1 GBP = 94.40 INR                       

BREAKING NEWS

നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാന്‍ വേഴ്സസ് വൈല്‍ഡില്‍ രജനീകാന്ത്; ചിത്രീകരണത്തിനിടെ നടന്‍ രജനികാന്തിന് പരിക്കേറ്റു; കര്‍ണാടക വനത്തില്‍ അപകടം നടന്നതായി സ്ഥിരീകരിച്ച് നടന്‍; മൂന്ന് ദിവസങ്ങളിലായി ഷൂട്ടിംഗിന് അനുമതി നല്‍കിയത് ആറ് മണിക്കൂര്‍; ഡിസ്‌ക്കവറി ചാനലിന് ബന്ദിപ്പൂരില്‍ അനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ബന്ദിപ്പൂര്‍: ബിയര്‍ ഗ്രില്ലിന്റെ മാന്‍ Vs വൈല്‍ഡിന്റെ ഷൂട്ടിംഗിനിടെ നടന്‍ രജനികാന്തിന് പരിക്കേറ്റു. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ വനത്തിലാണ് ഷൂട്ടിങ് നടക്കുന്നത്. പരിപാടി ഷൂട്ട് ചെയ്യുന്നതിനിടെ നടന്‍ രജനീകാന്തിന് പരിക്കേറ്റതായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. ഇതോടെ ഷൂട്ടിങ് റദ്ദാക്കിയിട്ടുണ്ട്.

പരിക്ക് നിസ്സാരമാണെന്നും രജനികാന്ത് സുഖമായിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. 28നും 30നും ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നായിരുന്നു മോദി പങ്കെടുത്ത മാന്‍ v/s വൈല്‍ഡ് എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലായിരുന്നു മോദി പങ്കെടുത്ത എപ്പിസോഡ് ചിത്രീകരിച്ചിരുന്നത്. പര്‍വതങ്ങളിലും കാട്ടിലും ജീവിച്ചതിന്റെ അനുഭവങ്ങള്‍ ഷോയില്‍ മോദി പങ്കുവെച്ചിരുന്നു. പരിപാടിയില്‍ ഇവര്‍ കാട്ടിലൂടെയും നദിയിലൂടെയുമൊക്കെ യാത്ര ചെയ്യുന്നതും കാണിച്ചിരുന്നു. ഡിസ്‌കവറിയൂടെ വിവിധ ചാനലുകള്‍ വഴി 180ഓളം രാജ്യങ്ങളിലാണ് മാന്‍ v/s വൈല്‍ഡ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. മുന്‍പ് ബരാക്ക് ഒബാമ, കെയ്റ്റ് വിന്‍സ്ലെറ്റ്, റോജര്‍ ഫെഡറര്‍, ജൂലിയ റോബര്‍ട്ട്‌സ് തുടങ്ങിയ പ്രമുഖരും ബെയര്‍ ഗ്രില്‍സിന്റെ അതിഥികളായി പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ ഡിസ്‌കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളിലും പരിപാടി കാണാം.

എന്നാല്‍, തനിക്ക് പരിക്കേറ്റതായി നിഷേധിച്ച് താരം എത്തി, മാന്‍ വെഴ്സസ് വൈല്‍ഡ് ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു എന്ന് രജിനികാന്ത് മാധ്യമങ്ങളോട് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് വിശദീകരിച്ചു. പരിപാടിയുടെ ഒരു എപ്പിസോഡ് ചെയ്തിരുന്നു, പരിക്കൊന്നും ഉണ്ടായില്ല, കാട്ടില മുള്ളുകൊണ്ട് ചില പോറലുകളുണ്ടായി. എനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് നടന്‍ വിശദീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category