1 GBP = 94.40 INR                       

BREAKING NEWS

നിങ്ങള്‍ നെഞ്ചുറപ്പില്ലാത്ത ഒരു ഭീരുവാണോ? അതോ അവകാശപ്പെടുന്ന പോലെ മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണോ? പ്രേക്ഷകര്‍ക്ക് ഇന്ന് അത് അറിയണം; ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് കണ്ടു മുട്ടിയ അര്‍ണാബ് ഗോസ്വാമിയെ ലൈവ് നടത്തി വെള്ളം കുടുപ്പിച്ച് കൊമേഡിയന്‍ കുനാല്‍ കംറ; കേട്ടില്ലെന്ന് നടിച്ച് ലാപ് ടോപ്പിലേക്ക് നോക്കി റിപ്പബ്ലിക് ടിവി തലവന്‍; കുനാലിനെ ആറു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നേഷന്‍ വാന്‍ഡ്സ് നോ.... റിപ്പബ്ലിക് ടിവിയുടെ പ്രധാന ചര്‍ച്ചാ വാചകമാണ്. എന്തും ഏതും ആരേയും ചോദ്യം ചെയ്ത് രാജ്യത്തെ അറിയിക്കുന്ന രാജ്യസ്നേഹികളാണ് റിപ്പബ്ലിക് ടിവിക്ക് പിന്നിലുള്ളതെന്നാണ് അതിന്റെ തലവന്‍ അര്‍ണാബ് ഗോസ്വാമിയുടെ നിലപാട്. ആരോടും എന്തും എപ്പോഴും ചോദിക്കും. ഈ വാര്‍ത്താ അവതാരകന് ഒടുവില്‍ പണികിട്ടുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമാനത്തില്‍വെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഹാസ്യകലാകാരന്‍ കുനാല്‍ കംറയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ആറുമാസം യാത്രാവിലക്ക് വരുമ്പോള്‍ ചര്‍ച്ചയാകുന്നത് റിപ്പബ്ലിക് ടിവിയുടെ തലവന്റെ മൗനമാണ്.

ഇന്‍ഡിഗോയുടെ വിലക്കിനെ പിന്തുണച്ച വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി മറ്റു വിമാനക്കമ്പനികളും സമാനരീതിയില്‍ കംറയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. വിമാനത്തിനുള്ളില്‍ പ്രകോപനപരമായ പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് അതു ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, കംറയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും അറിയിച്ചു. എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച മുംബൈ-ലഖ്നൗ യാത്രയ്ക്കിടെയാണ് അര്‍ണാബിനെ കംറ ചോദ്യംചെയ്തത്. നിങ്ങള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കംറയുടെ ചോദ്യം.

ദൃശ്യങ്ങള്‍ കംറ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ഈ ചോദ്യങ്ങളോടൊന്നും അര്‍ണാബ് പ്രതികരിച്ചില്ല. തന്റെ ലാപ്ടോപ്പില്‍ നോക്കി ഇരിക്കുകയായിരുന്നു അര്‍ണാബ് ചെയ്തത്. ഇത് വിമാനത്തിലെ സുരക്ഷയ്ക്ക് യോജിച്ചതല്ലെന്നാണ് വിമാന കമ്പനികളുടെ നിലപാട്. യാത്രയ്ക്കിടെ സഹയാത്രക്കാരെ ആരും ശല്യപ്പെടുത്താന്‍ പാടില്ല. ഇതാണ് കുനാല്‍ കംറ ലംഘിച്ചത്. വിമാനത്തിലെ അന്തരീക്ഷം ആകെ മോശപ്പെടുത്തിയെന്നും അവര്‍ വിലയിരുത്തുന്നു. അതുകൊണ്ടാണ് കുനാലിനെതിരെ നടപടി എടുത്തത്. സാധാരണ പ്രശ്നം ഉണ്ടാക്കുന്ന വിമാന കമ്പനി മാത്രമേ വിലക്ക് ഏര്‍പ്പെടുത്താറുള്ളൂ. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അര്‍ണാബിന് അനുകൂലമാണ്. അതിനാല്‍ എയര്‍ ഇന്ത്യയും ഗൗരവത്തോടെ ഇതിനെ കണ്ടു. വിലക്കും ഏര്‍പ്പെടുത്തി.

മോശമായ പെരുമാറ്റവും മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചെയ്തികളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല സുരക്ഷയെ ബാധിക്കുന്നതുമാണ്. ഈ വ്യക്തിക്ക് എതിരെ നടപടി സ്വീകരിക്കാന്‍ മറ്റു വിമാനക്കമ്പനികളോട് നിര്‍ദ്ദേശിക്കുകയല്ലാതെ മറ്റുവഴികളില്ല - ഇതായിരുന്നു കേന്ദ്രമന്ത്രി ഹര്‍ദീപ്സിങ് പുരിയുടെ ട്വീറ്റ്. ഇന്‍ഡിഗോയുടെ ട്വീറ്റിന് കുനാല്‍ കംറ മറുപടി നല്‍കിയിട്ടുണ്ട്. ആറ് മാസം തന്നെ സസ്പെന്‍ഡ് ചെയ്തു എന്നതിന് വളരെ നന്ദിയുണ്ട്. പക്ഷേ, മോദിജി എയര്‍ ഇന്ത്യയെ എന്നെന്നേക്കുമായി സസ്പെന്‍ഡ് ചെയ്തേക്കും എന്നായിരുന്നു കംറയുടെ മറുപടി. അങ്ങനെ കേന്ദ്ര സര്‍ക്കാരിനേയും വെല്ലുവിളിക്കുകയാണ് നടന്‍. സ്റ്റാന്‍ഡ് അപ് കോമഡിഷോകളിലൂടെ ശ്രദ്ധേയനായ കുനാല്‍ കംറ കടുത്ത ബിജെപി വിമര്‍ശകനാണ്. ഇതിന് മുന്‍പ് പലതവണ നരേന്ദ്ര മോദിയെയും ബിജെപിയുടെ നയങ്ങളെയും കംറ വിമര്‍ശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നിരന്തരം ബിജെപിക്ക് എതിരെ ആഞ്ഞടിക്കുന്ന കംറയുടെ പല വീഡിയോയും വൈറലായിട്ടുണ്ട്.

അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെയും സ്ഥിരമായി വിമര്‍ശിക്കാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടിന്റെ പേരിലാണ് ഇത്. അര്‍ണബിന്റെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ താന്‍ ശ്രമിച്ചു എന്നും എന്നാല്‍ മാനസികനില തകര്‍ന്നയാള്‍ എന്നാണ് അര്‍ണബ് തന്നെ വിശേഷിപ്പിച്ചതെന്നും കംറ, ഇന്‍ഡിഗോയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കംറ വീഡിയോ പോസ്റ്റ് ചെയ്തത്. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നു എന്ന് കംറ പിന്നീട് പ്രസ്താവയില്‍ എഴുതി. അര്‍ണബിനോട് സംസാരിച്ച ശേഷം 20 സെക്കന്‍ഡില്‍ താന്‍ സ്വന്തം സീറ്റില്‍ മടങ്ങിയെത്തി. ചെയ്തതില്‍ തെറ്റോ മോശമായോ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

രോഹിത് വെമുലയ്ക്ക് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത കംറ ട്വീറ്റ് ചെയ്തത്. അര്‍ണബിനോട് സംസാരിക്കുന്നതിനിടയ്ക്ക് രോഹിത് വെമുലയുടെ അമ്മ രാധയെ നിങ്ങള്‍ ടെലിവിഷന്‍ ഷോയിലേക്ക് വിളിച്ച് അവരുടെ ജാതിയെക്കുറിച്ച് സംസാരിച്ചു. ഒരു അസഭ്യവാക്കിന് ശേഷം കംറ തുടര്‍ന്നു, ഈ പറഞ്ഞ വാക്ക് തെറ്റാണെന്ന് എനിക്ക് അറിയാം, അതിന്റെ പേരില്‍ ഞാന്‍ ജയിലില്‍ പോയാലും കുഴപ്പമില്ല. നിങ്ങള്‍ രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പ് വായിക്കണം, മനസ്സാക്ഷിയുണ്ടാകട്ടെ. കുനാല്‍ കംറ വീഡിയോയില്‍ പറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം കാരണം 2016ല്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ത്ഥിയാണ് രോഹിത് വെമുല.
ഇത് ചെയ്തത് എന്റെ ഹീറോയ്ക്ക് വേണ്ടി.... രോഹിത്തിന് വേണ്ടി എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം നിരവധി പേര്‍ കണ്ട വീഡിയോയില്‍ വിമാനത്തില്‍ വെച്ചു കണ്ടുമുട്ടിയ അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ പറയുന്നുണ്ട്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കുനാല്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നു. 'നിങ്ങള്‍ പറയുന്ന തുക്‌ഡെ തുക്‌ഡെ കഥയുടെ ഭാഗമാണ് ഞാനും, നിങ്ങള്‍ക്കെന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കാമെന്നും കമ്ര പറയുന്നുണ്ട്. നിങ്ങള്‍ ഒരു ഭീരുവാണോ അതോ മാധ്യമ പ്രവര്‍ത്തകനാണോ അതോ ദേശീയ വാദിയാണോ എന്ന് ഈ രാജ്യത്തിലെ ആളുകളുള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്. നിങ്ങള്‍ ഭീരുവാണോ, അതോ ഒരു മാധ്യമ പ്രവര്‍ത്തകനോ, നിങ്ങളാരാണെന്ന് പറയൂ അര്‍ണബ് ' കുനാല്‍ ചോദിച്ചിരുന്നു.

'ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കും' കുനാല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് അര്‍ണബ് ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category