചത്. ഇത് ഫലസ്തീനുള്ള അവസാന അവസരമാണെന്നും ട്രംപ് പറഞ്ഞു. വെസ്റ്റ്ബാങ്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാലുവര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പക്ഷേ വെസ്റ്റ് ബാങ്ക് കയ്യേറ്റങ്ങള്‍ അമേരിക്ക അംഗീകരിച്ചു എന്നാണ് നെതന്യാഹു പിന്നീട് വിശദീകരിച്ചത്. ഫലസ്തീനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നതും സമാധാന നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. തങ്ങളെ യഹൂദ രാഷ്ട്രമായി പലസ്ത്രീന്‍ അംഗീകരിക്കണമെന്നും മേഖലയില്‍ നിന്ന് ആരെയും പുറത്താക്കില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് സ്തയ്യി പറയുന്നത്. ഫലസ്തീന്‍പ്രതിനിധികളെ ട്രംപ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടില്ല. കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. പദ്ധതി തയ്യാറാക്കുന്ന ഒരുഘട്ടത്തിലും ഫലസ്തീനെ ഉള്‍പ്പെടുത്താത്തതിനാലും ഏറെ സംശയങ്ങളുള്ളതിനാലും ഇതുമായി സഹകരിക്കേണ്ടെന്നും പൂര്‍ണമായും തള്ളിക്കളയണമെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇതോടെ ട്രംപിന്റെ ആ മോഹവും പൊളിയുകയാണ്. ട്രംപിന് കുറ്റവിചാരണയില്‍നിന്നും നെതന്യാഹുവിന് ജയിലില്‍നിന്നും രക്ഷപ്പെടാനുള്ള പദ്ധതിമാത്രമാണിതെന്നും സമാധാനം ലക്ഷ്യമിട്ടുള്ളതല്ലെന്നും മന്ത്രിസഭായോഗത്തിനുശേഷം സ്തയ്യി പറഞ്ഞു. ഫലസ്തീനുമേല്‍ ഇസ്രയേലിന് കൂടുതല്‍ അധികാരം ഉറപ്പുവരുത്തുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറാദ് കുഷ്നറിന്റെ നേതൃത്വത്തില്‍ 2017 മുതല്‍ പശ്ചിമേഷ്യന്‍ സമാധാനപദ്ധതിക്കായി യു.എസ്. ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, അതിന്റെ അവതരണം പലതവണ മാറ്റിവെക്കേണ്ടിവന്നു. പദ്ധതിയുടെ സാമ്പത്തികവശം ഉള്‍ക്കൊള്ളുന്ന ചില നിര്‍ദേശങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് പുറത്തുവന്നിരുന്നു. ട്രംപ് ഭരണകൂടം ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതുമുതല്‍ യു.എസ്. നടത്തുന്ന ചര്‍ച്ചകളില്‍നിന്ന് ഫലസ്തീന്‍ വിട്ടുനില്‍ക്കുകയാണ്. പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാഷ്ട്രങ്ങളും വ്യക്തമാക്കിയതോടെ അവരെ അനുനയിപ്പിക്കാന്‍ യു.എസ്. ഭരണകൂടം നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ ഫലസ്തീന്‍സമൂഹത്തെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് അറബ് രാജ്യങ്ങള്‍ പറയുന്നത്.

എന്നാല്‍ പല അറബ് രാജ്യങ്ങളും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടത്. ഫലസ്തീന് ഏറെ ഗുണംചെയ്യുന്നതാണ് തന്റെ പദ്ധതിയെന്നും അവരും അത് തിരിച്ചറിഞ്ഞ് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടിന്റെ പദ്ധതിയെന്നാണ് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. ഇത് തന്നെയാണ് ട്രംപിന്റേയും അഭിപ്രായം. ലസ്തീനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നതും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. 2017ലാണ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചത്. അതിനുപിന്നാലെ ഗോലാന്‍ കുന്നുകളിലെ ഇസ്രയേലിന്റെ ആധിപത്യവും അംഗീകരിച്ചിരുന്നു. രണ്ടും ഫലസ്തീന്‍ തള്ളിക്കളയുകയാണ് ചെയ്തത്. ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ട്രംപിന് പശ്ചിമേഷ്യന്‍ പ്രഖ്യാപനം ജനപിന്തുണ കൂട്ടാനുള്ള ശ്രമം കൂടിയാണ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

അതിനിടെ ട്രംപിന്റെ ഫലസ്തീന്‍ - ഇസ്രഈല്‍ സമാധാന പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഐക്യരാഷ്ടസംഘടനയടക്കമാണ് വിഷയത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 1967ന് മുന്‍പ് അംഗീകരിച്ചിട്ടുള്ള രാജ്യാതിര്‍ത്തികള്‍ക്കനുസരിച്ച് ഇരു രാഷ്ട്രങ്ങളും സമാധാനത്തിലും സുരക്ഷിതവുമായി നിലനില്‍ക്കുന്നതിനെയാണ് പിന്തുണക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചത്. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ പക്ഷപാതപരമാണെന്നാണ് പല രാഷ്ട്രങ്ങളും ചൂണ്ടിക്കാണിക്കുന്നത്. സമാധാന പദ്ധതി സിയോണിസ്റ്റ് രാഷ്ട്രമായ ഇസ്രയേലും അമേരിക്കയും തമ്മിലുള്ള ഒരു കരാര്‍ മാത്രമാണെന്നാണ് ഇറാന്‍ പ്രതികരിച്ചത്. ഫലസ്തീനുമാനുമായുള്ള കൂടിയാലോചന പോലും ഉള്‍പ്പെടുത്താത്ത പദ്ധതി സമാധാനത്തിനുള്ളതല്ല, മറിച്ച് ചില അനുവാദങ്ങളും നിയന്ത്രണങ്ങളും മാത്രമാണെന്നായിരുന്നു ഇറാന്‍ ചൂണ്ടിക്കാണിച്ചത്.

ജോര്‍ദാനും പദ്ധതിയോട് അനുകൂലമായല്ല പ്രതികരിച്ചത്. പ്രശ്‌നം പരിഹരിക്കാനുള്ള ജനങ്ങള്‍ അംഗീകരിക്കുന്ന, ആത്മാര്‍ത്ഥമായ ഏത് പദ്ധതിയെയും സ്വാഗതം ചെയ്യുന്നതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി അറിയിച്ചു. ഇസ്രയേലിന് മാത്രം ഗുണകരമായ പദ്ധതി ഫലസ്തീന്റെ കൂടുതല്‍ ഭൂമി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഭീകരമായ അനന്തരഫലങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുര്‍ക്കിയും നിശിതവിമര്‍ശനമാണ് പദ്ധതിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ജറുസലേം ഫലസ്തീനിന്റെ തലസ്ഥാനമാണെന്നും ഇസ്ലാമിക ലോകത്തിന്റെ ഹൃദയഭാഗമാണെന്നും തുര്‍ക്കി പ്രതികരിച്ചു. പുതിയ പദ്ധതി ഏറെ അപകടകരമാണെന്ന് പ്രഖ്യാപിച്ച് ലെബനന്‍ ചില അറബ് രാഷ്ട്രങ്ങളുടെ ചതി മൂലമാണ് ഇത്തരത്തിലൊരു പദ്ധതിയായി വരാന്‍ പോലും അമേരിക്കയ്ക്ക് കഴിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നുമാണ് സൗദി അറേബ്യ പ്രതികരിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അഭിന്ദച്ചുകൊണ്ട് ഈജിപ്ത് രംഗത്ത് വന്നെങ്കിലും ഫലസ്തീനും ഇസ്രയേലും പ്രശ്‌നത്തെ ഗൗരവമായ പഠനത്തിന് വിധേയമാക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചു. ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കുന്നത് ഫലസ്തീന്‍കാര്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കാന്‍ അവസരമുണ്ടാകുമെന്നാണ് നിരീക്ഷിച്ചത്. പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്രംപിനൊപ്പമാണ് നിലയുറപ്പിക്കുന്നത്.

വെസ്റ്റ് ബാങ്കിനേയും ഗസ്സ സ്ട്രിപ്പിനേയും ബന്ധിപ്പിച്ച് കൊണ്ട് ടണല്‍ നിര്‍മ്മിക്കാന്‍ ഇസ്രയേലിന് ഒത്താശ പാടുന്ന ട്രംപ് അവകാശപ്പെടുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന കരാര്‍ എന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിയുന്നുവെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category